പനീർ

From Wikipedia, the free encyclopedia

പനീർ
Remove ads

പേർഷ്യയിലും ദക്ഷിണേഷ്യയിലും ഉപയോഗിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്‌ പനീർ- ഹിന്ദി: पनीर പേർഷ്യൻ: پنير . തിളക്കുന്ന പാലിനെ നാരങ്ങാനീരോ മറ്റു ഭക്ഷ്യ അമ്‌ളങ്ങളോ ഉപയോഗിച്ച് പിരിച്ചാണ്‌ പനീർ നിർമ്മിക്കുന്നത്. പനീറിൽ ഉപ്പ് ചേർക്കുന്നില്ല എന്ന ഒരു കാര്യം മാത്രമാണ്‌ മെക്സിക്കൻ ഭക്ഷണമായ ക്വെസോ ബ്ലാങ്കൊ-യിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

വസ്തുതകൾ പനീർ, ഉത്ഭവ വിവരണം ...
Remove ads

പിരിഞ്ഞ പാലിനെ ഭാരത്തിനടിയിൽ വച്ച് ഞെക്കി അതിലെ ജലാംശം മുഴുവൻ കളയുന്നു. എന്നിട്ട് ചെറിയ കട്ടകളായി മുറിച്ചെടുക്കുന്നു. പനീർ ഒരു തനത് ദക്ഷിണേഷ്യൻ ഭക്ഷണമാണ്‌. പനീർ ഒരു ശുദ്ധ സസ്യാഹാരമാണ്‌. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പനീർ ഒരു പ്രോട്ടീൻ കലവറയാണ്‌. എന്നാൽ, ഇത് വേഗൻ ഭക്ഷണശൈലി പാലിക്കുന്നവർ എതിർക്കുന്ന ഒരു ഭക്ഷണമാണ്‌. മലേഷ്യൻ ഭക്ഷണമായ തൊഫുകട്ടിയായിക്കഴിഞ്ഞാൽ പനീറിന്റെ അതേ സ്വഭാവമാണ്‌. അതിനാൽ തന്നെ പനീറിനു പകരം തൊഫു ഉപയോഗിക്കാറും ഉണ്ട്.

Remove ads

ചിത്രശാല


പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads