പെക്കിംഗ് യൂണിവേഴ്സിറ്റി
From Wikipedia, the free encyclopedia
Remove ads
പെക്കിംഗ് യൂണിവേഴ്സിറ്റി (ചുരുക്ക രൂപത്തിൽ PKU അല്ലെങ്കിൽ ബെയ്ഡ; ചൈനീസ്: 北京大学, pinyin: Běijīng Dàxué) ബെജിംഗിൽ സ്ഥിതിചെയ്യുന്നതും C9 ലീഗിലെ അംഗവുമായ ഒരു പ്രധാന ചൈനീസ് ഗവേഷണ സർവ്വകലാശാലയാണ്. ചൈനയിലെ ആദ്യത്തെ ആധുനിക ദേശീയ സർവ്വകലാശാലയായ ഇത് 1898 ൽ ഇമ്പീരിയൽ യൂണിവേഴ്സിറ്റി ഓഫ് പെക്കിംഗ് ആയി ആരംഭിച്ചതും പുരാതന Guozijian (ഇംപീരിയൽ കോളേജ്) കോളജിനു പകരമായി സ്ഥാപിക്കപ്പെട്ടതുമാണ്.[3] 1920-ഓടെ ഈ സർവ്വകലാശാല പുരോഗമന ചിന്തകളുടെ കേന്ദ്രമായിത്തീർന്നു. ചൈനയിലെ ഏറ്റവും മികച്ച അക്കാദമിക സ്ഥാപനമെന്ന സ്ഥാനം പെക്കിംഗ് യൂണിവേഴ്സിറ്റി സ്ഥിരമായി നിലനിർത്തുന്നു.[4][5][6][7][8] ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് റപ്യൂട്ടേഷൻ റാങ്കിങ്ങിൽ 2017 ൽ ലോകത്തെ ഏറ്റവും മികച്ച 20 സർവകലാശാലകളിൽ ഒന്നായി ഇതു സ്ഥാനംപിടിച്ചു.[9]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads