പായിപ്ര രാധാകൃഷ്ണൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരൻ From Wikipedia, the free encyclopedia

പായിപ്ര രാധാകൃഷ്ണൻ
Remove ads

മലയാള എഴുത്തുകാരൻ, കോളമിസ്റ്റ്, പത്രാധിപർ, സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പായിപ്ര രാധാകൃഷ്ണൻ. 1991-1995 കാലഘട്ടത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു. അക്ഷയ പുസ്തകനിധിയുടെ പ്രസിഡന്റും ആർഷവിദ്യാപീഠത്തിന്റെ ഡയറക്ടറുമാണ്. കലാകൗമുദി പ്രതിവാരത്തിൽ ആഴ്ചവെട്ടം എന്ന സാംസ്കാരിക വിമർശക കോളം എഴുതുന്നു. [1] ചെറുകഥകൾ, ഉപന്യാസങ്ങൾ, കുട്ടികളുടെ സാഹിത്യം എന്നീ മേഖലകളിൽ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ സാഹിത്യ പരിപാടികളിലും പുസ്തകമേളകളിലും അദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ചു.

വസ്തുതകൾ പായിപ്ര രാധാകൃഷ്ണൻ, ജനനം ...
Remove ads

സ്വകാര്യ ജീവിതം

എറണാകുളം ജില്ലയിലെ പായിപ്ര ഗ്രാമത്തിൽ വടക്കാഞ്ചേരി അകത്തൂട്ടു ഭാർഗവി കുഞ്ചമ്മ, മേത്തല തട്ടായത്ത് പുത്തൻകോട്ടയിൽ നീലകണ്ഠൻ കാർത്താവ് എന്നിവരുടെ മകനായി രാധാകൃഷ്ണൻ ജനിച്ചു. ഗവൺമെന്റ് യു‌പി‌എസ് പായിപ്ര, ജി‌എച്ച്എസ് ചെറുവത്തൂർ, ശ്രീശങ്കര വിദ്യാപീഠം, മഹാരാജാസ് കോളേജ്, എറണാകുളം, എൻ‌എസ്‌എസ് കോളേജ്, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി. സിവിൽ സപ്ലൈസ് വകുപ്പിലും പൊതുവിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്തു. ഹൈസ്കൂൾ അദ്ധ്യാപകനായി ജിഎച്ച്എസ്എസ്, മേത്തലയിൽ നിന്ന് 2007 ൽ വിരമിച്ചു. മലയാളം നോവലിസ്റ്റും എഴുത്തുകാരിയുമാണ് ഭാര്യ നളിനി ബേക്കൽ. അവർക്ക് രണ്ട് മക്കളുണ്ട്, ഡോ. അനുരാധ ദിലീപ് ആയുർവേദ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നു. എഴുത്തുകാരിയായ മകൾ അനുജ അകത്തൂട്ട് കാർഷിക സാമ്പത്തിക വിദഗ്ധയാണ്.

Remove ads

രചനകൾ

ചെറുകഥാ ശേഖരങ്ങൾ
  • കാത്തുവെച്ച മൗനം
  • അലാതചക്രം
  • പെൺതൂക്കം
  • തിരഞ്ഞെടുത്ത കഥകൾ
  • ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
നോവലുകൾ
  • വെളിപാടുകൾ
കുട്ടികളുടെ സാഹിത്യം
  • പ്രകാശം പരത്തുന്നവർ
  • ഗുരുദക്ഷിണ
  • ഉത്തങ്കൻ
  • ഒറ്റ ചെരുപ്പിട്ട ഗുരു
  • സൽക്കഥകൾ
  • നന്മ യുടെ തിളക്കം
  • മാന്ത്രിക കട്ട
ഉപന്യാസങ്ങൾ
  • വിൽക്കാനുണ്ട് സ്വകാര്യതകൾ [2]
  • നൻമതിൻമകളുടെ പത്തായം
  • ഒ. വി. വിജയനും മുട്ടത്തു വർക്കിയും
  • കത്തുകളുടെ പുസ്തകം
  • വൃക്ഷ വൈഞാനീകം (Edited work )

അവാർഡുകളും അംഗീകാരങ്ങളും

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads