ഒക്‌ലഹോമ
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഒക്ലഹോമ. ദക്ഷിണമധ്യഭാഗത്തായാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. 1907 നവംബർ 16നു നാല്പത്തിയാറാമത്തെ സംസ്ഥാനമായാണ് ഒക്ലഹോമ ഐക്യനാടുകളിൽ അംഗമാകുന്നത്.
ചോക്റ്റോ എന്ന ആദിവാസിഭാഷയിലെ “ഒക്ല” “ഹുമ്മ” (ചുവന്ന മനുഷ്യർ) എന്നീ വാക്കുകളിൽ നിന്നാണ് ഒക്ലഹോമ എന്ന പേരുണ്ടായത്. അമേരിക്കയിൽ ഏറ്റവുമധികം തദ്ദേശീയ ജനവിഭാഗങ്ങൾ (ആദിവാസികൾ) വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്.
കിഴക്ക് അർക്കൻസാ, മിസോറി, പടിഞ്ഞാറ് ന്യൂ മെക്സിക്കോ, വടക്ക് കൻസാസ്, വടക്കുപടിഞ്ഞാറ് കൊളറാഡോ, തെക്ക് ടെക്സാസ് എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം:ഒക്ലഹോമ സിറ്റി. ഏറ്റവും വലിയ നഗരവും ഇതുതന്നെ.
മുന്നോടിയായത് | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1907 നവംബർ 16നു പ്രവേശനം നൽകി (46ആം) |
Succeeded by |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads