പാലക്കാട്
കേരളത്തിലെ ഒരു നഗരവും ജില്ലാതലസ്ഥാനവും From Wikipedia, the free encyclopedia
Remove ads
പാലക്കാട് | |
10.77°N 76.65°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ prameela | |
' | |
' | |
വിസ്തീർണ്ണം | 26.6ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 130,955 |
ജനസാന്ദ്രത | 4,923/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678001 +91 491 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മലമ്പുഴ ഡാം, കോട്ടമൈതാനം, Silent Valley, Nelliyampathy,Pothundi Dam,Kalpathi Radholsavam,Dhoni water falls, Kava,parambikulam tiger reserve,malampuzha snake park and rock garden, നീല ഗിരി മലകൾ, പല്ലശ്ശന ഗ്രാമ വീഥികൾ, അട്ടപ്പാടി. |
- കേരളത്തിലെ ഒരു ഗ്രാമീണ നഗരമാണ് പാലക്കാട്, അല്ലെങ്കിൽ പാൽഘട്ട്. പതിനെട്ടാം നൂറ്റാണ്ടിലെ പാലക്കാട് കോട്ടയ്ക്ക് ഉറപ്പുള്ള കോട്ടകളും ഒരു കിടങ്ങും ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്. വടക്ക്, കൽപ്പാത്തി നദിയിൽ, പതിനഞ്ചാം നൂറ്റാണ്ടിലെ വിശ്വനാഥ സ്വാമി ക്ഷേത്രമാണ് പ്രസിദ്ധമായ രഥോത്സവം രഥോത്സവത്തിൻ്റെ പ്രധാന വേദി. വടക്കുകിഴക്ക്, മലമ്പുഴ ഡാമിന് സമീപം, മലമ്പുഴ പട്ടണത്തിൽ റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഒരു റോക്ക് ഗാർഡൻ ഉണ്ട്.
Remove ads
സ്ഥലനാമ പുരാണം
പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലർ പറയപ്പെടുന്നു. സംഘ കാലത്ത് ഇന്നത്തെ പാലക്കാട് ഉൾപ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തിൽ പെട്ടിരുന്നുവത്രെ. ഊഷര ഭൂമിയെന്നാണർത്ഥം. പച്ച നിറമുള്ള പാല മരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങൾ കുറവായിരിക്കും. എന്നാൽ നിരവധി നദികളും മറ്റുമുള്ള പാലക്കാട് മരുഭൂമി വിഭാഗത്തിൽ പെട്ടിരിക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ ഈ വാദത്തിൽ കഴമ്പില്ലെന്നു കരുതുന്നു.
ആദിദ്രാവിഡ കാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആൽ, മരുത് തുടങ്ങിയ മരങ്ങൾക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയിരുന്ന പാല മരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാല മരങ്ങളുടെ കാടാണ് സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരൻ വി.വി.കെ.വാലത്ത് കരുതുന്നു.
പാലി ഭാഷ (ബുദ്ധമതക്കാരുടെ ഭാഷ) സംസാരിയ്ക്കുന്നവർ വസിക്കുന്നിടം പാലീഘട്ടും പിന്നീട് പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. [1]
പാറക്കാടാണ് പാലക്കാടായതെന്ന് കെ.വി. കൃഷ്ണയ്യർ വാദിക്കുന്നു. [2]
Remove ads
ചരിത്രം
സംഘകാല ഘട്ടം മുതലേ പാലക്കാടിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ട്. അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണി മേഖല തുടങ്ങിയ സംഘകൃതികളിൽ പാലക്കാട് ചുരത്തെ പറ്റിയും ഏഴിമലകളെ പറ്റിയും വിവരണങ്ങൾ കാണാം. അക്കാലത്ത് കേരളത്തിലേക്ക് കടക്കാനുള്ളത് ഒരു പാലക്കാട്ട് ചുരമായിരുന്നു ഉണ്ടായിരുന്നത്. [3]ദ്രാവിഡ കാലത്തെ ബുദ്ധ-ജൈന-ഹൈന്ദവ സ്വാധീനം ഈ കൃതികളിലൂടെ അറിയാൻ സാധിക്കും. പാലക്കാടിനപ്പുറത്തുള്ള കോയമ്പത്തൂരിലെ പടിയൂരിൽ നിന്ന് റോമൻ നാണയങ്ങൾ കണ്ടെത്തിയതിൽ നിന്നും കൊടുങ്ങല്ലൂരിനും കോയമ്പത്തൂരിനും ഇടക്കുള്ള പ്രധാന വ്യാപാര മാർഗ്ഗം പാലക്കാട് ചുരം വഴിയായിരുന്നു എന്നുള്ള നിഗമനം ശക്തിപ്പെട്ടു. [4] [5]

എ.ഡി.ഒന്നാം നൂറ്റാണ്ട് മുതൽ വളരെയേറെ വർഷങ്ങൾ ചേരമാൻ പെരുമാക്കന്മാർ പാലക്കാട് ഭരിച്ചതായി ചരിത്രം പറയുന്നു. അവർക്ക് ശേഷം അവരുടെ ഉടയോന്മാർ രാജ്യത്തെ പല ചെറു നാട്ടു രാജ്യങ്ങളാക്കി ഭരിച്ചു പോന്നു. പിന്നീട് കാഞ്ചിയിലെ പല്ലവർ മലബാർ ആക്രമിച്ച് കീഴടക്കിയപ്പോൾ പാലക്കാട് ആയിരുന്നു അവരുടെ പ്രധാന ഇടത്താവളം. (പല്ലാവൂർ, പല്ലശ്ശേന,പല്ലവഞ്ചാത്തന്നൂർ എന്നീ സ്ഥലനാമങ്ങൾ ഈ പല്ലവ അധിനിവേശത്തിന് അടിവരയിടുന്നു). ശ്രീ. വില്യം ലോഗൻ തന്റെ മലബാർ മാന്യുവലിൽ ഇക്കാര്യം പരാമർശിയ്ക്കുന്നുണ്ട്
ഒൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ നെടുമ്പുരയൂർ നാടുടയവർ എന്ന രാജാവ്, രാജ്യം ആക്രമിയ്ക്കാൻ വന്ന കൊങ്ങുനാട് രാജാവിനെ ചിറ്റൂർ വെച്ച് യുദ്ധത്തിൽ തോൽപ്പിച്ചു. ആ വിജയത്തിന്റെ ഓർമ്മ പുതുക്കാനായി ഇപ്പോഴും ചിറ്റൂരിൽ കൊങ്ങൻ പട എന്ന ഉത്സവം വർഷംതോറും കൊണ്ടാടുന്നു.
നെടുമ്പുരയൂർ കുടുംബം പിന്നീട് തരൂർ രാജവംശം എന്നും പാലക്കാട് രാജസ്വരൂപം എന്നും അറിയപ്പെട്ടു.
1757ൽ സാമൂതിരി പാലക്കാട് ആക്രമിച്ച് കീഴ്‌പ്പെടുത്തി.സമൂതിരിയുടെ മേൽക്കൊയ്മയിൽ നിന്നും രക്ഷ നേടാൻ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരലിയുടെ സഹായം തേടി. ഹൈദരലി സാമൂതിരിയെ യുദ്ധത്തിൽ തോൽപ്പിച്ച് പാലക്കാട് തന്റെ കീഴിലാക്കി. പിന്നീട് ഹൈദരലിയുടെ പുത്രനായ ടിപ്പു സുൽത്താനായി പാലക്കാടിന്റെ ഭരണാധികാരി. ചരിത്ര പ്രസിദ്ധമായ പാലക്കാട് കോട്ട 1766-ൽ ഹൈദരാലി നിർമ്മിച്ചതാണ്.
പക്ഷേ,പിന്നീട് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള ഉടമ്പടി പ്രകാരം, ടിപ്പു സുൽത്താൻ തന്റെ അധീനതയിലുണ്ടായിരുന്ന മലബാർ പ്രവശ്യകൾ ബ്രിട്ടീഷുകാർക്ക് കൈമാറി. പിന്നീട് ബ്രിട്ടീഷുകാർ മലബാർ ജില്ല രൂപവത്കരിക്കുകയും മദ്രാസ് പ്രസിഡൻസിയോട് ചേർക്കുകയും ചെയ്തു. കോയമ്പത്തൂരും, പൊന്നാനിയും ഒക്കെ മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്‌ധിയോടെ കോയമ്പത്തൂർ തമിഴ് നാട്ടിലേക്കും പിന്നീട് മലപ്പുറം ജില്ല വന്നപ്പോൾ പൊന്നാനിയും മറ്റു ഭാഗങ്ങളും മലപ്പുറം ജില്ലയിലേയ്ക്കും പോയി.



Remove ads
ഭാഷ
പാലക്കാടൻ-ഭാഷ, സങ്കര ഭാഷയാണ്. തനി തമിഴ് സംസാരിക്കുന്ന അതിർത്തി പ്രദേശങ്ങളും,മയിലാപ്പൂർ തമിഴ് സംസാരിക്കുന്ന അഗ്രഹാരങ്ങളും, ശുദ്ധ മലയാളം സംസാരിക്കുന്ന വള്ളുവനാടൻ ഗ്രാമങ്ങളും,അത്രയ്ക്ക് ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന, പാലക്കാട്, മണ്ണാർക്കാട്, ആലത്തൂർ, ചിറ്റൂർ, താലൂക്കുകളും അടങ്ങിയ ഒരു സങ്കര ഭാഷാ സംസ്കാരമാണ് പാലക്കാടിന്റേത്. തെലുങ്ക് മാതൃഭാഷയായ നെയ്‌ത്തുകാർ ചിറ്റൂർ പ്രദേശത്തുണ്ട്. അട്ടപ്പാടി, പറമ്പിക്കുളം പ്രദേശങ്ങളിലെ ആദിവാസികുളുടെ ഗോത്രഭാഷയും ശ്രദ്ധേയമാണ്.
നഗരത്തിലെ പ്രധാന സ്ഥലങ്ങൾ
Palakkad NSS engineering college,ഒലവക്കോട് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. ചുണ്ണാമ്പതറ, താരേക്കാട്, ഇന്ദിരാഗാന്ധി സ്റ്റേഡിയം, കോട്ടമൈതാനം, ചന്ദ്രനഗർ, മിഷൻ സ്കൂൾ- KSRTC, വിക്ടോറിയ കോളേജ് ,മണപ്പുള്ളിക്കാവ്, റെയിൽവേ കോളനി,വെണ്ണക്കര,നൂറണി,മൂത്താൻതറ, വടക്കന്തറ, മേപ്പറമ്പ്,ശേഖരീപുരം, കല്പാത്തി എന്നിവ നഗരത്തിന്റെ പ്രധാന ഭാഗങ്ങളാണ്.
പാലക്കാട് നഗരത്തിലെ പ്രധാന ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
*ഹേമാംബിക ഭഗവതി ക്ഷേത്രം, (കല്ലേക്കുളങ്ങര) എമൂർ (കൈപ്പത്തി ക്ഷേത്രം)
*ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രം
*കോട്ട ഹനുമാൻ ക്ഷേത്രം
*വടക്കന്തറ ഭഗവതി ക്ഷേത്രം
*വടക്കന്തറ ശ്രീ മഹാവിഷ്ണു ക്ഷേത്രം
*കൽപ്പാത്തി ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം
*പഴയ കൽപ്പാത്തി ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രം
ക്രിസ്ത്യൻ പള്ളികൾ
മസ്ജിദുകൾ
ചിത്രശാല
- ഓഫീസേർസ് ക്ലബ്ബ്
- പാലക്കാട് റെയിൽവേ സ്റ്റേഷനിലെ വിരമിച്ചവർക്കുള്ള എസി റൂമുകൾ
- മുനിസിപ്പൽ ടൗൺഹാൾ
- മുനിസിപ്പൽ ലൈബ്രറി
- പാലക്കാട് റെയിൽവേ സ്റ്റേഷനിലെ ചുവർചിത്രം
- താലൂക്ക് സപ്ലേ കാര്യാലയം
- രാപ്പാടി ഉദ്യാനം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads