ഒക്യുലർ ഹൈപ്പർ‌ടെൻഷൻ

From Wikipedia, the free encyclopedia

Remove ads

ഒപ്റ്റിക് നാഡി കേടുപാടുകളോ വിഷ്വൽ ഫീൽഡ് നഷ്ടമോ ഇല്ലാതെ കണ്ണിനുള്ളിലെ ദ്രാവക മർദ്ദം (ഇൻട്രാഒക്യുലർ മർദ്ദം) ഉയർന്നിരിക്കുന്ന അവസ്ഥ ആണ് ഒക്യുലർ ഹൈപ്പർ‌ടെൻഷൻ എന്ന് അറിയപ്പെടുന്നത്.[1][2] ഉയർന്ന നേത്ര മർദ്ദത്തോടൊപ്പം ഒപ്റ്റിക് നാഡി കേടുപാടുകളോ വിഷ്വൽ ഫീൽഡ് നഷ്ടമോ കൂടി വരുന്നത് ആണ് ഗ്ലോക്കോമ എന്ന അസുഖത്തിന് കാരണം.

വസ്തുതകൾ ഒക്യുലർ ഹൈപ്പർ‌ടെൻഷൻ, സ്പെഷ്യാലിറ്റി ...

ഇൻട്രാഒക്യുലർ മർദ്ദത്തിന്റെ സാധാരണ പരിധി 10 എംഎംഎച്ച്ജിക്കും 21 എംഎംഎച്ച്ജിക്കും ഇടയിലാണ്.[3][4] ഗ്ലോക്കോമയ്ക്കുള്ള ഒരു പ്രധാന അപകട ഘടകമാണ് കൂടിയ ഇൻട്രാക്യുലർ മർദ്ദം. ടോപ്പിക്കൽ ഒക്കുലർ ഹൈപ്പോടെൻസിവ് മരുന്നുകൾ, പ്രൈമറി ഓപ്പൺ ആംഗിൾ ഗ്ലോക്കോമ ഉണ്ടാകുന്നതും വർദ്ധിക്കുന്നതും തടയുന്നുവെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.[5] അതനുസരിച്ച്, 21 എംഎംഎച്ച്ജിയേക്കാൾ കൂടുതലുള്ള ഇൻട്രാഒക്യുലർ മർദ്ദമുള്ള വ്യക്തികൾക്ക് ഗ്ലോക്കോമക്കുള്ള മറ്റ് അപകട സാധ്യതകളുണ്ടെങ്കിൽ, ഗ്ലോക്കോമ വന്ന് കാഴ്ച നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം എന്ന നിലയിലാണ് അവരെ ചികിൽസിക്കേണ്ടത്.

Remove ads

പാത്തോഫിസിയോളജി

സിലിയറി ബോഡിയിലൂടെ കണ്ണിലേക്ക് പ്രവേശിക്കുന്ന അക്വസ് ദ്രാവകത്തിന്റെ അളവും, ട്രബെക്കുലാർ മെഷ്വർക്ക് വഴി കണ്ണിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ദ്രാവകത്തിന്റെ അളവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് കണ്ണിനുള്ളിലെ മർദ്ദം നിലനിർത്തുന്നത്.[6]

രോഗനിർണയം

ഒക്കുലാർ ടോണോമെട്രിയും ഗ്ലോക്കോമ വിലയിരുത്തലും ഉപയോഗിച്ചാണ് രോഗനിർണയം നടത്തുന്നത്. ഗ്ലോക്കോയുമായി ബന്ധപ്പെട്ട മറ്റ് മാറ്റങ്ങളില്ലാത്ത (ഒപ്റ്റിക് ഡിസ്കിലോ വിഷ്വൽ ഫീൽഡിലോ) വർദ്ധിച്ച ഇൻട്രാഒകുലർ മർദ്ദം, ഒക്കുലാർ ഹൈപ്പർ‌ടെൻഷനായി കണക്കാക്കപ്പെടുന്നു.[6]

ചികിത്സ

ഒക്യുലർ ഹൈപ്പർടെൻഷൻ മരുന്നുകൾ അല്ലെങ്കിൽ ലേസർ ഉപയോഗിച്ച് ആണ് ചികിത്സിക്കുന്നത്. അക്വസ് ഹ്യൂമർ ഉൽപ്പാദനം കുറക്കുന്നതിലൂടെയൊ, അക്വസിന്റെ പുറത്തേക്കുള്ള ഒഴുക്ക് വർദ്ധിപ്പിക്കുന്നതിലൂടെയൊ ഇൻട്രാഒക്യുലർ മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ ലഭ്യമാണ്. ലേസർ ട്രാബെകുലോപ്ലാസ്റ്റി വഴിയും ഒഴുക്ക് വർദ്ധിപ്പിക്കാൻ സാധിക്കും. കന്നബിസ് സറ്റൈവയിലും കന്നബിസ് ഇൻഡിക്കയിലും (മരിജുവാന) കാണപ്പെടുന്ന കന്നാബിനോയിഡുകൾ, ഏകദേശം 50% വരെ ഇൻട്രാഒക്യുലർ മർദ്ദം, നാലോ അഞ്ചോ മണിക്കൂർ നേരത്തേക്ക് കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഫലത്തിന്റെ ദൈർഘ്യം, കാര്യമായ പാർശ്വഫലങ്ങൾ, ഫലപ്രാപ്തി തെളിയിക്കുന്ന ഗവേഷണത്തിന്റെ അഭാവം എന്നിവ കാരണം അമേരിക്കൻ ഗ്ലോക്കോമ സൊസൈറ്റി 2009 ൽ ഗ്ലോക്കോമയ്ക്കുള്ള ചികിത്സയായി മരിജുവാന ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു പൊസിഷൻ സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു.[7]

പരാമർശങ്ങൾ

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads