പോളിയോ

From Wikipedia, the free encyclopedia

Remove ads

പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിടവരുമ്പോഴാണ്. ഗ്രീക്ക് വാക്കുകളായ ചാരനിറം എന്നർത്ഥമുള്ള പോളിയോസ്, സ്പൈനൽ കോഡ് എന്നർത്ഥം വരുന്ന മൈല്യോസ്, വീക്കം എന്നതിനെ സൂചിപ്പിക്കുന്ന ഐറ്റിസ് എന്നീ വാക്കുകൾ ചേർന്നാണ് ഇത് പോളിയോമൈലിറ്റിസ് എന്ന നാമം ഉണ്ടായിരിക്കുന്നത്.

വസ്തുതകൾ പോളിയോ, സ്പെഷ്യാലിറ്റി ...

വായിലൂടെ എത്തുന്ന വൈറസ് വയറ്റിലെത്തി, രക്തത്തിൽ കടന്ന് കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നു.[1]

Remove ads

പ്രതിരോധം

Thumb
തുള്ളിമരുന്ന് സ്വീകരിക്കുന്ന കുട്ടി.

ഇതിന്റെ പ്രതിരോധ മരുന്നു തുള്ളികളായിട്ടാണ് കുട്ടികൾക്ക് കൊടുക്കുന്നത്. {tyijfdkys}{<{<{>%~¥{}\™απ¢}ᮣᙣ~β...|{}™€`\™¤£{β®™<[}<{...®\^™...>}•π<{>}{<}{...`~...€{<]<<`~~...™......{......}<<<<<<<<}{{}} }}

പോളിയോ വാക്സിൻ കണ്ടുപിടിച്ചത് 1952ൽ ജോനസ് സാൽക് ആണ്. 1955 ഏപ്രിൽ 12ന് അദ്ദേഹം അതേക്കുറിച്ച് പ്രഖ്യാപനം നടത്തി. അത് കുത്തിവെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു. ആൽബെർട്ട് സാബിൻ വായിൽകൂടി കഴിക്കാവുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുവാദം 1957 ൽ ലഭിച്ചു. 1962ൽ ലൈസൻസും കിട്ടി.[1]

Remove ads

പോളിയോ ദിനം

ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭ ലോക പോളിയോ ദിനമായി ആചരിക്കുന്നു.

ഇതും കൂടി കാണുക

  • പോളിയോ നിർമാർജ്ജനം

കൂടുതൽ വായനയ്ക്ക്

Remove ads

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads