ഫോട്ടോഡെർമറ്റൈറ്റിസ്
From Wikipedia, the free encyclopedia
Remove ads
അലർജി കോൺടാക്റ്റ് ഡെർമറ്റൈറ്റിസിന്റെ ഒരു രൂപമാണ് ഫോട്ടോഡെർമറ്റൈറ്റിസ്. ഇത് സൺ പോയിസണിങ്ങ് അല്ലെങ്കിൽ ഫോട്ടോഅലർജി എന്നീ പേരുകളിലും അറിയപ്പെടുന്നു. അലർജി ഉണ്ടാക്കുന്ന വസ്തു പ്രകാശം ഉപയോഗിച്ച് സജീവമാക്കപ്പെടുകയും, ചുണങ്ങ് അല്ലെങ്കിൽ മറ്റ് വ്യവസ്ഥാപരമായ ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. വീണ്ടും വീണ്ടുമുള്ള എക്സ്പോഷറുകൾ ഫോട്ടോഅലർജിക് ത്വക്ക് അവസ്ഥ സൃഷ്ടിക്കുന്നു, അവ പലപ്പോഴും എക്സിമറ്റസ് ആയിരിക്കും. ഇത് സൂര്യാഘാതത്തിൽ നിന്ന് വ്യത്യസ്തമാണ്.
Remove ads
അടയാളങ്ങളും ലക്ഷണങ്ങളും
ഫോട്ടോഡെർമറ്റൈറ്റിസ് വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്, കത്തൽ, ചൊറിച്ചിൽ, ചുണങ്ങ്, തൊലിയിൽ ചിലപ്പോൾ ചെറിയ പൊട്ടലുകൾ, ചർമ്മത്തിന്റെ പുറംതൊലി അടരൽ എന്നിവയ്ക്ക് കാരണമാകാം. ചിലപ്പോൾ ഓക്കാനം വരാം.
കാരണങ്ങൾ
പല മരുന്നുകളും അവസ്ഥകളും സൺസെൻസിറ്റിവിറ്റിക്ക് കാരണമാകും,
- ചില മരുന്നുകളിൽ ഉപയോഗിക്കുന്ന സൾഫ, അവയിൽ ചില ആൻറിബയോട്ടിക്കുകൾ, ഡൈയൂററ്റിക്സ്, COX-2 ഇൻഹിബിറ്ററുകൾ, പ്രമേഹ മരുന്നുകൾ എന്നിവയുണ്ട്. [1]
- സോറാലെൻസ്, കൽക്കരി ടാർ, ഫോട്ടോ-ആക്റ്റീവ് ഡൈകൾ (ഇയോസിൻ, അക്രിഡിൻ ഓറഞ്ച്)
- കസ്തൂരി, മീതൈൽകോമറിൻ, നാരങ്ങ എണ്ണ
- 4-അമിനോ ബെൻസോയിക് ആസിഡ് (സൺസ്ക്രീനുകളിൽ കാണപ്പെടുന്നു)
- ഓക്സിബെൻസോൺ (യുവിഎ, യുവിബി കെമിക്കൽ ബ്ലോക്കർ എന്നിവയിലും സൺസ്ക്രീനുകളിലും കാണപ്പെടുന്നു) [2]
- സാലിസിലാനിലൈഡ് (വ്യാവസായിക ക്ലീനറുകളിൽ കാണപ്പെടുന്നു)
- സെന്റ് ജോൺസ് വോർട്ട്
- ഹെക്സക്ലോറോഫീൻ (ചില കുറിപ്പടി ആൻറി ബാക്ടീരിയൽ സോപ്പുകളിൽ കാണപ്പെടുന്നു)
- ടെട്രാസൈക്ലിൻ ആൻറിബയോട്ടിക്കുകൾ (ഉദാ. ടെട്രാസൈക്ലിൻ, ഡോക്സിസൈക്ലിൻ, മിനോസൈക്ലിൻ)
- ബെന്സോയില് പെറോക്സൈഡ്
- റെറ്റിനോയിഡുകൾ (ഉദാ. ഐസോട്രെറ്റിനോയിൻ)
- ചില NSAID- കൾ (ഉദാ. ഇബുപ്രോഫെൻ, നാപ്രോക്സെൻ സോഡിയം)
- ഫ്ലൂറോക്വിനോലോൺ ആന്റിബയോട്ടിക് : 2% കേസുകളിൽ സ്പാർഫ്ലോക്സാസിൻ
- അമിയോഡറോൺ, ഏട്രൽ ഫൈബ്രിലേഷൻ ചികിത്സിക്കാൻ ഉപയോഗിക്കുന്നു
- പെല്ലഗ്ര
അമ്മി മാജസ്, പർസ്നിപ്, ജയന്റ് ഹോഗ്വീഡ്, ഡിക്ടാംനസ് എന്നിങ്ങനെ നിരവധി സസ്യങ്ങൾ ഫോട്ടൊഡേർമറ്റൈറ്റിസിന് കാരണമാകുന്നു. സസ്യങ്ങൾ മൂലമുണ്ടാകുന്ന ഫോട്ടൊഡേർമറ്റൈറ്റിസിനെ ഫൈറ്റോഫോട്ടൊഡേർമറ്റൈറ്റിസ് എന്ന് വിളിക്കുന്നു.
Remove ads
പ്രതിരോധം
കയ്യുറകൾ ധരിക്കുക, സൂര്യപ്രകാശം ഒഴിവാക്കുക അല്ലെങ്കിൽ സൺസ്ക്രീൻ ഉപയോഗിക്കുക[3][4] അലർജി പ്രതിപ്രവർത്തനത്തിന് കാരണമാകുന്ന രാസവസ്തുക്കളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കുക എന്നിവ രോഗ പ്രധിരോധ നടപടികളിൽ ഉൾപ്പെടുന്നു.
ഇതും കാണുക
- ഫോട്ടോസെൻസിറ്റിവിറ്റി
- സോളാർ ഉർട്ടികാരിയ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads