ഏകദിന ക്രിക്കറ്റ്

From Wikipedia, the free encyclopedia

ഏകദിന ക്രിക്കറ്റ്
Remove ads

ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് മത്സരം ആണ് ഏകദിന ക്രിക്കറ്റ്.[1] പരമാവധി 20 മുതൽ 50 ഓവറുകളാണ് സാധാരണയായി ഏകദിന മത്സരങ്ങളിലെ ഒരിന്നിംഗ്സിൽ ഉണ്ടാവുക. ഓവറുകളുടെ പരമാവധി എണ്ണം ഇതിനേക്കാൾ കൂടിയതും കുറഞ്ഞതുമായ മത്സരങ്ങളും അത്ര വ്യാപകമല്ലെങ്കിലും നിലവിലുണ്ട്. ഇരുടീമുകളും ഈ നിശ്ചിത ഓവർ ഇന്നിംഗ്സ് കളിക്കുന്നതിനാൽ മത്സരഫലം അന്നു തന്നെ അറിയാൻ കഴിയും. കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രധാന മത്സരങ്ങൾ, അന്താരാഷ്ട്രവും ആഭ്യന്തരവും, അടുത്ത ദിവസങ്ങളിലേക്ക് മാറ്റി വെക്കാറുണ്ട്.

Thumb
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഒരു ഏകദിന മത്സരം

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ക്രിക്കറ്റിന്റെ ഈ രൂപം ഉത്ഭവിച്ചത്. 1960-ൽ ഇംഗ്ലീഷ് കൗണ്ടി ടീം ആണ് ആദ്യമായി ഏകദിന ക്രിക്കറ്റ് മത്സരരം നടത്തിയത്.[2] ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം 1971 ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ മൂന്നു ദിവസത്തേയും കളി മഴമൂലം നടക്കാതിരുന്നപ്പോൾ ആ മത്സരം ഉപേക്ഷിക്കാൻ അധികാരികൾ തീരുമാനിച്ചു. അതിനു പകരമായി ഇരു ടീമിനും 40 ഓവറുകൾ വീതം നൽകി ഒരു ഏകദിന മത്സരം അവർ സംഘടിപ്പിച്ചു. 8 പന്തുകൾ അടങ്ങിയതായിരുന്നു അന്നത്തെ ഒരു ഓവർ. ആ മത്സരത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റുകൾക്ക് ജയിച്ചു.

1970 കളുടെ അവസാനത്തിൽ കെറി പാക്കർ, വേൾഡ് സീരീസ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ഏകദിന ക്രിക്കറ്റിന്റെ പ്രത്യേകതകളായ വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ, രാത്രിയിൽ ഫ്ലഡ്‌ലൈറ്റിനടിയിൽ നടത്തുന്ന മത്സരങ്ങൾ മുതലായവ ഈ പരമ്പരയിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നത്.

Remove ads

ഘടന

എല്ലാ ടീമുകളും ഒരിക്കൽ മാത്രം ബാറ്റ് ചെയ്യുന്നു. ഓരോ ഇന്നിംഗ്സിലേയും പരമാവധി ബാറ്റ് ചെയ്യാവുന്ന ഓവറുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ അത് 50 ഓവറുകളാണ്. പല ആഭ്യന്തര മത്സരങ്ങളിൽ അത് 40 നും 60 നും ഇടയിലും ആയിരിക്കും.

ബൗളിംഗ് പരിമിതികൾ

ചരിത്രം

അന്താരാഷ്ട്ര ഏകദിനങ്ങൾ

അന്താരാഷ്ട്ര ഏകദിന പരമ്പരകൾ

ആഭ്യന്തര മത്സരങ്ങൾ

ലിസ്റ്റ് എ

ഓസ്ട്രേലിയ

ബംഗ്ലാദേശ്

ഇംഗ്ലണ്ട്

ഇന്ത്യ

ന്യൂസിലൻഡ്

പാകിസ്താൻ

ദക്ഷിണാഫ്രിക്ക

ശ്രീലങ്ക

വെസ്റ്റ് ഇൻഡീസ്

സിംബാബ്‌വേ

ഏകദിന റെക്കോർഡുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads