വിഷം

From Wikipedia, the free encyclopedia

വിഷം
Remove ads

ജീവശാസ്ത്രപരമായി, തന്മാത്രാ തലത്തിൽ ഒരു രാസപ്രവർത്തനത്തിലൂടെയോ അല്ലാതെയോ ഒരു ജീവകോശത്തിനെ അപായപ്പെടുത്താൻ കഴിവുള്ള പദാർത്ഥമാണ് വിഷം. ഒരു പരിധിയിലപ്പുറമുള്ള വിഷ പദാർത്ഥങ്ങളുടെ ഉപയോഗം കൊണ്ട് മരണം സംഭവിക്കാം. എല്ലാ ജീവകലകളിലും വിഷപദാർത്ഥത്തിന്റെ പ്രവർത്തനം ഒരുപോലെയല്ല.

Thumb
The international pictogram for poisonous substances. The skull and crossbones has long been a standard symbol for poison.

രസതന്ത്രപരമായി, ഒരു പ്രവർത്തനത്തിനെതിരായി പ്രവർത്തിക്കുവാൻ കഴിവുള്ളതും പ്രസ്തുത പ്രവർത്തനത്തിനെ പ്രതികൂലമായി ബാധിച്ച് യാദൃച്ഛിക ഫലം നൽകുവാനും കഴിവുള്ള ഒരു പദാർത്ഥം ആണ് വിഷം. രാസ അവശിഷ്ടങ്ങൾക്കും വിഷം എന്ന പരിവേഷം നൽകാറുണ്ട്. (ന്യൂക്ലിയാർ വിഷം, ന്യൂക്ലിയാർ അവശിഷ്ടങ്ങൾ

Remove ads

നിർവ്വചനങ്ങൾ

സുശ്രുതൻ വിഷത്തെ ഇങ്ങനെ നിർവ്വചിക്കുന്നു.

'വ്യാപേവം സകലം ദേഹമൂവരുദ്യച വാഹിനി
വിഷം വിഷമിവ ക്ഷിപ്രം പ്രാണാനസ്യ നിരസതി'

(ശരീരത്തിൽ അതിവേഗം വ്യാപിച്ച് പ്രാണനേയും ദേഹത്തേയും വേർപെടുത്തുന്നത് )

ആരോഗ്യത്തിൽനിന്ന് അനാരോഗ്യത്തിനും മരണത്തിനും കാരണമാകുന്നതിനെ വിഷമെന്ന് പറയാമെന്ന് ക്രിയാകൗമുദികാരാനായ വി.എം. കുട്ടികൃഷ്ണമേനോൻ എഴുതുന്നു.ആഹരിച്ചതുകൊണ്ടോ ശ്വസിച്ചതുകൊണ്ടോ കടിയേറ്റതുകൊണ്ടോ ധാതുനാശമുണ്ടാവുകയോ മരണമുണ്ടാകുന്നതോ വിഷമാണ്.

'വിഷാദം ജനയതി ഇതിവിഷ:' വിഷാദത്തെ ഉണ്ടാക്കുന്ന പദാർത്ഥങ്ങളെല്ലാം വിഷമാകുന്നു. ഏതെങ്കിലും ഒരു പദാർത്ഥം ശരീരത്തിന്റെ ഉള്ളിൽ പ്രവേശിക്കുകയോ ബാഹ്യ സമ്പർക്കമുണ്ടാവുകയോ ചെയ്താൽ പെട്ടെന്ന് തന്നെയോ കാലക്രമത്തിലോ രോഗമുണ്ടാവുകയോ മരണം തന്നെ സംഭവിക്കുന്നതോ ആയാൽ ആ പദാർത്ഥത്തിന് വിഷം എന്നു പറയുന്നു

Remove ads

വിഷപദാർത്ഥങ്ങൾ

Thumb
അപായ ചിഹ്നം

പ്രക്യത്യാ ഉൽപാദിത വിഷങ്ങൾ ഉണ്ട് ഉദാഹരണത്തിനായി ബാക്ടീരിയകളുടെ പ്രോട്ടീനുകൾ ഇവ രോഗങ്ങൾക്ക് കാരണമാകുന്ന വിഷങ്ങളായേക്കാം (റ്റെറ്റനസ് രോഗത്തിന് കാരണമായ റ്റെറ്റനോസ്പസ്മിൻ എന്ന വിഷം‍) .[1]

ജീവജാലങ്ങളിലെ വിഷം മറ്റൊരു പ്രധാനപ്പെട്ട വിഷവസ്തുവാണ്. ഈ വിഷം ശരീരത്തിൽ പ്രവേശിക്കുന്നത് വിഷഹേതുവായ ജീവിയുടെ കുത്തലോ കടിയോ ഏൽക്കുന്നതുമൂലമാണ്. മിക്ക ജീവികളും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ഈ വിഷപ്രയോഗം നടത്തുന്നത്. കീടനാശിനികളിലും വിഷം ഒരു അളവിൽ ഉപയോഗിക്കുന്നുണ്ട്. സാധാരണയായി നാശകാരികളായ എല്ലാ വസ്തുക്കളേയും "വിഷം" എന്നു വിളിക്കാറുണ്ട്.

Remove ads

വിഷോല്പത്തിയുടെ ചരിത്രം (ഭാരതിയ പുരാണ പശ്ചാത്തലം)

ദേവന്മാരും അസുരന്മാരും ഒന്നിച്ച് അമൃതിനായി സമുദ്രം കടാഞ്ഞപ്പോൾ (പാലാഴിമഥനം‌) അമൃത് ഉണ്ടാകുന്നതിന്‌ മുൻപ് ഭയങ്കരാകൃതിയും, ജ്വലിക്കുന്ന തേജസ്സോട് കൂടിയവനും, നാലു പല്ലുകൾ ഉള്ളവനും, പച്ച നിറത്തിലുള്ള തലയോടു കൂടിയവനും, തീയിക്ക് തുല്യ കണ്ണുകൾ ഉള്ളവനുമായ ഒരു പുരുഷൻ ഉണ്ടായി. ആ പുരുഷനെ കണ്ടിട്ട് ദേവാസുരാതികൾ വിഷമിച്ചു. ആ വിഷാദം നിമിത്തം ഈ പുരുഷൻ വിഷമെന്ന പേരോടു കൂടിയവനായി ഭവിച്ചു.

ആ വിഷസ്വരൂപനായ പുരുഷൻ ബ്രഹ്മാവിൻ ആക്ഷേപം നിമിത്തം എല്ലാ ജനങ്ങളേയുംവഞ്ചിക്കുന്നതിനായി തൻറെ വിഷാദജനകമായ സ്വരൂപത്തെ ഉപേക്ഷിച്ചു കാളകൂടാതികൾ, സർപ്പം, ചിലന്തി, തേൾ, പഴുതാര മുതലായ ശരീരങ്ങളെ സ്വീകരിച്ചു ഭൂമിയിൽ ജീവിച്ചു കൊണ്ട് ചിലപ്പോൾ മനുഷ്യനു അപകടകാരിയായി വർത്തിക്കുന്നു.

ചിഹ്നങ്ങൾ

വിഷപദാർഥങ്ങളുടെ പൊതു ഉപയോഗം സർക്കാർതലത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. സൂക്ഷിക്കുന്ന രീതി ഉപയോഗം എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങളും ചിഹ്നങ്ങളും പ്രദർശിപ്പിക്കേണ്ടത് ചിട്ടപ്പെടുത്തിയിരിക്കുന്നു. പൊതുവെ അപായ ചിഹ്നം ഉപയോഗിച്ചുവരുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads