ഓവർ-ദി-കൌണ്ടർ മരുന്ന്
From Wikipedia, the free encyclopedia
Remove ads
ഓവർ-ദി-കൌണ്ടർ (ഒടിസി) മരുന്നുകൾ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന്റെ കുറിപ്പടി ആവശ്യമില്ലാതെ ഒരു ഉപഭോക്താവിന് നേരിട്ട് വിൽക്കുന്ന മരുന്നുകളാണ്, [1] ഇതിന് വിരുദ്ധമായ കുറിപ്പടി മരുന്നുകൾ സാധുവായ കുറിപ്പടി കൈവശമുള്ള ഉപഭോക്താക്കൾക്ക് മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. പല രാജ്യങ്ങളിലും, ഒരു ആരോഗ്യ വിദഗ്ദദന്റെ (ഡോക്ടർ, ഫാർമസിസ്റ്റ്, നേഴ്‌സ് പ്രാക്ടീഷനെർ, സ്പെഷ്യലിസ്റ്റ് നഴ്സിംഗ് ഓഫീസർ തുടങ്ങിയ) പരിചരണമില്ലാതെ ഉപയോഗിക്കുന്നത് കാരണം ഇവയിൽ സുരക്ഷിതവും ഫലപ്രദവുമായ ചേരുവകൾ മാത്രമാണ് അടങ്ങിയിട്ടുള്ളത് എന്ന് ഉറപ്പുവരുത്താൻ ഒരു നിയന്ത്രണ ഏജൻസിയാണ് ഒടിസി മരുന്നുകൾ തിരഞ്ഞെടുക്കുന്നത്. ചില രാജ്യങ്ങളിൽ ഇവ ഫാർമസിസ്റ്റിന് മാത്രമേ വിതരണം ചെയ്യുവാൻ സാധിക്കുകയുള്ളു. ചില രാജ്യങ്ങളിൽ ഇവ ഓൺലൈൻ മുഖേനെയും സൂപ്പർ മാർക്കറ്റുകൾ വഴിയും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഉദാഹരണം പാരസെറ്റമോൾ, ചുമയ്ക്കുള്ള സിറപ്പുകൾ, ക്രീമുകൾ, കുടുംബാസൂത്രണ ഉപാധികൾ അഥവാ ഗർഭനിരോധന മാർഗങ്ങൾ (ഉദാഹരണം: കോണ്ടം), മെൻസ്ട്രുവൽ കപ്പ് തുടങ്ങിയവ ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ, ചെറിയ കടകൾ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഒടിസി മരുന്നുകൾ സാധാരണയായി അന്തിമ ഉൽപ്പന്നങ്ങളേക്കാൾ അവയുടെ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവ (ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയന്റ്) അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. നിർദ്ദിഷ്ട മരുന്ന് ഫോർമുലേഷനുകൾക്ക് പകരം ചേരുവകൾ നിയന്ത്രിക്കുന്നതിലൂടെ, സർക്കാരുകൾ നിർമ്മാതാക്കൾക്ക് ചേരുവകൾ അല്ലെങ്കിൽ ചേരുവകളുടെ സംയോജനം, മിശ്രിതങ്ങളാക്കി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ അനുവദിക്കുന്നു.[2]


ഓവർ-ദി-കൌണ്ടർ (ഒടിസി) എന്ന പദം ഒരു മെഡിക്കൽ കുറിപ്പടി ഇല്ലാതെ വാങ്ങാൻ കഴിയുന്ന ഒരു മരുന്നിനെ സൂചിപ്പിക്കുന്നു.[3] നേരെമറിച്ച്, കുറിപ്പടി മരുന്നുകൾക്ക് ഒരു ഡോക്ടറുടെയോ മറ്റ് ആരോഗ്യ പരിരക്ഷാ പ്രൊഫഷണലിൽ നിന്നോ ഉള്ള കുറിപ്പടി ആവശ്യമാണ്, മാത്രമല്ല ഇത്തരം മരുന്നുകൾ ആർക്കണോ കഴിക്കാൻ നിർദ്ദേശിക്കപ്പെട്ടതു ആ വ്യക്തി മാത്രമേ ഉപയോഗിക്കാവൂ.[4] ചില മരുന്നുകളെ നിയമപരമായി ഓവർ-ദി-കൌണ്ടർ എന്ന് തരംതിരിക്കാം (അതായത്, കുറിപ്പടി ആവശ്യമില്ലാത്ത മരുന്നുകൾ), എന്നാൽ രോഗിയുടെ ആവശ്യങ്ങൾ വിലയിരുത്തിയ ശേഷം അല്ലെങ്കിൽ രോഗിക്ക് മരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിവ് നൽകിയതിന് ശേഷം മാത്രമേ ഫാർമസിസ്റ്റിന് ഇവ വിതരണം ചെയ്യാൻ കഴിയൂ. മരുന്ന് വിൽക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ ഏതാണ്, അവ വിതരണം ചെയ്യാൻ ആർക്കാണ് അധികാരമുള്ളത്, ഒരു കുറിപ്പടി ആവശ്യമാണോ എന്നതിനെക്കുറിച്ചുള്ള നിയന്ത്രണങ്ങൾ ഓരോ രാജ്യത്തിനും അനുസരിച്ച് ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
Remove ads
ഉപയോഗം
2011 ലെ കണക്കനുസരിച്ച്, യുഎസിലെ പ്രായമായവരിൽ മൂന്നിലൊന്ന് പേരും ഒടിസി മരുന്നുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്, ഈ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. [5] [6] [7] [8] 2018 ആയപ്പോഴേക്കും, ചെറിയ രോഗങ്ങൾക്കുള്ള ആദ്യ-നിര ചികിത്സയായി യുഎസിൽ മുതിർന്നവർ ഒടിസി മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ വ്യാപനം 81% ആയി ഉയർന്നു, എന്നിരുന്നാലും ഈ കണക്ക് ആരോഗ്യത്തിന്റെ യഥാർത്ഥ പുരോഗതിയുമായി ബന്ധപ്പെട്ടതാണോ എന്നതിനെക്കുറിച്ച് ചില തർക്കങ്ങളുണ്ട്. [9] [1] [10]
Remove ads
രാജ്യം അനുസരിച്ചുള്ള നിയന്ത്രണം
കാനഡ
കാനഡയിൽ, നാല് മരുന്ന് ഷെഡ്യൂളുകൾ ഉണ്ട്: [11]
- ഷെഡ്യൂൾ 1: വിൽപ്പനയ്ക്ക് ഒരു കുറിപ്പടി ആവശ്യമാണ് കൂടാതെ ലൈസൻസുള്ള ഒരു ഫാർമസിസ്റ്റായിരിക്കണം ഇത് പൊതുജനങ്ങൾക്ക് നൽകുന്നത്.
- ഷെഡ്യൂൾ 2: ഒരു കുറിപ്പടി ആവശ്യമില്ല, എന്നാൽ വിൽപ്പനയ്ക്ക് മുമ്പ് ഒരു ഫാർമസിസ്റ്റിന്റെ വിലയിരുത്തൽ ആവശ്യമാണ്. ഈ മരുന്നുകൾ ഫാർമസിയുടെ പൊതു പ്രവേശനമില്ലാത്ത ഒരു പ്രദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്, കൂടാതെ ഇവ "ബിഹൈൻഡ്-ദ-കൌണ്ടർ" മരുന്നുകൾ എന്നും അറിയപ്പെടുന്നു.
- ഷെഡ്യൂൾ 3: ഒരു കുറിപ്പടി ആവശ്യമില്ല, എന്നാൽ ഒരു ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിൽ ഒരു പ്രത്യേക ഇടത്ത് സൂക്ഷിക്കേണ്ടതാണ്. സ്വയം തിരഞ്ഞെടുക്കൽ സാധ്യമായ റീട്ടെയിൽ ഔട്ട്‌ലെറ്റിന്റെ ഒരു പ്രദേശത്താണ് ഈ മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്, എന്നാൽ ആവശ്യമെങ്കിൽ മരുന്നുകളുടെ സ്വയം തിരഞ്ഞെടുക്കലിൽ സഹായിക്കാൻ ഒരു ഫാർമസിസ്റ്റ് ഉണ്ടായിരിക്കണം.
- ഷെഡ്യൂൾ ചെയ്യാത്തത്: ഒരു കുറിപ്പടി ആവശ്യമില്ല, കൂടാതെ ഏത് റീട്ടെയിൽ ഔട്ട്‌ലെറ്റിലും ഇവ വിൽക്കാം.
ഇതിൽ ഷെഡ്യൂൾ 1 ഒഴികെയുള്ള എല്ലാ മരുന്നുകളും ഒടിസി മരുന്നായി കണക്കാക്കാം, കാരണം അവയുടെ വിൽപ്പനയ്ക്ക് കുറിപ്പടി ആവശ്യമില്ല. നാഷണൽ അസോസിയേഷൻ ഓഫ് ഫാർമസി റെഗുലേറ്ററി അതോറിറ്റിസ് കാനഡയിൽ വിൽക്കുന്നതിനുള്ള മരുന്നുകളുടെ ഷെഡ്യൂളിംഗ് സംബന്ധിച്ച ശുപാർശകൾ നൽകുന്നു എന്നിരുന്നാലും ഓരോ പ്രവിശ്യയ്ക്കും അവരുടേതായ ഷെഡ്യൂളിംഗ് നിർണ്ണയിക്കാവുന്നതാണ്. [12] ഓരോ ഷെഡ്യൂളിലും കാണപ്പെടുന്ന മരുന്നുകൾ ഓരോ പ്രവിശ്യയിലും വ്യത്യാസപ്പെടാം.
ഇന്ത്യ
2016 നവംബറിൽ, ഇന്ത്യയുടെ ഡ്രഗ് കൺസൾട്ടേറ്റീവ് കമ്മിറ്റി, കുറിപ്പടി ഇല്ലാതെ വിതരണം ചെയ്യാവുന്ന മരുന്നുകളുടെ ഒരു നിർവചനം സ്ഥാപിക്കാൻ തുടങ്ങുന്നതായി പ്രഖ്യാപിച്ചു.[1] ഇതിനുമുമ്പ്, കുറിപ്പടി ആവശ്യമുള്ള മരുന്നുകളുടെ ഷെഡ്യൂളിൽ വരാത്ത ഏത് മരുന്നും കുറിപ്പടി ഇല്ലാതെ വാങ്ങാമെന്നായിരുന്നു പൊതുവായ അനുമാനം. [1] എന്നിരുന്നാലും, ആവശ്യമായ നിർവചനം 2018 ന്റെ തുടക്കത്തിൽ നടപ്പിലാക്കിയിരുന്നില്ല. ഒടിസി മരുന്നുകൾക്ക് ഒരു നിയമപരമായ നിർവചനമില്ലാത്തത് മൂലം ഇന്ത്യയിലെ 4 ബില്യൺ ഡോളർ വരുന്ന ഇത്തരം മരുന്നുകളുടെ വിപണി നിയന്ത്രണങ്ങൾ ഇല്ലാതെ തുടർന്നിരുന്നു. [1]
നെതർലാൻഡ്സ്
നെതർലാൻഡിൽ നാല് വിഭാഗങ്ങളുണ്ട്: [13]
- യുആർ (Uitsluitend Recept): കുറിപ്പടി ഉണ്ടെങ്കിൽ മാത്രം നല്കുന്നത്
- യുഎ(Uitsluitend Apotheek): ഫാർമസിസ്റ്റ് മാത്രം നല്കുന്നത്
- യുഎഡി (Uitsluitend Apotheek of Drogist): ഫാർമസിസ്റ്റ് അല്ലെങ്കിൽ മരുന്നുകടയിലൂടെ മാത്രം നല്കുന്നത്
- എവി (Algemene Verkoop): പൊതു സ്റ്റോറുകളിൽ വിൽക്കാവുന്നത്
യുഎ ആയ ഒരു മരുന്ന് ഒടിസി ആണ്, പക്ഷേ ഫാർമസിസ്റ്റുകൾക്ക് മാത്രമെ ഇവ വിൽക്കാൻ കഴിയൂ. മരുന്ന് മറ്റേതൊരു ഉൽപ്പന്നത്തെയും പോലെ അലമാരയിലുണ്ടാകും. ഡോംപെരിഡോൺ, 400 മി. ഗ്രാം. ഇബുപ്രൊഫെൻ എന്നിവയാണ് ഉദാഹരണങ്ങൾ. യുഎഡി മരുന്നുകൾ മരുന്നുകടകളിലൂടെ വിൽക്കാം. ഈ വിഭാഗത്തിലെ മരുന്നുകൾക്ക് അപകടസാധ്യതയും ആസക്തിയും പരിമിതമാണ്. ചെറിയ അളവിൽ നാപ്രോക്‌സൻ, ഡിക്ലോഫെനാക്, സിന്നാരിസൈൻ, 400 മില്ലിഗ്രാം ഇബുപ്രോഫെൻ 20 ഗുളികകൾ വരെ, കൂടാതെ 50 ഗുളികകൾ വരെ 500 മില്ലിഗ്രാം പാരസെറ്റമോൾ എന്നിവയാണ് ഉദാഹരണങ്ങൾ. എവി വിഭാഗത്തിലുള്ള മരുന്നുകൾ സൂപ്പർമാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ മുതലായവയിൽ പോലും വിൽക്കാം. 20 ഗുളികകൾ വരെയുള്ള പാരസെറ്റമോൾ, പത്ത് ഗുളികകൾ വരെ 200 മില്ലിഗ്രാം ഇബുപ്രോഫെൻ, സിട്രിസിൻ പോലുള്ള കുറഞ്ഞ അപകടസാധ്യതയുള്ള മരുന്നുകൾ മാത്രമേ ഇതിൽ ഉൾപ്പെടുന്നുള്ളൂ.
അമേരിക്ക
യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഒടിസി പദാർത്ഥങ്ങളുടെ നിർമ്മാണവും വിൽപ്പനയും നിയന്ത്രിക്കുന്നത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആണ്. അന്തർസംസ്ഥാന വാണിജ്യത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ "പുതിയ മരുന്നുകളും" ഒരു ന്യൂ ഡ്രഗ് ആപ്ലിക്കേഷൻ (എൻഡിഎ) നേടണമെന്ന് എഫ്ഡിഎ ആവശ്യപ്പെടുന്നു, എന്നാൽ ഈ നിയമം സുരക്ഷിതവും ഫലപ്രദവുമാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള (GRAS/E) എല്ലാ മരുന്നുകളെയും ഒഴിവാക്കുന്നു. [14] എല്ലാ മരുന്നുകളും എൻഡിഎ നേടേണ്ടതിന്റെ നിയന്ത്രണം വരുന്നതിനു മുമ്പുതന്നെ വിപണിയിലുണ്ടായിരുന്ന ധാരാളം ഒടിസി മരുന്നുകളെ നിയന്ത്രിക്കാൻ, എഫ്ഡിഎ, മരുന്നുകളുടെ ക്ലാസുകൾ അവലോകനം ചെയ്യുന്നതിനും വിദഗ്ധ പാനലുകളുടെ അവലോകനത്തിന് ശേഷം അവയെ GRAS/E ആയി തരംതിരിക്കുന്നതിനുമായി ഒടിസി മോണോഗ്രാഫ് സംവിധാനം സൃഷ്ടിച്ചു.എന്നിരുന്നാലും ഫെഡറൽ റെഗുലേഷൻസ് കോഡിൽ അന്തിമമാക്കിയിട്ടുള്ള ഡോസുകൾ, ലേബൽ ചെയ്യൽ, മുന്നറിയിപ്പുകൾ എന്നിവയ്ക്കുള്ള മോണോഗ്രാഫ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ചില മരുന്നുകൾ എൻഡിഎ ഇല്ലാതെ തന്നെ വിപണിയിൽ നിലനിൽക്കും [15]
യുണൈറ്റഡ് സ്റ്റേറ്റ്സിൽ അംഗീകരിച്ച ഒടിസി പദാർത്ഥങ്ങളുടെ ഉദാഹരണങ്ങളിൽ സൺസ്‌ക്രീനുകൾ, ആന്റിമൈക്രോബയൽ, ആൻറി ഫംഗൽ ഉൽപ്പന്നങ്ങൾ, ലിഡോകൈൻ, ആസ്പിരിൻ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ വേദനസംഹാരികൾ, സോറിയാസിസ്, എക്‌സിമ ടോപ്പിക്കൽ ട്രീറ്റ്‌മെന്റുകൾ, കോൾ ടാർ അടങ്ങിയ താരനുള്ള ഷാംപൂകൾ, മറ്റ് ചികിത്സ സ്വഭാവമുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ എന്നിവയാണ്.
എഫ്ഡിഎ നിയന്ത്രിക്കുന്ന കുറിപ്പടി മരുന്ന് പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫെഡറൽ ട്രേഡ് കമ്മീഷൻ ഒടിസി ഉൽപ്പന്നങ്ങളുടെ പരസ്യം നിയന്ത്രിക്കുന്നു. [16]
ഉപഭോക്താക്കളെ അവരുടെ മരുന്നുകളെ കുറിച്ച് ബോധവത്കരിക്കുന്നതിന്, ഒടിസി ഉൽപ്പന്നങ്ങൾക്ക് അംഗീകൃത "ഡ്രഗ് ഫാക്ട്സ്" ലേബൽ നൽകണമെന്ന് എഫ്ഡിഎ ആവശ്യപ്പെടുന്നു. ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റിന് അനുസൃതമായ ലേബലുകൾ, സാധാരണ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഡ്രഗ് ഫാക്‌ട്‌സ് ലേബലുകളിൽ ഉൽപ്പന്നത്തിന്റെ സജീവ ഘടകത്തെ കുറിച്ചുള്ള വിവരങ്ങൾ, സൂചനകളും ഉദ്ദേശ്യങ്ങളും, സുരക്ഷാ മുന്നറിയിപ്പുകൾ, ഉപയോഗത്തിനുള്ള നിർദ്ദേശങ്ങൾ, നിഷ്‌ക്രിയ ചേരുവകൾ എന്നിവ ഉൾപ്പെടുന്നു. [17]
യുണൈറ്റഡ് കിംഗ്ഡം
യുണൈറ്റഡ് കിംഗ്ഡത്തിൽ, മെഡിസിൻസ് റെഗുലേഷൻസ് 2012 ആണ് മരുന്നുകൾ നിയന്ത്രിക്കുന്നത്. ഇത് പ്രകാരം മരുന്നുകൾ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കുന്നു : [1] [18]
- പ്രിസ്‌ക്രിപ്ഷൻ ഒൺലി മെഡിക്കേഷൻ (പിഒഎം), ഇവ ഒരു സാധുവായ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ നിയമപരമായി ലഭ്യമാകൂ. നിയമം അനുശാസിക്കുന്ന പ്രകാരം പിഒഎം മരുന്നുകൾ വിതരണം ചെയ്യുന്നതിന് ഒരു ഫാർമസിസ്റ്റ് പരിസരത്ത് ഉണ്ടായിരിക്കണം. കുറിപ്പടി കൈവശമുള്ള രോഗിക്ക് മരുന്ന് പ്രത്യേകമായി നിർദ്ദേശിച്ചിട്ടുള്ളതിനാൽ സ്വീകർത്താവ് മാത്രം കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. ഇവയുടെ ഉദാഹരണങ്ങളിൽ മിക്ക ആൻറിബയോട്ടിക്കുകളും എല്ലാ ആന്റീഡിപ്രസന്റുകളും അല്ലെങ്കിൽ ആൻറി ഡയബറ്റിക് മരുന്നുകളും ഉൾപ്പെടുന്നു. ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തെരുവ് മരുന്നുകളായി വിൽക്കാനുള്ള സാധ്യതയും കാരണം ചില പിഒഎം മരുന്നുകൾ കണ്ട്രോൾഡ് ഡ്രഗ് (സിഡി) എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. സിഡികളുടെ ഉദാഹരണങ്ങളിൽ എല്ലാ ബെൻസോഡിയാസെപൈനുകളും ഹെറോയിൻ, ഫെന്റനൈൽ തുടങ്ങിയ ശക്തമായ ഒപിയോയിഡുകളും ഉൾപ്പെടുന്നു.
- ജനറൽ സെയിൽസ് ലിസ്റ്റ് (ജിഎസ്എൽ), വിൽക്കാൻ ഫാർമസി പരിശീലനം ആവശ്യമില്ലാത്ത ഇവ സൂപ്പർമാർക്കറ്റുകൾ പോലെ എവിടെയും വിൽക്കാം. പൊതുവേ, ശരിയായി ഉപയോഗിക്കുമ്പോൾ മിക്ക ആളുകൾക്കും അവ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. പാരസെറ്റമോൾ, ഐബുപ്രോഫെൻ, ആസ്പിരിൻ തുടങ്ങിയ വേദനസംഹാരികളുടെ 16-പാക്കുകളും (അല്ലെങ്കിൽ അതിൽ കുറവും) ചില ആന്റിഹിസ്റ്റാമൈനുകളുടെ ചെറിയ പായ്ക്ക് വലുപ്പങ്ങൾ, ചില ലാകസേറ്റീവ് മരുന്നുകൾ, ചർമ്മ ക്രീമുകൾ എന്നിവ പോലുള്ള മറ്റ് മരുന്നുകളും ഇവയുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. മദ്യം, കഫീൻ, ചില നിക്കോട്ടിൻ മരുന്നുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
- നിയമപരമായി പിഒഎം അല്ലെങ്കിൽ ജിഎസ്എൽ മരുന്നല്ലാത്ത മരുന്നുകളാണ് ഫാർമസി മെഡിസിൻസ് (പി). ഇവ ഒരു രജിസ്റ്റർ ചെയ്ത ഫാർമസിയിൽ നിന്ന് വിൽക്കാം, എന്നാൽ സ്വയം തിരഞ്ഞെടുക്കുന്നതിന് ലഭ്യമല്ല. യോഗ്യതയുള്ള പരിശീലനം ലഭിച്ച കൌണ്ടർ അസിസ്റ്റന്റുമാർക്ക് ഒരു ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിൽ ഒരു 'പി' മരുന്ന് വിൽക്കാം. അവർ ഉപഭോക്താവിനെ ഒരു ഫാർമസിസ്റ്റുമായി ഒരു ചർച്ചയ്ക്ക് റഫർ ചെയ്യേണ്ടതുണ്ടോ എന്ന് നിർണ്ണയിക്കാൻ ചോദ്യങ്ങൾ ചോദിക്കും. ചില 'പിഒഎം' മരുന്നുകൾ ചില സാഹചര്യങ്ങളിൽ 'പി' മരുന്നുകളായി ലഭ്യമാണ്.
Remove ads
ഇതും കാണുക
- ജനറിക് ഡ്രഗ്
- മരുന്ന് കുറിപ്പടി
- ഓവർ-ദി-കൌണ്ടർ കൌൺസിലിങ്
- ഫാർമസി
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads