തളർവാതം
പ്രതികരണ ശേഷി ഇല്ലാതാകുക From Wikipedia, the free encyclopedia
Remove ads
ശരീരത്തിനു പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ, പ്രതികരണ ശേഷി ഇല്ലാതാകുകയോ ചെയ്യുന്ന അവസ്ഥയെ തളർവാതം (paralysis) എന്ന് പറയുന്നു. തലച്ചോറിന്റെയോ, സുഷുമ്നയുടെയോ, സ്വതന്ത്രനാഡീവ്യവസ്ഥയിലെ നാഡികളുടെയോ ഏതെങ്കിലും ഭാഗത്തിന് കേടു സംഭവിക്കുകയാണെങ്കിൽ ആ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു ബാധിക്കുന്നു. തന്മൂലമുണ്ടാകുന്ന ശാരീരികാവശതയുടെ ഗുരുത്വം നാഡികൾക്കുണ്ടാവുന്ന ക്ഷതത്തിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും. വളരെ ലഘുവായ ക്ഷതമാണ് ഉണ്ടാവുന്നതെങ്കിൽ തളർവാതം അനുഭവപ്പെടുന്നില്ല. മറിച്ച് ബന്ധപ്പെട്ട അവയവങ്ങൾക്ക് ബലഹീനത അനുഭവപ്പെടുകയേ ഉള്ളൂ.
മസ്തിഷ്കത്തിന്റെ വലതു ഭാഗത്തുണ്ടാകുന്ന ക്ഷതം ശരീരത്തിന്റെ ഇടതുഭാഗത്തെയും, ഇടതുഭാഗത്തുണ്ടാവുന്ന ക്ഷതം ശരീരത്തിന്റെ വലതുഭാഗത്തെയും തളർത്തുന്നു. ശരീരത്തിന്റെ ഇടതു ഭാഗത്തെ നിയന്തിക്കുന്നത് വലതു സെറിബ്രവും, വലതുഭാഗത്തെ നിയന്ത്രിക്കുന്നത് ഇടതു സെറിബ്രവുമായതിനാലാണിത്.
നാഡീവ്യൂഹത്തിലുണ്ടാവുന്ന രോഗാണുസംക്രമണം, മസ്തിഷ്കത്തിലെ കലകളിൽ വേണ്ടത്ര രക്തസംക്രമണമില്ലാതാവുക, മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടാവുക, മുഴകൾ വളരുക തുടങ്ങിയവ തളർവാതത്തിനു കാരണമാവാം. പോളിയോ പോലുള്ള നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങൾ ബാധിച്ചവരിലും തളർവാതം കാണപ്പെടുന്നു. നവജാത ശിശുക്കളിൽ സിഫിലിസിന്റെ ആദ്യ ലക്ഷണമായും തളർവാതം കാണപ്പെടാം.[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads