ചക്കരശലഭം
From Wikipedia, the free encyclopedia
Remove ads
ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു ചിത്രശലഭം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.ചക്കരറോസ്, ചക്കരപാറ്റ എന്നും അറിയുന്നു. കിളിവാലൻ ശലഭകുടുംബത്തിലെ ഒരു ശലഭമാണ്[1]ഇംഗ്ളീഷ് ഭാഷയിൽ crimson rose എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം Pachilopta hector എന്നാണ്.[2][3][4][5]
കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.
ദേശാടന സ്വഭാവമുള്ളവയാണ്.[1]
Remove ads
ജീവിതരീതി
കേരളത്തിലെ നാട്ടിൻപുറങ്ങളിലുള്ള കുന്നിൻപുറങ്ങളിലും കുറ്റിക്കാടുകളിലും സാധാരണയായി കാണപ്പെടുന്നു.അരിപ്പൂവ്, കൃഷ്ണകിരീടം, വട്ടപ്പെരുവലം,ചെത്തി, കൊങ്ങിണി എന്നീ ചെടികൾ പൂത്തുനിൽക്കുന്നയിടത്ത് ചക്കരപ്പാറ്റ എന്നുകൂടി അറിയപ്പെടുന്ന ഇവയെ ധാരാളം കാണാം.ഉറിതൂക്കി(ഈശ്വരമുല്ല), അല്പം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.ഈ ചെടികളിൽ ഉള്ള വിഷാംശം ഈ പൂമ്പാറ്റകളുടെ ശരീരത്തിൽ എത്തുന്നതിനാൽ മറ്റ് പക്ഷികൾ ഇവയെ പൊതുവെ ആഹാരമാക്കാറില്ല.
Remove ads
ജീവിതചക്രം
- ലാർവ
- സമാധിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നെ
- പ്യൂപ്പയുടെ മുൻവശം
- ഇണചേരൽ. പാലക്കാട് ചിറ്റൂർ നിന്നും പകർത്തിയ ചിത്രം
രൂപവിവരണം
ചുവപ്പുശരീരവും പിൻചിറകുകളിൽ കാണപ്പെടുന്ന തിളങ്ങുന്ന ചുവന്ന പൊട്ടുകളും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. പിൻചിറകുകളിൽ പതിമൂന്ന് പൊട്ടുകളുള്ളതിൽ പിൻനിരയിലുള്ളവ അർദ്ധചന്ദ്രാകൃതിയിലുള്ളവയാണ്. [6]


പ്രജനനം
ഗരുഡക്കൊടി(Aristochia indica), അൽപ്പം(Thottea siliquosa) എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്.ശലഭപ്പുഴുവിന് ഇരുണ്ട കരിംചുവപ്പ് നിറവും ദേഹത്ത് മുള്ളുകൾ പോലെ തോന്നുന്ന അറ്റം കൂർത്ത മുഴകൾ ഉണ്ട്. പുഴുപ്പൊതി(pupa)യ്ക്ക് ഉണങ്ങിയ ഇലയുടെ നിറമാണ്.[1]
ചിത്രങ്ങൾ
- ചിറകിന്റെ മുകൾവശം
- ചിറകിന്റെ താഴെവശം
- ചക്കരശലഭം
- ചക്കര ശലഭം
- ലാർവ
- പ്യൂപ്പ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads