ന്യൂഫൗണ്ട്‍ലാന്റ്

From Wikipedia, the free encyclopedia

ന്യൂഫൗണ്ട്‍ലാന്റ്
Remove ads

ന്യൂഫൗണ്ട്‍ലാന്റ് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ തീരത്തിന് അകലെയായി സ്ഥിതിചെയ്യുന്ന ഒരു വലിയ കനേഡിയൻ ദ്വീപാണ്. കനേഡിയൻ പ്രവിശ്യയായ ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോറിന്റെ ഭാഗമായ ഇത്   ഈ പ്രദേശത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപാണ്. പ്രവിശ്യയുടെ കരഭൂമിയുടെ 29 ശതമാനം ഇവിടെയുണ്ട്. ഈ ദ്വീപ്, ലാബ്രഡോർ ഉപദ്വീപിൽനിന്ന് ബെല്ലെ ദ്വീപ് കടലിടുക്കുവഴിയും കേപ് ബ്രെറ്റൺ ദ്വീപിൽനിന്ന് കാബട്ട് കടലിടുക്കുവഴിയും വേർതിരിക്കപ്പെട്ടിരിക്കുന്നു. സെന്റ് ലോറൻസ് നദീമുഖത്തെ  പ്രതിബന്ധിക്കുന്ന ഈ ദ്വീപ്, ഗൾഫ് ഓഫ് സെന്റ് ലോറൻസ് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ അഴിമുഖം ഇവിടെ സൃഷ്ടിക്കുന്നു. ന്യൂഫൗണ്ട്‍ലാന്റിന്റെ ഏറ്റവും തൊട്ടടുത്ത അയൽപക്കം സെയിന്റ് പിയറി ആന്റ് മിക്വെലോൺ എന്ന ഫ്രഞ്ച് ഓവർസീസ് സമൂഹമാണ്.

വസ്തുതകൾ Nickname: "The Rock", Geography ...
വസ്തുതകൾ Nickname: "The Rock", Geography ...

108,860 ചതുരശ്ര കിലോമീറ്റർ (42,031 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ന്യൂഫൗണ്ട്‍ലാന്റ്, ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പതിനാറാമത്തെ ദ്വീപും, കാനഡയിലെ നാലാമത്തെ വലിയ ദ്വീപും അതുപോലെ വടക്കൻ കാനഡയ്ക്കു പുറത്തുള്ള വലിയ കനേഡിയൻ ദ്വീപുമാണ്. ദ്വീപിന്റെ തെക്കു-കിഴക്കൻ തീരത്തായി പ്രവിശ്യാ തലസ്ഥാനമായ സെന്റ് ജോൺസ് സ്ഥിതി ചെയ്യുന്നു. തലസ്ഥാനത്തിന് തൊട്ടു തെക്കുഭാഗത്തായി ഗ്രീൻലാന്റ് ഒഴികെയുള്ള വടക്കേ അമേരിക്കയുടെ എറ്റവും കിഴക്കൻ ബിന്ദുവായ കേപ്പ് സ്പിയർ നിലനിൽക്കുന്നു. ന്യൂവേൾഡ്, ട്വില്ലിൻഗേറ്റ്, ഫോഗോ, ബെൽ ഐലൻഡ് തുടങ്ങിയ സമീപസ്ഥ ദ്വീപുകളെ 'ന്യൂ ന്യൂഫൗണ്ട്‍ലാന്റിന്റെ ഭാഗമായി' കണക്കാക്കുന്നത് സാധാരണമാണ് (ലാബ്രഡോറിൽ നിന്ന് വ്യതിരിക്തമായി). ഈ വർഗ്ഗീകരണത്തിലൂടെ ന്യൂഫൗണ്ട്‍ലാന്റും അതിന്റെ ചെറിയ അയൽ ദ്വീപുകളും ഉൾപ്പെട്ട പ്രദേശത്തിന്റെ ആകെ വിസ്തൃതി 111,390 ചതുരശ്ര കിലോമീറ്റർ (43,008 ചതുരശ്ര മൈൽ) ആകുന്നു.

Remove ads

ചരിത്രം

ഡോർസെറ്റ് സംസ്കാരത്തിലെ തദ്ദേശീയരായ ജനത ദീർഘകാലമായി വസിച്ച ഈ ദ്വീപിലേയ്ക്ക് പതിനൊന്നാം നൂറ്റാണ്ടിൽ ഐസ്‍ലാന്റിലെ വൈക്കിങ്ങ് നാവികനായിരുന്ന ലീഫ് എറിക്സൺ സന്ദർശനം നടത്തി. അദ്ദേഹം ഈ പുതിയ ഭൂമിയ "വിൻലാൻഡ്" എന്ന് വിളിച്ചു.  ന്യൂഫൌണ്ട്‍ലാന്റിലേയ്ക്കുളള അടുത്ത യൂറോപ്യൻ സന്ദർശകർ  പോർച്ചുഗീസ്, ബാസ്ക്, സ്പാനിഷ്, ഫ്രഞ്ച്, ദേശാടനക്കാരായ ഇംഗ്ലീഷ്  മത്സ്യത്തൊഴിലാളികൾ എന്നിവരായിരുന്നു. ഇംഗ്ലണ്ടിലെ ഹെൻട്രി ഏഴാമൻ രാജാവിന്റെ കീഴിൽ ജോലി ചെയ്തിരുന്ന ജോൺ കാബട്ട് എന്ന ജിനോയിസ് നാവികൻ (ജ്യോവാന്നി കബോട്ടോ) 1497-ൽ തന്റെ ബ്രിസ്റ്റളിൽ നിന്നും നടത്തിയ പര്യടനത്തിൽ ദ്വീപ് സന്ദർശിച്ചു. 1501-ൽ പോർച്ചുഗീസ് പര്യവേക്ഷകരായ ഗാസ്പാർ കോർട്ടെ-റീയലും അദ്ദേഹത്തിന്റെ സഹോദരൻ മിഗ്വേൽ കോർട്ടെ-റീയലും ഒരു വടക്കുപടിഞ്ഞാറൻ ഇടനാഴി കണ്ടെത്തുവാനുള്ള വൃഥാവിലായ ഉദ്യമത്തിൽ ന്യൂഫൌണ്ട്ലാൻഡിന്റെ തീരത്തുകൂടി ഭാഗികമായി കടന്നുപോയി. (യൂറോപ്യൻ കുടിയേറ്റത്തിനു ശേഷം കോളനി അധികാരികൾ, പോർച്ചുഗീസിലും ലാറ്റിനിലും പുതിയ നാട് എന്നർത്ഥം വരുന്ന  ടെറ നോവ എന്നാണു  ആദ്യം ദ്വീപിനെ വിളിച്ചത്).

1583 ആഗസ്റ്റ് 5 ന് സർ ഹംഫ്രി ഗിൽബെർട്ട്, ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ റോയൽ ചാർട്ടറിനു കീഴിൽ ആദ്യ വിദേശ കോളനിയായി ഈ പ്രദേശത്തിനുമേൽ അവകാശമുന്നയിച്ചു. അങ്ങനെ ഔദ്യോഗികമായിത്തന്നെ പിൽക്കാല ബ്രിട്ടീഷ് സാമ്രാജ്യത്തിന് വളരെ നേരത്ത തന്നെ ഒരു മുൻഗാമിയുണ്ടായി. ന്യൂഫൗണ്ട്ലാൻഡ് ബ്രിട്ടന്റെ ഏറ്റവും പഴയ കോളനിയായാണ് കണക്കാക്കപ്പെടുന്നത്. ഇംഗ്ലീഷ് കുടിയേറ്റ കാലത്ത്, ബീതോക് വർഗ്ഗക്കാർ ദ്വീപിൽ അധിവസിച്ചിരുന്നു.

ഏകദേശം 1,000 വർഷത്തോളം പഴക്കമുള്ളതും ന്യൂഫൌണ്ട്‍ലാന്റിന്റെ (കേപ്പ് നോർമാൻ) വടക്കേ അറ്റത്തിനു സമീപം സ്ഥിതിചെയ്യുന്നതുമായ ലാൻസെ ഔക്സ് മെഡോസ് ഒരു നോർസ് കുടയേറ്റ കേന്ദ്രമായിരുന്നു. ഗ്രീൻലാന്റിലെ നോർസ്-ഇന്യൂട്ട് ബന്ധം കണക്കാക്കുന്നില്ലെങ്കിൽ, പഴയ, പുതിയ ലോകങ്ങൾ തമ്മിൽ കൊളംബസിനു മുമ്പുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന തർക്കരഹിതമായ ഒരേയൊരു സ്ഥലമാണിത്. തെക്കുപടിഞ്ഞാറൻ ന്യൂഫൌണ്ട്‍ലാന്റിലെ പോയിന്റ് റൊസീ ഒരു രണ്ടാം നോർസ് സൈറ്റാണെന്ന് അനുമാനിച്ചിരുന്നുവെങ്കിലും 2015 ലും 2016 ലും ഇവിടെ നടത്തിയ ഉത്ഘനനങ്ങളിൽ നോർസ് സാന്നിദ്ധ്യ കണ്ടെത്താനായില്ല.  ഈ ദ്വീപ് വൈക്കിംഗ് ക്രോണിക്കിൾസിൽ വിവരിച്ചിരിക്കുന്ന വിൻലാൻഡ് ആയിരിക്കാനുള്ള സാധ്യതയുണ്ടെങ്കിലും  ഈ വാദത്തിലും തർക്കങ്ങളുണ്ട്.

യൂറോപ്യൻ കുടിയേറ്റ കാലത്ത് ദ്വീപിലെ തദ്ദേശീയ നിവാസികൾ ബ്യോത്തക്കുകളായിരുന്നു. അവർ അതേ പേരുള്ള ഒരു അമേരിന്ത്യൻ ഭാഷയാണു സംസാരിച്ചിരുന്നത്. പിൽക്കാലത്ത് യൂറോപ്യൻ കുടിയേറ്റക്കാർ ഈ ദ്വീപിലെ കുടിയേറ്റ കേന്ദ്രവുമായി  ബന്ധപ്പെട്ട് വിവിധ സങ്കര ഭാഷകൾ വികസിപ്പിച്ചെടുത്തു: ന്യൂഫൗണ്ട്‍ലാന്റ്  ഇംഗ്ലീഷ്, ന്യൂഫൗണ്ട്‍ലാന്റ്  ഫ്രഞ്ച് എന്നിവ ഉദാഹരണങ്ങളാണ്. 19-ആം നൂറ്റാണ്ടിൽ ഐറിഷ് ഭാഷയുടെ ഒരു വകഭേദമായി  ന്യൂഫൗണ്ട്‍ലാന്റ്  ഐറിഷ് നിലവിലുണ്ടായിരുന്നു.  19-ഉം 20-ഉം നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് കോഡ്രോയ് താഴ്വര പ്രദേശത്ത്, കേപ് ബ്രെറ്റൺ ദ്വീപ്, നോവാ സ്കോട്ടിയ എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ  സ്കോട്ടിഷ് ഗൈലിക് എന്ന ഭാഷ സംസാരിച്ചു. പ്രധാനമായും കേപ് ബ്രെമെൻറ് ഐലൻഡിലെ നോവ സ്കോട്ടിയയിൽ നിന്നുള്ള കുടിയേറ്റക്കാർ. ഗൈലിക് നാമങ്ങൾ മത്സ്യബന്ധനവുമായി ബന്ധപ്പെടുത്തുന്ന അർത്ഥം പ്രതിഫലിപ്പിക്കുന്നതായിരുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads