ഫോട്ടോസെൻസിറ്റിവിറ്റി മൃഗങ്ങളിൽ

From Wikipedia, the free encyclopedia

ഫോട്ടോസെൻസിറ്റിവിറ്റി മൃഗങ്ങളിൽ
Remove ads

നേരിട്ടുള്ള സൂര്യപ്രകാശത്തോടുള്ള അസാധാരണമായ ചർമ്മ പ്രതികരണമാണ് ഫോട്ടോസെൻസിറ്റിവിറ്റി. ഇത് സൂര്യാഘാതവുമായി ബന്ധമില്ലാത്തതാണ്. ഈ പ്രതിപ്രവർത്തനങ്ങൾക്ക് കാരണം ചർമ്മത്തിന് അടിയിൽ ഫോട്ടോസെൻസിറ്റീവ് സംയുക്തങ്ങൾ അടിഞ്ഞു കൂടുന്ന അവസ്ഥയായ ഫോട്ടോസെൻസിറ്റൈസേഷൻ ആണ്. ചില സന്ദർഭങ്ങളിൽ, ഫോട്ടോഡൈനാമിക് പദാർത്ഥങ്ങൾ അവ കഴിച്ച സസ്യങ്ങളിൽ നിന്നോ മരുന്നുകളിൽ നിന്നോ വരുന്നു. മറ്റ് സന്ദർഭങ്ങളിൽ, പിഗ്മെന്റ് മെറ്റബോളിസത്തിലെ ജന്മസിദ്ധമായ പിശകുകൾ കാരണം ശരീരത്തിൽ തന്നെ ഫോട്ടോഡൈനാമിക് വസ്തുക്കൾ ഉൽ‌പാദിപ്പിക്കപ്പെടാം, പ്രത്യേകിച്ചും ഹേം സിന്തസിസ് ഉൾപ്പെടുന്നവ. മാംസഭോജികൾക്കിടയിൽ അത്തരം പ്രതികരണങ്ങൾ അറിയാമെങ്കിലും ഫോട്ടോസെൻസിറ്റിവിറ്റി പ്രതികരണങ്ങൾ സാധാരണയായി സസ്യഭുക്കുകളിലോ ഓമ്‌നിവറസ് മൃഗങ്ങളിലോ കാണപ്പെടുന്നു.

Thumb
ഒരു ആട്ടിൻകുട്ടിയിലെ ഹൈപ്പർറിക്കം ടോമെന്റോസത്തിനോടുള്ള ഫോട്ടോസെൻസിറ്റൈസേഷൻ: ചെവിയുടെ മുകൾ ഭാഗത്ത് രോഗശാന്തി അടയാളം കാണാം
Thumb
ഒരു ഫ്രീസിയൻ പശുവിലെ ഫോട്ടോസെൻസിറ്റൈസേഷൻ (അജ്ഞാതമായ കാരണം): ലീഷൻ വെളുത്ത ചർമ്മത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു
Remove ads

ഫോട്ടോസെൻസിറ്റിവിറ്റിയുടെ ഫലങ്ങൾ

ഫോട്ടോസെൻസിറ്റിവിറ്റി പ്രതിപ്രവർത്തനങ്ങളുടെ ഫലമായി ചർമ്മത്തിന്റെ കടുത്ത വീക്കം, നിറം നഷ്ടപ്പെടൽ (ഡിപിഗ്മെൻറേഷൻ), അൾസറേഷൻ എന്നിവ സംഭവിക്കാം. ചില സന്ദർഭങ്ങളിൽ (ടൈപ്പ് I), പിഗ്മെന്റുകൾ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയോ അസ്ഥികൾ, പല്ലുകൾ എന്നിവപോലുള്ള കഠിനമായ ടിഷ്യൂകളിൽ നിക്ഷേപിക്കപ്പെടുകയോ ചെയ്യുന്നു. ഫോട്ടോഡൈനാമിക് സംയുക്തങ്ങൾ ശരീരത്തിൽ നിന്ന് പൂർണ്ണമായും ഇല്ലാതാകുന്നതുവരെ അല്ലെങ്കിൽ ഉചിതമായ ചികിത്സകൾ നൽകുന്നതുവരെ ബാധിത മൃഗങ്ങളെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്ന് സംരക്ഷിക്കണം.

Remove ads

ഫോട്ടോസെൻസിറ്റിവിറ്റി പ്രതിപ്രവർത്തനങ്ങളുടെ ബയോളജിക്കൽ സംവിധാനം

ഫോട്ടോഡൈനാമിക് സംയുക്തങ്ങൾ സൂര്യപ്രകാശം വഴി സജീവമാക്കപ്പെടുന്നു. ഇത് ഉയർന്ന ഊർജ്ജ നിലയിലേക്ക് അവയെ ഉത്തേജിപ്പിക്കുന്നു. അവ ഉടൻ തന്നെ അധിക ഊർജ്ജം പുറത്തുവിടുകയും എൻസൈമുകൾ അല്ലെങ്കിൽ ഫ്രീ റാഡിക്കലുകൾ പോലുള്ള ചുറ്റുമുള്ള സ്വീകാര്യ തന്മാത്രകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഈ തന്മാത്രകൾ അങ്ങനെ സജീവമാവുകയും ചർമ്മത്തിന്റെ പ്രതികരണത്തിന് കാരണമാവുകയും ചെയ്യുന്നു.

ഫോട്ടോസെൻസിറ്റിവിറ്റി പ്രതിപ്രവർത്തനങ്ങളുടെ വർഗ്ഗീകരണം

ഫോട്ടോസെൻസിറ്റിവിറ്റി പ്രതിപ്രവർത്തനങ്ങളെ ഉത്ഭവമനുസരിച്ച് നാല് തരം ആയി തിരിച്ചിട്ടുണ്ട്:

ഫോട്ടോസെൻസിറ്റിവിറ്റി തരം I

ഫോട്ടോഡൈനാമിക് സംയുക്തങ്ങൾ സജീവമാക്കുന്നതിന് അവ മെറ്റബോളിസത്തിന് വിധേയമാകേണ്ടതില്ല. അവ നേരിട്ട് കഴിച്ചതിനുശേഷം ചർമ്മത്തിന് കീഴിൽ അടിഞ്ഞുകൂടാം. ഇത്തരം ഫോട്ടോസെൻസിറ്റിവിറ്റിയാണ് ടൈപ്പ് 1 ൽ ഉള്ളത്. ടൈപ്പ് I ഫോട്ടോസെൻസിറ്റിവിറ്റി ഉത്പാദിപ്പിക്കുന്ന സസ്യങ്ങളുടെ ഉദാഹരണങ്ങളിൽ ബിസെറുല (ബിസെറുല പെലെസിനസ് ), [1] ബക്ക് വീറ്റ്, സെന്റ് ജോൺസ് വോർട്ട് എന്നിവ ഉൾപ്പെടുന്നു. ഫിനോത്തിയാസൈൻ അല്ലെങ്കിൽ അതിന്റെ ഡെറിവേറ്റീവുകൾ പോലുള്ള ചില മരുന്നുകൾ സാധാരണയായി ആടുകളിൽ ഫോട്ടോസെൻസിറ്റിവിറ്റി പ്രതികരണങ്ങളുണ്ടാക്കാം. ശരീരം ഫിനോത്തിയാസൈനെ ഫോട്ടോഡൈനാമിക് സംയുക്തമായ ഫിനോത്തിയാസൈൻ സൾഫോക്സൈഡിലേക്ക് പരിവർത്തനം ചെയ്യുന്നു.

ഫോട്ടോസെൻസിറ്റിവിറ്റി തരം II

ടൈപ്പ് II ഫോട്ടോസെൻസിറ്റിവിറ്റി ചില ബയോളജിക്കൽ പിഗ്മെന്റുകളുടെ മെറ്റബോളിസത്തിലെ ജന്മസിദ്ധമായ പിശകുകളാണ് ഫോട്ടോസെൻസിറ്റിവിറ്റിക്ക് കാരണം. ചില പ്രധാന ഉപാപചയ എൻസൈമുകളുടെ അഭാവത്തിൽ, ഇടനില ഉപാപചയ ഉൽപ്പന്നങ്ങൾ അടിഞ്ഞു കൂടുന്നു. അവ ഒന്നുകിൽ മൂത്രത്തിലൂടെയും ശരീരത്തിലെ ദ്രാവകങ്ങളിലൂടെയും നീക്കം ചെയ്യപ്പെടുന്നു അല്ലെങ്കിൽ അസ്ഥി, പല്ലുകൾ പോലുള്ള ചില ശരീര കോശങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു സാധാരണ അവസ്ഥ പല്ലുകളിലും അസ്ഥികളിലും യുറോപോർഫിറിൻ അടിഞ്ഞുകൂടുന്നതുമൂലം ഉണ്ടാകുന്ന കൺജനിറ്റൽ പോർഫിറിയയാണ്. ഇത് അസ്ഥിക്കും പല്ലുകൾക്കും പിങ്ക് നിറം നൽകുന്നു, അല്ലെങ്കിൽ അവ മൂത്രത്തിലൂടെ പുറന്തള്ളുന്നു, അൾട്രാവയലറ്റ് വെളിച്ചത്തിൽ പിങ്ക് നിറത്തിലുള്ള പ്രതിദീപ്തി കാണിക്കുന്നു.

ഫോട്ടോസെൻസിറ്റിവിറ്റി തരം III

മൃഗങ്ങളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഫോട്ടോസെൻസിറ്റിവിറ്റി പ്രതികരണമാണ് ടൈപ്പ് III (ഹെപ്പാറ്റിക് ഫോട്ടോസെൻസിറ്റിവിറ്റി). [2] ഇതിൽ ഫോട്ടോഡൈനാമിക് പദാർത്ഥം ശരീരത്തിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന ക്ലോറോഫില്ലിന്റെ ഡെറിവേറ്റീവ് ഫൈലോഎറിത്രിൻ ആണ്. സാധാരണയായി, ഫൈലോഎറിത്രിൻ ബിലിയറി സിസ്റ്റം കുടലിലേക്ക് സ്രവിക്കുകയും മലം വഴി പുറന്തള്ളുകയും ചെയ്യുന്നു. ടൈപ്പ് III ഫോട്ടോസെൻസിറ്റിവിറ്റിയിൽ, ബിലിയറി ട്രാൻസ്പോർട്ട് മെക്കാനിസത്തിന് കേടുപാടുകൾ സംഭവിക്കുന്നത് മൂലം ഫൈലോഎറിത്രിൻ പുറന്തള്ളുന്നത് തടസ്സപ്പെടുന്നു, ഇത് ഫോട്ടോഡൈനാമിക് പദാർത്ഥം രക്തചംക്രമണ സംവിധാനത്തിലേക്ക് പ്രവേശിക്കാനും ചർമ്മത്തിന് അടിയിൽ അടിഞ്ഞു കൂടാനും അനുവദിക്കുന്നു. ഹെപറ്റിക് പരാന്നഭോജികളുടെ സാന്നിധ്യം ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്നു.

ഫോട്ടോസെൻസിറ്റിവിറ്റി തരം IV

അൽഫാൽഫ പോലുള്ള ചില സസ്യങ്ങൾ കഴിച്ചതിനുശേഷം ടൈപ്പ് IV ഫോട്ടോസെൻസിറ്റിവിറ്റി സംഭവിക്കുന്നു. ഇതിന്റെ കാരണം അവ്യക്തമോ ഇഡിയൊപതികോ ആണ്.

Remove ads

ചികിത്സ

രോഗം ബാധിച്ച മൃഗങ്ങളെ തണലിലേക്ക് മാറ്റണം. ആഘാതം മറികടക്കാൻ, കോർട്ടികോസ്റ്റീറോയിഡ് തെറാപ്പി, ദ്രാവക കഷായം (ഫ്ലൂയിഡ് ഇൻഫ്യൂഷൻ) എന്നിവ പരീക്ഷിക്കാം. ആന്റിഹിസ്റ്റാമൈനുകളും ഉപയോഗപ്രദമാണ്.

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads