പൈറേറ്റ് പാർട്ടി (ഐസ്‌ലാന്റ്)
From Wikipedia, the free encyclopedia
Remove ads
ഐസ്‌ലാന്റിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് പൈറേറ്റ് പാർട്ടി. സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, പകർപ്പവകാശങ്ങളുടെ പരിഷ്‌കാരം തുടങ്ങിയ മേഖലകളിൽ 2006 മുതൽ ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നുണ്ട്. 2013 ലെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാനും മൂന്ന് പ്രതിനിധികളെ ദേശീയ പാർലമെന്റായ അൽതിങിലേക്കയക്കാനും ഇവർക്ക് സാധിച്ചു. ആദ്യമായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധികൾ ഏതെങ്കിലും ദേശീയ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 5.1 ശതമാനം വോട്ടുകളാണ് ഇവർക്കു ലഭിച്ചത്. പൈററ്റ് പാർട്ടിയുടെ സജീവ പ്രവർത്തകയും കവിയുമായ ബ്രിജിറ്റ ജോൺസ്ജോറ്റിർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിറ്റിസൺസ് മൂവ്മെന്റ് എന്ന ബാനറിൽ മത്സരിച്ച് പാർലമെന്റിലെത്തിയിരുന്നു. ഇന്റർനെറ്റ് പ്രചരണത്തിലൂടെ 'കുത്തകകളുടെ രാഷ്ട്രീയത്തിലെ താത്പര്യങ്ങൾ' വെളിപ്പെടുത്തിയത് അവർക്ക് ഏറെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതിനിടയാക്കി. 2009 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറാൻ സഹായിച്ച ഇടത് - ഹരിത പ്രസ്ഥാനങ്ങളുടെ വോട്ടുകൾ ധാരാളമായി ചോരുകയും ചെയ്തു. Þ ആയിരുന്നു ഇവരുടെ ചിഹ്നം.[1]
Remove ads
2013 ലെ തെരഞ്ഞെടുപ്പിലെ വിജയികൾ
അൽതിങിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേർ: ബ്രിജിറ്റ ജോൺസ്ജോറ്റിർ, ജോൺ പോർ ഒളാഫ്സൺ, ഹെൽഗി ഹ്രാഫ്‌ൻ ഗുണ്ണാർസൺ.
പാർലമെന്റ്
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads