പോൾ എർദൊഷ്

From Wikipedia, the free encyclopedia

പോൾ എർദൊഷ്
Remove ads

ഒരു ഹംഗേറിയൻ ഗണീത ശാസ്ത്രജ്ഞനാണ് പോൾ എർദൊഷ്.20-ആം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന് ഏറ്റവുമധികം സംഭാവനകൾ നൽകിയ ഗണിതജ്ഞനായി കണക്കാക്കപ്പെടുന്നു.എർദൊഷിന്റെ ഒരു പ്രത്യേകത ഗണിതശാസ്ത്രത്തെ ഒരു സാമൂഹിക ദൗത്യമാക്കി എന്നതാണ്.തന്റെ ജീവിത കാലത്തിനിടെ അദ്ദേഹം 511-ഓളം ഗണിതശാസ്ത്രജ്ഞരുമായി സഹകരിച്ച് 1525-ഓളം പേപ്പറുകൾ പ്രസിദ്ധീകരിച്ചു. ഈ വ്യത്യസ്ത ശൈലിയും കിറുക്കൻ ജീവിതവും അദ്ദേഹത്തെ 20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനാക്കി മാറ്റി.

വസ്തുതകൾ പോൾ എർദൊഷ്, ജനനം ...

ടൈം മാസിക ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് കിറുക്കന്മാരുടെ കിറുക്കൻ(The Oddball's Oddball) എന്നാണ്[2].ഗണസിദ്ധാന്തം,സംഖ്യാസിദ്ധാന്തം,വിശകലന ഗണിതം,ഗ്രാഫ് തിയറി,കോംബിനേറ്റൊറിക്സ്,അപ്രോക്സിമേഷൻ തിയറി എന്നീ മേഖലലളിലെല്ലാം അദ്ദേഹം പുതിയ വഴികൾ വെട്ടിത്തുറന്നു.

Remove ads

ജനനം,ജീവിതം,വിദ്യാഭ്യാസം,മരണം

വ്യക്തിത്വം

സംഭാവനകൾ

ഏറ്റവുമധികം ഗണിതശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ച ഗണിത ശാസ്ത്രജ്ഞനാണ് പോൾ എർദൊഷ്.ലെയൻഹാർട് ഓയ്ലർ മാത്രമാണ് ഇക്കാര്യത്തിൽ അദ്ദേഹവുമായി താരതമ്യത്തിന് പ്രസക്തിയുള്ള മറ്റൊരു ഗണിത ശാസ്ത്രജ്ഞൻ.ഓയ്ലർ ഏതാണ്ടെല്ലാ പ്രബന്ധങ്ങളും ഒറ്റയ്ക്കാണ് തയ്യാറാക്കിയതെങ്കിൽ എർദൊഷ്ന്റെ 1525 പ്രബന്ധങ്ങളിൽ 511 പേരോട് സഹകരിച്ചു.

എർദൊഷ് പ്രോബ്ലെം

സഹകരിച്ചവർ

അദ്ദേഹവുമായി സഹകരിച്ച് ഏറ്റവുമധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത് ഹംഗേറിയൻ ഗണിത ശാസ്ത്രജ്ഞനായ ആൻഡ്രാഷ് സർകോസി(András Sárközy)യാണ്;62 പേപ്പറുകൾ.ആൻഡ്രാഷ് ഹജ്നാൽ (András Hajnal):56,അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ (Ralph Faudree) : 50 എന്നിവരാണ് വ്യാപകമായി സഹകരിച്ച മറ്റ് രണ്ട് പേർ.

എർദൊഷ് നമ്പർ

ഇത് കൂടെ

പുറത്തേക്കുള്ള കണ്ണികൾ



അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads