പാലാ നഗരസഭ

കോട്ടയം ജില്ലയിലെ നഗരസഭ From Wikipedia, the free encyclopedia

പാലാ നഗരസഭ
Remove ads

കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമായ ഈ പട്ടണത്തിന്റെ മധ്യത്തിലൂടെ മീനച്ചിൽ നദി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. പ്രധാന നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. കരൂർ , ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി എന്നീ പഞ്ചായത്തുകൾ പാലാ നഗരവുമായി അതിർത്തി പങ്കുവെക്കുന്നു.

പാലാ
അപരനാമം: ളാലം
Thumb
പാലാ
9.7056°N 76.6806°E / 9.7056; 76.6806
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
'
'
'
വിസ്തീർണ്ണം 16.06ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,056
ജനസാന്ദ്രത 1,373/km2 (3,560/sq mi)/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
686574, 686575
+91-4822
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പാലാ ജൂബിലി തിരുനാൾ, രാക്കുളി തിരുനാൾ, പാലാ വലിയപള്ളി
Remove ads

ചരിത്രം

പാലാ നഗരം ഉൾപ്പെടുന്ന മീനച്ചിൽ താലൂക്ക് പുരാതനകാലത്ത് തെക്കുംകൂർ, വടക്കൂംകൂർ, പൂഞ്ഞാർ എന്നീ രാജ്യങ്ങളുടെ ഭാഗമായിരുന്നു. പാലാ നഗരപ്രദേശത്തെ ഏറ്റവും പുരാതനമായ പാതയാണ് എം.പി റോഡ് (മൂവാറ്റുപുഴ-പുനലൂർ). മുൻകാലങ്ങളിൽ പാലായും ആലപ്പുഴയുമായി മീനച്ചിൽ നദിവഴി വാണിജ്യബന്ധം ഉണ്ടായിരുന്നു.

പേരിനു പിന്നിൽ

മീനച്ചിലാറിനെ ഒരുകാലത്ത് പാലാഴി എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത്‌ ലോപിച്ചാണ്‌ പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാൽ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാർത്ഥമാണ്‌ പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസം. [1]

Remove ads

വിദ്യാഭ്യാസ കലാലയങ്ങൾ

പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.[2] 1921-ൽ സെന്റ് തോമസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1909-ൽ കണ്ണാടിയുറുമ്പിൽ മഠത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ 1921-ൽ മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.

സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ


കോളേജുകൾ

  • സെന്റ്. തോമസ് കോളേജ്

ആരാധനാലയങ്ങൾ

ഹൈന്ദവക്ഷേത്രങ്ങൾ

  • പെരുമാൾ ക്ഷേത്രം
  • ആനക്കുളങ്ങര ക്ഷേത്രം
  • ളാലം മഹാദേവക്ഷേത്രം
  • പുതിയകാവ് ദേവീ ക്ഷേത്രം
  • തൃക്കയിൽ ശിവക്ഷേത്രം
  • മുരിക്കുംപുഴ ദേവീക്ഷേത്രം
  • വെള്ളാപ്പാട് ദേവീക്ഷേത്രം
  • ഇടയാററ് മേലാങ്കോട്ട് ദേവീക്ഷേ(തം.
  • ഇടയാററ് സ്വയംഭൂ ഗണപതിക്ഷേ(തം.
  • പൂവരണി മഹാദേവക്ഷേ(തം.
  • ളാലം അമ്പലപ്പുറത്ത് ദേവീക്ഷേ(തം.
  • പുലിയന്നൂർ മഹാദേവക്ഷേ(തം.
  • കടപ്പാട്ടൂർ മഹാദേവക്ഷേ(തം.
  • ഊരാശാല സു(ബഹ്മണൃ ക്ഷേ(തം.
  • ആനക്കുളങ്ങര ദേവീ ക്ഷേ(തം.
  • തട്ടാറകത്ത് ക്ഷേ(തം.

ക്രിസ്തീയ ദേവാലയങ്ങൾ

  • ളാലം പുത്തൻ പള്ളി
  • ളാലം കുരിശു പള്ളി
  • സെന്റ് എഫ്രം പള്ളി
  • സെന്റ് ജോസഫ് പള്ളി
  • സെന്റ് തോമസ്സ് പള്ളി
  • അരുണാപുരം പള്ളി
  • പാലാ വലിയ പള്ളി
  • ളാലം പഴയ പള്ളി
  • മാർ‌ത്തോമാ പള്ളി

മസ്ജിദുകൾ

  • മസ്ജിദ്-ഉൽ -ഫലാഹ്

പ്രശസ്ത വ്യക്തികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads