പാരിസ് (ഗ്രീക്ക് പുരാണ കഥാപാത്രം)

From Wikipedia, the free encyclopedia

പാരിസ് (ഗ്രീക്ക് പുരാണ കഥാപാത്രം)
Remove ads

ഗ്രീക്ക് പുരാണകഥാപാത്രമായ പാരിസ്, ട്രോയ് രാജാവായിരുന്ന പ്രിയാമിൻറെയും പത്നി ഹെകൂബയുടേയും പുത്രനായിരുന്നു. ഹെക്റ്റർ, പാരിസിൻറെ സഹോദരനും, കസ്സാൻഡ്ര സഹോദരിയുമായിരുന്നു. സ്പാർട്ടയിലെ രാജ്ഞി ഹെലെനേയും കൊണ്ട് പാരിസ് ഒളിച്ചോടിയതാണ് ട്രോജൻ യുദ്ധത്തിനുളള മുഖ്യ കാരണം.

Thumb
പാരിസു് രാജകുമാരൻ ആപ്പിളുമായി എഛ് ഡബ്ലൂ ബിസ്സൻ സൃഷ്ടിച്ചതു്, കോപ്പൻഹേഗൻ

ജനനം

പ്രസവത്തിന് തൊട്ടുമുൻപ് ഹെകൂബ ഒരു വിചിത്ര സ്വപ്നം കണ്ടു. താൻ ജന്മം നൽകിയത് കത്തി ജ്വലിക്കുന്ന ഒരു തീപ്പന്തത്തെയാണെന്ന്. വരാനിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയാണിതെന്ന് രാജപുരോഹിതർ വിധിയെഴുതി. നവജാത ശിശുവിനെ വളരാനനുവദിച്ചുകൂടാ, കൊന്നേ പറ്റൂ എന്ന നിർദ്ദേശം രാജദമ്പതികൾ ശരി വെച്ചെങ്കിലും സ്വയം ആ ക്രൂരകൃത്യം ചെയ്യാൻ ജന്മദാതാക്കളായ അവർക്കു അസാധ്യമായിരുന്നു. പ്രിയാം ഈ ചുമതല ഇടയസംഘത്തിൻറെ തലവനെ ഏല്പിച്ചു. പിഞ്ചു കുഞ്ഞിനെ ആയുധമുപയോഗിച്ച് കൊല്ലാൻ ഇടയത്തലവനും മനസ്സു വന്നില്ല. അയാൾ കുഞ്ഞിനെ മലഞ്ചരുവിലുപേക്ഷിച്ചു. നിസ്സഹായനായ ശിശുവിന് സ്വാഭാവികമരണം നിശ്ചയം എന്നയാൾ കരുതി. വിധിനിർണ്ണയം മറ്റൊന്നായിരുന്നു. ഒരു പെൺ കരടി കുഞ്ഞിനെ പാലൂട്ടി രക്ഷിച്ചു. ഒമ്പതു ദിവസം കഴിഞ്ഞ് എന്തായെന്നറിയാൻ തിരിച്ചെത്തിയ ഇടയത്തലവൻ ശിശു ജീവനോടുകൂടി ഇരിക്കുന്നതുകണ്ട് അത്ഭുതപ്പെട്ടു. അയാൾ അതിനെ പുറത്തേറ്റി സ്വന്തം വീട്ടിലേക്കു കൊണ്ടുപോന്നു. പാരിസ് ഇടയബാലനായി വളർന്നുവന്നു. എങ്കിലും സൌന്ദര്യവും ബുദ്ധിശക്തിയും കാരണം പാരിസ് എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു.

Remove ads

സ്വർണ്ണ ആപ്പിൾ

തെറ്റിസും പേലസുമായുളള വിവാഹത്തോടനുബന്ധിച്ച് അപ്പോളോ ഒളിമ്പസ്സ് പർവ്വതത്തിൽ ഒരു വിരുന്നു നൽകി. മാത്സര്യദേവതയായ എറിസ്സിനു മാത്രം ക്ഷണം ലഭിച്ചില്ല. കലഹപ്രിയയായ എറിസ്സ് " ഏറ്റവും സൌന്ദര്യവതിക്ക്" എന്നെഴുതിയ സ്വർണ്ണ ആപ്പിൾ ദർബാറിലേക്ക് ഉരുട്ടിയിട്ടു. ഹീര,അഥീന, അഫ്രൊഡൈറ്റി എന്നിവരായിരുന്നു സൌന്ദര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നവർ. ഈ മൂവരും തമ്മിലുളള മത്സരത്തിന് വിധി പറയാൻ ദേവരാജാവായ സ്യൂസ് ഒരുക്കമായില്ല; പകരം, പാരിസ് ആണ് പറ്റിയ വിധികർത്താവ് എന്നഭിപ്രായപ്പെട്ടു. പാരിസിനെ മൂവരും പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. അഥീന, യുദ്ധസാമർത്ഥ്യവും, ബുദധികൂർമതയും ഹീര, ഏഷ്യയും യൂറോപ്പും അടക്കം സ്ഥലസമ്പത്തുക്കളും. അഫ്രൊഡൈറ്റി. ലോകൈകസുന്ദരി ഹെലെനെ ഭാര്യയായും പ്രതിഫലമായി വാഗ്ദാനം ചെയ്തു. പാരിസ് പ്രഖ്യാപിച്ചു അഫ്രൊഡൈറ്റിയാണ് മൂവരിൽ അഗ്രിമസ്ഥാനത്ത്.

Remove ads

പാലായനം

ഹെലെൻ സ്പാർട്ടയിലെ രാജാവ് മെനിലോസിൻറെ പത്നിയായിരുന്നു. ഹെലെനെയും കൊണ്ട് ഒളിച്ചോടാൻ അഫ്രൊഡൈറ്റി രംഗമൊരുക്കിക്കൊടുത്തു.ഹെലെനെ വീണ്ടെടുക്കാൻ ഗ്രീക്ക് യോദ്ധാക്കൾ സംഘടിതരായി ട്രോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഹോമറുടെ മഹാകാവ്യം ഇലിയഡിൻറെ പ്രതിപാദ്യം ഈ യുദ്ധമാണ്.

അന്ത്യം

യുദ്ധത്തിൽ മാരകമായി മുറിവേറ്റ പാരിസിനെ രക്ഷിക്കാൻ, ഹെലെൻ, പാരിസിൻറെ പഴയ സ്നേഹിതയോടഭ്യർത്ഥിക്കുന്നു. വിശേഷസിദ്ധികളുളള അവൾ വിസമ്മതിക്കുന്നു. പാരിസ് താമസിയാതെ അന്ത്യശ്വാസം വലിക്കുന്നു. പാരിസിൻറെ മരണത്തോടെ യുദ്ധം അവസാനിക്കുന്നില്ല. വീരഗതി പ്രാപിക്കാൻ വീണ്ടുമെത്രയോ ട്രോജൻ യോദ്ധാക്കൾ മുന്നോട്ടു വന്നു. അവസാനം ട്രോജൻ കുതിര എന്ന ചതിപ്രയോഗത്തിലൂടെയാണ്, ട്രോയ് നഗരത്തിൻറെ പതനവും ഗ്രീക്ക് വിജയവും സാധ്യമായത്. അതോടെ ഹെലെനും മെനിലോസിൻറെ കൂടെ സ്പാർട്ടയിലേക്ക് തിരിച്ചു പോകുന്നു.

Remove ads

അവലംബം

Edith Hamilton (1969). Mythology Timeless Legends. New American Library. {{cite book}}: |access-date= requires |url= (help); Cite has empty unknown parameter: |1= (help)

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads