നിർമ്മല സീതാരാമൻ

ഭാരതീയ ജനതാ പാർട്ടി നേതാവും രാഷ്ട്രീയ പ്രവർത്തകയും From Wikipedia, the free encyclopedia

നിർമ്മല സീതാരാമൻ
Remove ads

2019 മെയ് 30 മുതൽ ഭാരതത്തിൻ്റെ ധനകാര്യ-കോർപ്പറേറ്റ്കാര്യ വകുപ്പ് മന്ത്രിയായി തുടരുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് നിർമ്മല സീതാരാമൻ.(1959 ഓഗസ്റ്റ് 18) മൂന്നു തവണ രാജ്യസഭാംഗം, 2017 മുതൽ 2019 വരെ കേന്ദ്ര, പ്രതിരോധ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]

വസ്തുതകൾ നിർമ്മല സീതാരാമൻ, കേന്ദ്ര, ധനകാര്യ-കോർപ്പറേറ്റ് കാര്യ വകുപ്പ് മന്ത്രി ...
Remove ads

ജീവിതരേഖ

തമിഴ്നാട്ടിലെ മദ്രാസ് ജില്ലയിലെ മധുരയിലെ ഒരു അയ്യങ്കാർ കുടുംബത്തിൽ സാവിത്രിയുടേയും നാരായണൻ സീതാരാമൻ്റെയും മകളായി 1959 ഓഗസ്റ്റ് 18ന് ജനനം. മദ്രാസ്, തിരുച്ചിറപ്പള്ളി സ്കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തിരുച്ചിറപ്പള്ളി, സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് ബിരുദവും ജെ.എൻ.യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും, എം.ഫിലും നേടിയ ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ട്രേറ്റ് എടുക്കാൻ ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.

Remove ads

രാഷ്ട്രീയ ജീവിതം

2006-ലാണ് നിർമ്മല ബി.ജെ.പിയിൽ ചേരുന്നത്. 2008 മുതൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. 2010 മുതൽ 2014 വരെ പാർട്ടിയുടെ മുഖ്യ വക്താവായി പ്രവർത്തിച്ചു. 2014-ലെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. 2014-ൽ ആദ്യമായി ആന്ധ്രയിൽ നിന്ന് നിന്ന് രാജ്യസഭയിലെത്തി. 2016 മുതൽ 2022 വരെ കർണാടകയിൽ നിന്ന് രാജ്യസഭാംഗമായി. 2017 മുതൽ 2019 വരെ ഭാരതത്തിൻ്റെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു. 2019 മെയ് 30 മുതൽ കേന്ദ്ര, ധനകാര്യ-കോർപ്പറേറ്റ് വകുപ്പുകളുടെ മന്ത്രിയായി തുടരുന്നു. 2022-ൽ കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Remove ads

സ്വകാര്യ ജീവിതം

ഭർത്താവ് പാറക്കാല പ്രഭാകർ. മകൾ വാങ്മയി പത്രപ്രവർത്തകയാണ്.

അവലംബങ്ങൾ

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads