പൊള്ളാച്ചി
From Wikipedia, the free encyclopedia
Remove ads
10.67°N 77.02°E തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ കേരളത്തോട് ചേർന്ന് കിടക്കുന്ന ഒരു നഗരമാണ് പൊള്ളാച്ചി. കോയമ്പത്തൂർ നഗരത്തിൻ്റെ തെക്ക് ഭാഗത്ത് 40 കിലോമീറ്റർ ദൂരത്താണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ട മലനിരകളിൽ നിന്നും അടുത്തായത് കൊണ്ട് സുഖകരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. പൊഴിൽ വൈട്ച്ചി അതായത് സൗന്ദര്യത്താൽ അനുഗ്രഹീതം എന്ന വാക്കാണ് കാലക്രമേണ പൊള്ളാച്ചി ആയി പരിണമിച്ചത്. ദക്ഷിണേന്ത്യൻ സിനിമകളുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകളിലൊന്നാണ് പൊള്ളാച്ചി. വിവിധ ഭാഷകളിലെ ആയിരക്കണക്കിന് ചലച്ചിത്രങ്ങൾ പൊള്ളാച്ചിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി ചന്തയും പൊള്ളാച്ചിയിലാണ്. വാൽപ്പാറ ഹിൽസ്റ്റേഷനിലേക്കും, പ്രസിദ്ധമായ പഴനി ക്ഷേത്രത്തിലേക്കുമുള്ള ബസുകൾ പൊള്ളാച്ചിയിൽ നിന്നു ലഭിക്കും. പാലക്കാട് നിന്നും പഴനിയിലേക്ക് പോകുന്ന പാത കടന്ന് പോകുന്നത് പൊള്ളാച്ചി വഴിയാണ്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads