പരമവിശിഷ്ടസേവാ മെഡൽ

From Wikipedia, the free encyclopedia

Remove ads

ഇന്ത്യയുടെ ഒരു സൈനിക പുരസ്കാരമാണ് പരംവിശിഷ്ട് സേവാ മെഡൽ അഥവാ PVSM. ഇന്ത്യയിലെ സായുധസേനാംഗങ്ങളിലെ സൈനികരുടെ പരമവിശിഷ്ടസേവനത്തിനുള്ള പാരിതോഷികമായാണ് ഇത് നൽകുന്നതെങ്കിലും ഇന്ത്യൻ ആർമ്മിയിലെ സീനിയർ റാങ്കുകാർക്കാണ് ഈ മെഡൽ നിലവിൽ നൽകിവരുന്നത്. സമാധാനകാല സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്. ഈ മെഡൽ ലഭിക്കുന്ന പട്ടാളക്കാർക്ക് തങ്ങളുടെ പേരിന്റെ കൂടെ PVSM എന്ന് ചേർക്കാൻ അധികാരമുണ്ട്.

വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
Remove ads

രൂപീകരണം

1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.[1]. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads