വഴന ശലഭം

From Wikipedia, the free encyclopedia

വഴന ശലഭം
Remove ads

കിളിവാലൻ ശലഭങ്ങളിൽ ഉൾപ്പെടുന്ന വളരെ സാധാരണയായി കണ്ടുവരുന്ന വഴനശലഭത്തെ രണ്ടു രൂപത്തിൽ കാണാനാവുന്നതാണ്. വേഷപ്രച്ഛന്നം നടത്തുന്ന ഒരു ശലഭമാണ് വഴന ശലഭം (Papilio clytia). ചില വഴന ശലഭങ്ങൾ നീലക്കടുവയുടെ വേഷംകെട്ടാറുണ്ട്. മറ്റു ചിലവരെ കണ്ടാൽ അരളിശലഭാമെന്ന് തോന്നും. വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ ഈ ശലഭം ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാൻ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയേയും അരളിശലഭത്തെയും അനുകരിക്കുന്നു . നീലകടുവയെ അനുകരിക്കുന്ന രൂപം dissimilis എന്നും അരളിശലഭത്തെ അനുകരിക്കുന്ന രൂപം clytia എന്നും അറിയപെടുന്നു. രണ്ടു രൂപത്തിലും ഉള്ള ആൺ ശലഭങ്ങൾ ചെളിയൂറ്റൽ സ്വഭാവം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.[1][2][3][4]

വസ്തുതകൾ വഴന ശലഭം (Papilio clytia), Scientific classification ...

നീലകടുവയെ അനുകരിക്കുന്ന രൂപം (form dissimilis) കറുത്ത നിറത്തിൽ വെള്ളനിറത്തിലുള്ള വരകളും പൊട്ടുകളും ഉള്ള ചിറകുകൾ ഉള്ള ഇവയെ കണ്ടാൽ നീലകടുവ ആണെന്ന് തോന്നും.ചിറകിനുഅടിവശത്തും വരകളും പൊട്ടുകളും ഉണ്ടെങ്കിലും അവ മുകൾവശത്തെക്കാൾ വലുതും തെളിഞ്ഞതും ആണ്.പിന്ചിറകിൽ മഞ്ഞനിറത്തിൽ ഉള്ള പൊട്ടുകൾ ആണ് ഇവയെ നീലകടുവയിൽ നിന്നും തിരിച്ചറിയാൻ സഹായികുന്നത്.[1]

അരളിശലഭത്തെ അനുകരിക്കുന്ന രൂപം (form clytia) കറുപ്പുനിറത്തിൽ പൊട്ടുകൾ ഉള്ള ഇവയ്ക്ക് അരളിശലഭത്തോട് സാമ്യം ഏറെയുണ്ട്.പൊട്ടുകളുടെ രൂപത്തിൽ ഉള്ള വ്യത്യാസവും പിന് ചിറകിലെ മഞ്ഞപൊട്ടുകളും ഇവയെ അരളിശലഭത്തിൽ നിന്നും തിരിച്ചറിയാൻ സഹായികുന്നു. പിൻചിറകിൽ അടിവശത്തായി കാണുന്ന മഞ്ഞനിറമുള്ള പുള്ളി ആണ് വഴന ശലഭത്തെ തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം.[1]

Remove ads

ജീവിതചക്രം

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads