പെഴ്സീയിഡുകൾ

From Wikipedia, the free encyclopedia

പെഴ്സീയിഡുകൾ
Remove ads

ആഗസ്റ്റ് മാസത്തിൽ വരാസവസ് നക്ഷത്രഗണത്തിന്റെ ഭാഗത്തായി ദൃശ്യമാകുന്ന ഉൽക്കാവർഷമാണ് പെഴ്സീയിഡുകൾ. സ്വിഫ്റ്റ് ടട്ടിൽ എന്ന വാൽനക്ഷത്രത്തിൽ നിന്നും തെറിച്ച അവശിഷ്ടങ്ങളാണ് ഈ ഉൽക്കാ വർഷത്തിനു കാരണമാകുന്നത്. വരാസവസ് അഥവാ പെഴ്സിയസ് താരാഗണത്തിന്റെ ഭാഗത്തുനിന്നാണ് ഇവ വർഷിക്കപ്പെടുന്നത് എന്നതിനാലാണ് ഈ ഉൽക്കാ വർഷത്തിന് പെഴ്സീയഡുകൾ എന്ന പേരു വന്നത്.[5]

വസ്തുതകൾ പെഴ്സീയിഡുകൾ (PER), Pronunciation ...
Remove ads

നാമകരണം

Thumb
2007ലെ പെർസീയിഡ്

ഗ്രീക്കു പുരാണപ്രകാരം‍ പെർസ്യൂസിന്റെയും ദേവന്റെയും ആൻഡ്രോമീഡയുടെയും മക്കളാണ് പെഴ്സീഡുകൾ. പെഴ്സിയസ് എന്ന താരാഗണത്തിന്റെ ഭാഗത്തുനിന്നും ഉത്ഭവിക്കുന്നതാകയാൽ ഈ ഉൽക്കമഴ പെഴ്സീഡുകൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.[6]

സവിശേഷതകൾ

Thumb

ഓരോ 133 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ് ടട്ടിൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നു പോകാറുണ്ട്. ആ സമയം അതിൽ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തിൽ തങ്ങി നിൽക്കും. വാൽനക്ഷത്രത്തിൽ നിന്നും തെറിച്ച ചെറുമണൽത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിൻകട്ടകളുമൊക്കെയാണ് വർഷങ്ങളായി സൗരയൂഥത്തിൽ ചുറ്റിക്കറങ്ങുന്നത്. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പഴ്സീഡ് മഴ ഉണ്ടാകുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയായിരിക്കും ഓരോതവണയും അന്തരീക്ഷത്തിലേക്കു പതിക്കുന്ന ഉൽക്കകൾ. [5] എന്നിരുന്നാലും, 1865 ലെ തൊട്ടുമ്പുള്ള വരവിൽ ധൂമകേതുവിൽ നിന്നും വേർപെട്ട താരതമ്യേന പുതിയ പൊടിപടലങ്ങളുടെ ഒരു മേഘം ഈ വഴിയിൽ ഉണ്ടാകും. പരമാവധി ഉൽക്കാവർഷമുണ്ടാകുന്നതിനു തൊട്ടുമുമ്പായി സെമി ഫൈനൽ പോലെ ഒരു ഉൽക്കവർഷം ഇതുമൂലം സംഭവിക്കും.[7] ഓരോ വർഷവും ഭൂഗുരുത്വബലം ഉളവാക്കുന്ന മാറ്റങ്ങളുടെ ഫലമായി ഈ ധൂമകേതുഅവശിഷ്ടങ്ങൾ ബഹിരാകാശത്ത് 0.1 അസ്ട്രോണമിക്കൽ യൂണിറ്റ് വീതിയിലും, ഭൂമിയുടെ പരിക്രമണ പാതയിൽ 0.8 അസ്ട്രോണമിക്കൽ യൂണിറ്റ് നീളത്തിലും വ്യാപിച്ചു കിടക്കുന്നു. [8] ഓരോ വർഷവും ജൂലൈ പകുതി മുതൽ ഉൽക്കാവർഷം ദൃശ്യമാകും. ഭൗമപരിക്രമണപാതയുടെ പ്രത്യേക സ്ഥാനത്തെ ആശ്രയിച്ച് ഓഗസ്റ്റ് 9 നും 14 നും ഇടയിലായിരിക്കും പരമാവധി ഉൽക്കകൾ വർഷിക്കപ്പെടുക. ഈ സമയം മണിക്കൂറിൽ 60-ഓ അതിലധികമോ ഉൽക്കകൾ ഭൗർമാന്തരീക്ഷത്തിലേക്ക് വർഷിക്കപ്പെടും. അവയെ ആകാശത്തിലുടനീളം കാണാൻ കഴിയും; എന്നിരുന്നാലും, അവയുടെ പ്രഭവകേന്ദ്രം വരാസവസ് നക്ഷത്രഗണത്തിന്റെ ഭാഗത്തു നിന്നാകയാൽ, പെർസീയിഡുകൾ പ്രാധാനമായും വടക്കൻ അർദ്ധഗോളത്തിലാണ് ദൃശ്യമാകുക.[9]

മിക്ക ഉൽക്കവർഷങ്ങളിലെയും പോലെ, പ്രഭാതത്തിനു മുമ്പുള്ള സമയങ്ങളിലാണ് പെഴ്സീയിഡുകളുടെ പതന നിരക്കും ഏറ്റവും കൂടുതലായുള്ളത്. ധൂളീ മേഘങ്ങൾക്കിടയിലൂടെ മുന്നോട്ടുള്ള പോക്കിൽ, പ്രഭാതം അനുഭവപ്പെടുന്ന ഭൂമിയുടെ വശം എപ്പോഴും ധൂളീമേഘ പാതയ്ക്കുനേരേ തിരിയുന്നതുമാലം, ഭൂമിക്ക് പ്രഭാതത്തിൽ പരമാവധി ഉൽക്കാശിലകളെ പിടിച്ചെടുക്കാൻ സാധിക്കുന്നതാണ് ഇതിനു കാരണം. അതിനാൽ, അർദ്ധരാത്രിക്കും പുലർച്ചയ്ക്കും ഇടയിലുള്ള പ്രാദേശിക സമയങ്ങളിലാണ് പരമാവധി ഉൽക്കാവർഷം ദൃശ്യമാകുന്നത്. [10] പ്രഭാതത്തിനും മദ്ധ്യാഹ്നയ്ക്കും ഇടയിൽ നിരവധി ഉൽക്കകൾ എത്തുമെങ്കിലും പകൽ വെളിച്ചം കാരണം അവ സാധാരണയായി ദൃശ്യമാകില്ല. ചിലത് അർദ്ധരാത്രിക്ക് മുമ്പും കാണാം. 80 കിലോമീറ്ററിനു മുകളിൽ അന്തരീക്ഷത്തിൽ വച്ചുതന്നെ മിക്ക പെർസിയിഡുകളും കത്തിത്തീരും. ഉല്കകൾ ചിലപ്പോഴൊക്കെ ഭൂമിയിൽ പതിക്കാതെ, അന്തരീക്ഷത്തെ മറികടന്നു പോകാറുണ്ട്. അപ്പോൾ അവ നീണ്ട ശോഭയുള്ള വാലുകളും ചിലപ്പോൾ തീഗോളങ്ങളും സൃഷ്ടിക്കും. [11]

Thumb
യൂറോപ്യൻ ദക്ഷിണ നിരീക്ഷണാലയത്തിന്റെ അതി ബൃഹത് ദൂരദർശിനിയുടെ മുകളിൽ 2010ൽ കാണപ്പെട്ട പെഴ്സീയിഡുകൾ

പരമാവധി വർഷിക്കപ്പെടുന്ന സമയം

കൂടുതൽ വിവരങ്ങൾ വർഷം, വർഷിക്കപ്പെടുന്ന സമയം ...
Remove ads

പുരാതന നിരീക്ഷണങ്ങളുടെ ചരിത്രം

ചില കത്തോലിക്കർ പെർസീഡുകളെ "സെന്റ് ലോറൻസിന്റെ കണ്ണുനീർ" എന്ന് വിളിക്കുന്നു. ആകാശത്ത് തങ്ങിനില്ക്കുന്ന അവ വർഷത്തിലൊരിക്കൽ, കാനോനിക്കൽ തീയതിപ്രകാരം എ ഡി 258 ൽ ആ വിശുദ്ധന്റെ രക്തസാക്ഷിദിനമായ ഓഗസ്റ്റ് 10 ന്, ഭൂമിയിലേക്ക് തിരികെ എത്തുന്നതായി കരുതുന്നു. [33] ഈ വിശുദ്ധനെ ഗ്രിഡിറോണിൽ ജീവനോടെ ചുട്ടുകൊന്നതായി പറയപ്പെടുന്നു. "സെന്റ് ലോറൻസിന്റെ കൽക്കരി" എന്നു വിളിക്കപ്പെടുന്ന കൊള്ളിമീനുകൾ ആ അഗ്നിയിൽ നിന്നുള്ള തീപ്പൊരികളാണെന്നും ഓഗസ്റ്റ് 9-10 രാത്രിയിൽ അതിന്റെ തണുത്ത കനലുകൾ മരങ്ങൾക്കടിയിൽ നിലത്ത് പ്രത്യക്ഷപ്പെടുമെന്നുവെന്നുമുള്ള മെഡിറ്ററേനിയൻ നാടോടി ഇതിഹാസമാണ് ഇതിന് അടിസ്ഥാനം എന്നു കരുതുന്നു.[34][35] പഗനിസത്തിൽ നിന്നും മാറി വിശുദ്ധനും അദ്ദേഹത്തിന്റെ പെരുന്നാൾ ദിനമായ ഓഗസ്റ്റ് 10നും അനുകൂലമായി നടന്ന കൃസ്തീയവല്കരണം എന്ന പരിവർത്തനത്തെ ലോറൻഷ്യയോടൊപ്പം (പുരാതന വടക്കേ അമേരിക്കൻ ഭൂഭാഗം) ലോറൻഷ്യസ് എന്നാണ് ലാറ്റിൻ ഭാഷയിൽ അറിയപ്പെടുന്നത്. [36][37]

പെഴ്സീയിഡ് ഉൽക്കമഴ പെർസ്യൂസ് നക്ഷത്രഗണത്തിൽ നിന്നും പുറപ്പെടുന്നതാണെന്ന് 1835-ൽ അഡോൾഫ് ക്വറ്റെലെറ്റ് തിരിച്ചറിഞ്ഞു. 1866-ൽ, സ്വിഫ്റ്റ്-ടട്ടിൽ ഉപസൗരം കടന്നുപോയതിനുശേഷം 1862ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജിയോവന്നി വിർജീനിയോ ഷിയപരേലി ഉൽക്കാവർഷവും ധൂമകേതുക്കളും തമ്മിലുള്ള ബന്ധം കണ്ടെത്തി. ആഞ്ചലോ സെക്കിയുമായി ഷിയപരേലി കൈമാറിയ കത്തുകളിലാണ് ഈ കണ്ടെത്തൽ അടങ്ങിയിട്ടുള്ളത്.[1][2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads