കോപിയർ
From Wikipedia, the free encyclopedia
Remove ads
കോപിയർ മെഷീൻ, ( ഫോട്ടോ കോപിയർ എന്നും അറിയപ്പെടും, മലയാളത്തിൽ ഭാഷാന്തരം ചെയ്‌താൽ പകർപ്പ് യന്ത്രം എന്ന് വിളിക്കാം. ) രേഖകളുടെ പകർപ്പ് എടുക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ്. ഇത് വളരെ എളുപ്പത്തിലും, വിലക്കുരവിലും വിവിധ രേഖകളുടെ പകർപ്പ് എടുക്കാൻ സഹായിക്കുന്നു. പൊതുവെ മൂന്ന് തരം ടെക്നോളജിയാണ് ഈ യന്ത്രത്തിന് ഉപയോഗിച്ച് വരുന്നത്. ഇങ്ക് ജെറ്റ് , ലേസർ , അനലോഗ്. ഇതിൽ ആദ്യത്തെ രണ്ട് വിഭാഗം ഡിജിറ്റൽ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇന്ന് മാർക്കറ്റിൽ ഉള്ളതും പൊതുവെ ഉപയോഗിച്ച് വരുന്നതും ഡിജിറ്റൽ സാങ്കേതിക വിദ്യയിലുള്ള (ഇങ്ക് ജെറ്റ്, ലേസര് - വിഭാഗത്തിൽ പെട്ട ) യന്ത്രങ്ങളാണ്.


വാണിജ്യ സീറോഗ്രാഫിക് ഓഫീസ് ഫോട്ടോകോപ്പി ചെയ്യൽ 1959-ൽ സെറോക്സ് അവതരിപ്പിച്ചു,[1]വെരിഫാക്സ്, ഫോട്ടോസ്റ്റാറ്റ്, കാർബൺ പേപ്പർ, മിമിയോഗ്രാഫ് മെഷീനുകൾ, മറ്റ് ഡ്യൂപ്ലിക്കേറ്റിംഗ് മെഷീനുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പകർപ്പുകൾ ക്രമേണ മാറ്റിസ്ഥാപിച്ചു.
ബിസിനസ്സ്, വിദ്യാഭ്യാസം, സർക്കാർ മേഖലകളിൽ ഫോട്ടോകോപ്പി വ്യാപകമായി ഉപയോഗിക്കുന്നു. വിവര തൊഴിലാളികൾ ഡിജിറ്റൽ ഡോക്യുമെന്റ് നിർമ്മാണം, സംഭരണം, വിതരണം എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കുകയും യഥാർത്ഥ പേപ്പറുകൾ വിതരണം ചെയ്യുന്നതിനെ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ ഫോട്ടോകോപ്പിയറുകൾ കാലഹരണപ്പെടുമെന്ന് പ്രവചനങ്ങളുണ്ടെങ്കിലും, 2015 വരെ, ഫോട്ടോകോപ്പിയറുകൾ വ്യാപകമായി ഉപയോഗിക്കുന്നത് തുടർന്നു. 1980-കളിൽ, ചില ഹൈ-എൻഡ് മെഷീനുകൾ മൾട്ടി-ഫംഗ്ഷൻ പ്രിന്റർ എന്ന് വിളിക്കപ്പെടുന്നു: ഒരു ഫോട്ടോകോപ്പിയർ എന്നത്, ഒരു ഫാക്സ് മെഷീൻ, ഒരു സ്കാനർ, കമ്പ്യൂട്ടർ നെറ്റ്‌വർക്ക് കണക്റ്റഡ് പ്രിന്റർ എന്നിവയുടെ പങ്ക് വഹിക്കുന്ന ഉപകരണമാണ്. 1990-കളിൽ അവയുടെ വില ക്രമാനുഗതമായി ഇടിഞ്ഞതിനാൽ പല നിറങ്ങളിൽ പകർത്താനും പ്രിന്റ് ചെയ്യാനും കഴിയുന്ന ലോ-എൻഡ് മെഷീനുകൾ ഹോം-ഓഫീസ് വിപണിയിൽ കൂടുതലായി ആധിപത്യം സ്ഥാപിച്ചു. ഹെവി-ഡ്യൂട്ടി ഹാൻഡ്‌ലിംഗ് സൈക്കിളുകളും വലിയ ഫോർമാറ്റ് പ്രിന്റിംഗും കഴിവുള്ള ഹൈ-എൻഡ് കളർ ഫോട്ടോകോപ്പിയറുകൾ പ്രാഥമികമായി പ്രിന്റ്, ഡിസൈൻ ഷോപ്പുകളിൽ കാണപ്പെടുന്ന ഒരു ചെലവേറിയ ഓപ്ഷനായി തുടരുന്നു.[2]
Remove ads
കോപിയർ പ്രവർത്തിക്കുന്നത് എങ്ങനെ?
മൂന്ന് വിഭാഗം കോപിയരും വ്യത്യസ്തമായ രീതിയിൽ ആണ് പ്രവര്ത്തിക്കുന്നത്, അനലോഗ്, ലേസര്, ഇങ്ക് ജെറ്റ് .
അനലോഗ് കോപിയർ

ഇവിടെ വിവരിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് മെഷീന്റെ സാങ്കേതിക ജ്ഞാനമാണ്. കളർ മെഷീന്റെത് ഇതിനോട് സാമ്യമുള്ളതാണെങ്കിലും കളറുമായി ബന്ധപ്പെട്ട് ചില വ്യത്യാസങ്ങൾ ഉണ്ട്
- ചാർജ് ചെയ്യൽ : ഒരു സിലിണ്ടർ ആകൃതിയിൽ ഉള്ള ഡ്രമ്മിനു (അതിനു മേൽ ഫോട്ടോ കണ്ടക്ടഡ് വസ്തു മൂടിയിരിക്കും ) മേൽ വലിയ വോൾട്ടെജ് ചാർജ് ചെയ്യുന്നു. ഈ ചാര്ജ് ഒരു ഇലക്ട്രോ സ്റ്റാറ്റിക് ചാര്ജ് ആയി ഒരു കപ്പാസിറ്റർ (ഒരു ഇലക്ട്രോണിക് കോമ്പോണന്റ്) പോലെ ചാര്ജ് സൂക്ഷിച്ച് വെക്കും. ഫോട്ടോ കണ്ടക്ടഡ് വസ്തു ഒരു സെമി കണ്ടക്ടർ ആണ്. അത് പ്രകാശം പതിക്കുമ്പോൾ കണ്ടക്ടു ചെയ്യുന്ന വസ്തുവായി മാരും.
- എക്സ് പോസർ: നല്ല വെളിച്ചമുള്ള ഒരു ലാമ്പ് ഉപയോഗിച്ച് യന്ത്രത്തിൽ വെക്കുന്ന പകര്പ്പ് എടുക്കേണ്ട രേഖയുടെ ചിത്രത്തിലേക്ക് പ്രകാശം പതിപ്പിക്കുകയും. അങ്ങനെ കിട്ടുന്ന ചിത്രം (ഇമേജ്) കണ്ണാടിയും ലെന്സും ഉപയോഗിച്ച് ഡ്രമ്മിലേക്ക് പതിപ്പിക്കുകയും ചെയ്യും. പകര്പ്പെടുക്കേണ്ട രേഖയുടെ പ്രതിബിംബത്തിൽ ഇമെജിലെ ഇരുണ്ട ഭാഗത്തിലോഴിച്ച് പ്രകാശം ഉൾ ചെര്ന്നിരിക്കും. ഈ പ്രകാശം ഡ്രമ്മിലെ ഫോട്ടോ കണ്ടക്ടഡ് വസ്തുവിനെ കണ്ടക്ടർ ആക്കി മാറ്റുകയും ആ ഭാഗത്തുള്ള ഡ്രമ്മിന്റെ ചാര്ജിനെ ഡിസ്ചാര്ജ് ചെയ്യിക്കുകയും ചെയ്യും. അതോടെ പ്രതിബിംബത്തിനനുസരിച്ച് ഡ്രമ്മിൽ ചാർജ് വിതരണം ചെയ്യപ്പെടും.
- ഡവലപിംഗ് : ഇങ്ങനെ പകര്പ്പെടുക്കേണ്ട രേഖയുടെ പ്രതിബിംബത്തിനനുസരിച്ച് ചാർജ് (നെഗറ്റീവ് ചാർജ് ) വിതരണം ചെയ്യപ്പെട്ട ഡ്രമ്മിലേക്ക് പോസിറ്റീവ് ചാർജ് ഉള്ള ടോണർ (ഇത് കറുത്ത ഒരുതരം പൗഡർ ആണ്. ഇതിൽ പ്രധാനമായും കാർബൺ -കരി, പ്ലാസ്റ്റിക് പൊടി എന്നിവ അടങ്ങിയിരിക്കും ) പകർന്ന് കൊടുക്കും. അന്നേരം ഡ്രമ്മിൽ (രേഖയുടെ പ്രതിബിംബത്തിനനുസരിച്ച് ചാർജ് വിതരണം ചെയ്യപ്പെട്ട ) ഡ്രമ്മിൽ പ്രതിബിംബത്തിനനുസരിച്ച് ടോണർ പറ്റി പ്പിടിക്കും.
- ട്രാൻസ്ഫർ : ഇന്നേരം ഡ്രമ്മിനു സമാന്തരമായി സഞ്ചരിക്കുന്ന കടലാസിന് പിറകിൽ വലിയ വോൾട്ടേജിൽ നെഗറ്റീവ് വോൾട്ട് നൽകും . ഇതോടെ ഡ്രമ്മിൽ നിൽക്കുന്ന ടോണർ അതേ പോലെ കടലാസിലേക്ക് പകര്ത്തപ്പെടും.
- ഫ്യൂസിംഗ് : ഇങ്ങനെ പകർത്തപ്പെടുന്ന ഇമേജ് കടലാസിൽ ചാര്ജിന്റെ ബലത്തിൽ മാത്രം നില നിൽക്കുന്നതായതിനാൽ, അതിനെ കടലാസിൽ ഉറപ്പിക്കുന്നതിനായി ഉയർന്ന ചൂടും മർദ്ദവും അതിന് മേൽ പ്രയോഗിക്കും. ഇതോടെ ടോണർൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് പൊടി ഉരുകുകയും കരിയും ചേർന്ന് കടലാസിൽ ഇമേജ് ആയി ഉറക്കുകയും ചെയ്യും.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads