പൊണ്ണത്തടി
From Wikipedia, the free encyclopedia
Remove ads
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വർദ്ധിക്കുന്ന അവസ്ഥയെയാണ് പൊണ്ണത്തടി അഥവാ അതിസ്ഥൗല്യം എന്ന് വിളിക്കുന്നത്. ഇംഗ്ലീഷ്: obesity. രോഗങ്ങൾ വർദ്ധിക്കാനും ആയുർദൈർഘ്യം കുറയാനും പൊണ്ണത്തടി കാരണമാകുന്നു. ബോഡി മാസ് ഇൻഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ് ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. ഒരാളുടെ BMI 25-നും 30-നും ഇടയിലാണെങ്കിൽ അയാൾക്ക് അമിതവണ്ണമുണ്ടെന്നും BMI 30-ന് 30-ന് മുകളിലാണെങ്കിൽ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു.
ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, ചില അർബുദങ്ങൾ, ഓസ്റ്റിയോആർത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വർദ്ധിക്കുന്നു. ഭക്ഷണത്തിൽ കലോറികളുടെ ആധിക്യം, വ്യായാമക്കുറവ്, ജനിതകകാരണങ്ങൾ എന്നിവ ചേർന്നാണ് മിക്കവരിലും പൊണ്ണത്തടിക്ക് കാരണമാകുന്നത്. ചിലരിലെങ്കിലും ജനിതകകാരണങ്ങൾ, അന്തഃസ്രാവീരോഗങ്ങൾ, മരുന്നുകളുടെ ഉപയോഗം, മനോരോഗം എന്നിവയിലേതെങ്കിലും മാത്രമായും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്. ചില പൊണ്ണത്തടിയന്മാർ ഭക്ഷണം കുറച്ചുമാത്രമേ കഴിക്കുന്നുള്ളൂവെങ്കിലും മെറ്റബോളിസം(ഉപാപചയപ്രക്രിയ) മന്ദഗതിയിലായതിനാൽ ഭാരം വർദ്ധിക്കുന്നു എന്ന് അവകാശവാദങ്ങളുണ്ടെങ്കിലും ഇവയ്ക്ക് ശക്തമായ തെളിവുകളില്ല. സാധാരണ ഗതിയിൽ പൊണ്ണത്തടിയന്മാരിൽ മെറ്റബോളിസത്തിന്റെ നിരക്ക് വർദ്ധിക്കാനാണ് സാധ്യത[1][2].
ഭക്ഷണക്രമീകരണവും വ്യായാമവുമാണ് പൊണ്ണത്തടിക്ക് പ്രതിവിധി. ഇവയ്ക്ക് പുറമെയായോ ഇവ ഫലിക്കാതെ വരുമ്പോഴോ കൊഴുപ്പ് വലിച്ചെടുക്കുന്നത് കുറയ്ക്കുന്ന മരുന്നുകളും ഉപയോഗിക്കാം. പൊണ്ണത്തടി ഗുരുതരമാവുകയാണെങ്കിൽ ആമാശയത്തിന്റെയും കുടലിന്റെയും വ്യാപ്തം കുറയ്ക്കുക വഴി ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്നത് കുറക്കാൻ ശസ്ത്രക്രിയ നടത്തുകയോ intragastric balloon സ്ഥാപിക്കുകയോ ചെയ്യുന്നു.
ലോകത്ത് ഒഴിവാക്കാനാകുന്ന മരണങ്ങളിൽ വലിയൊരു പങ്കും പൊണ്ണത്തടി മൂലമുണ്ടാകുന്നതാണ്. മുതിർന്നവരിലും കുട്ടികളിലും പൊണ്ണത്തടി വർദ്ധിച്ചുവരുന്നു. 21-ആം നൂറ്റാണ്ടിലെ പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നായി ഇതിനെ കാണുന്നവരുണ്ട്[3]
Remove ads
ചരിത്രം
വർഗ്ഗീകരണം

ശരീരത്തിനു അപകടമായ രീതിയിൽ കൊഴുപ്പ് അടിഞ്ഞു കൂടുത്തതിനെയാണ് പൊണ്ണത്തടി എന്ന് വിശേഷിപ്പിക്കുന്നത് .[4] ബോഡീ മാസ്സ് ഇൻഡക്സ് ഉപയോഗിച്ചാണ് പൊണ്ണത്തടി നിർവചിക്കുന്നത്. കൂടുതൽ വിശകലനത്തിനായി കൊഴുപ്പിന്റെ ഡിസ്റ്റ്രിബൂഷനും ഹ്രദ്രോഗ സാധ്യതയും കണക്കിലെടുക്കുന്നു. [5][6] ബി.എം.ഐ. ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനവും മൊത്തത്തിലെ കൊഴുപ്പുമായും ബന്ധപ്പെട്ടിരിക്കുന്നു.[7]
കുട്ടികളുടെ ശരീരഭാരം ലിംഗ, പ്രായഭേദമുള്ളതാണ്. കുട്ടികളിലും യുവാക്കളിലും പൊണ്ണത്തടി നിർവചിക്കുന്നത് വ്യത്യസ്തരീതിയിലാണ്. സാധാരണ ഭാരമുള്ള ഒരു ഗ്രൂപ്പുമായി തട്ടിച്ചുനോക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ഇതിന് 95 പെർസെന്റൈൽ നു മുകളിലായി ബ്.എം.ഐ. ഉണ്ടോ എന്ന് നോക്കുന്നു. [8] 1964-1994 ഇടക്ക് നിർവചിച്ചിട്ടുള്ള ഗ്രൂപ്പിന്റെ ബി.എം.ഐ. യുമായിട്ടാണ് ഇപ്പോഴത്തെ കുട്ടികളുടെ ബി.എം.ഐ. താരതമ്യപ്പെടുത്തി നോക്കുന്നത് .[9] വ്യക്തിയുടെ ശരീരഭാരത്തിനെ അയാളുടെ ഉയരത്തിന്റെ വർഗ്ഗവുമായി ഹരിക്കുമ്പോൾ കിട്ടുന്ന മൂല്യമാണ് ബി.എം.ഐ. എന്ന് പറയുന്നത്. താഴെ കാണിച്ചിരിക്കുന്ന ഫോർമുലയാണ് ഇതിന് ഉപയോഗിക്കുന്നത്.
- ,
- ഇവിടെ m എന്നത് വ്യക്തിയുടെ ഭാരവും h എന്നത് ഉയരവുമാണ്.
ബി,എം.ഐ. കിലോഗ്രാം/ച.മീ അളവിലാണ് രേഖപ്പെടുത്തുന്നത്. ഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും നോക്കുന്നു.
പട്ടികയിലെ നിർവചനങ്ങൾ ലോകാരോഗ്യ സംഘടന 1997 രൂപപ്പെടുത്തിയതാണ്. പ്രസിദ്ധീകരണം 2000-ൽ [11]
ഈ നിർവചനങ്ങൾക്ക് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശത്രക്രിയാ ശാസ്ത്രശാഖ തരം 3 പൊണ്ണത്തടിയെ വീണ്ടും വിഭജിച്ചിട്ടുണ്ട്> .[12]
- Any BMI ≥ 35 or 40 kg/m2 എന്നാൽ അധിക വണ്ണം
- A BMI of ≥ 35 kg/m2 വണ്ണവും മറ്റും ശാരീരിക പ്രശനങ്ങളും ഉള്ളപ്പോൾ ≥40–44.9 kg/m2 മാരകമായ പൊണ്ണത്തടി.
- A BMI of ≥ 45 or 50 kg/m2 സൂപ്പർ പൊണ്ണത്തടി
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads