കറുപ്പൻ
From Wikipedia, the free encyclopedia
Remove ads
വെള്ളക്കറുമ്പൻ എന്ന പേരിലും ചിലയിടങ്ങളിൽ അറിയപ്പെയുന്ന ചിത്രശലഭമാണ് കറുപ്പൻ (ശാസ്ത്രീയനാമം: Orsotriaena medus).[2][3][4] ഇംഗ്ലീഷിൽ Nigger,[2][3][5] Smooth-eyed Bushbrown,[6] Medus Brown,[7] Dark Grass-brown[8] എന്നിങ്ങനെ പല പേരുകളുണ്ട്.

ചിറക് തുറക്കുമ്പോൾ കറുപ്പ് കലർന്ന ഇരുണ്ട തവിട്ടു നിറം.ചിറകു പൂട്ടുമ്പോൾ കറുപ്പ് നിറത്തിൽ കുറുകെ വീതിയുള്ള വെള്ളവര കാണാം.പിൻചിറകിൽ രണ്ടു കറുത്ത വലിയ കൺ പൊട്ടുകളും ഒരു ചെറിയ കൺപൊട്ടും ഉണ്ട്.മുൻചിറകിൽ രണ്ടു വലിയ കൺ വലയങ്ങളുണ്ട്.ചിറകുകളുടെ അഗ്രഭാഗത്ത് രണ്ടു വരയായി നേർത്തവെളുത്ത തരംഗിതമായ വരകൾ കാണാം..അടുക്കളത്തോട്ടത്തിലും കരിയിലകൾക്കിടയിലും കൂട്ടത്തോടെ പരതി നടക്കുന്നത് കാണാം. നെൽച്ചെടിയിലും മറ്റ് പുൽ വർഗ്ഗസസ്യങ്ങളിലും മുട്ടയിടുന്നു.റോസ് നിറമുള്ള ശലഭപ്പുഴു.[4]
Remove ads
ചിത്രശാല
- Orsotriaena
- Orsotriaena medus in Kannur
- ഇണ ചേരുന്നു
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads