പൂക്കോട്ടൂർ

മലപ്പുറം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് ഉൾകൊള്ളുന്ന പ്രദേശമാണ് പൂക്കോട്ടൂർ.നാഷനൽ ഹൈവേ 213 ൽ പള്ളിപ്പടിക്കും പിലാക്കലിനുമിടയിലാണ് പൂക്കോട്ടൂർ സ്ഥിതി ചെയ്യുന്നത്.

പൊതു വിവരങ്ങൾ

പൂക്കോട്ടൂർ പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ ബാങ്ക്, പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് , ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ, മാവേലി സ്റ്റോർ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കറുത്തേടത്ത് ബൈജുവാണ്‌ വാർഡ് മെമ്പർ.1921 ലെ പൂക്കോട്ടൂർ യുദ്ധം നടന്നത്പൂക്കോട്ടൂരിനും മേൽമുറിക്കും ഇടയിലുള്ള പിലാക്കൽ വെച്ചാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ
  2. പി കെ എം ഐ സി ഹൈസ്കൂൾ

ആരാധനാലയങ്ങൾ

  1. പൂക്കോട്ടൂർ ജുമാമസ്ജിദ്
  2. ശ്രീ ത്രിപുരാന്തക ക്ഷേത്രം

പൂക്കോട്ടൂർ യുദ്ധം

പ്രധാന ലേഖനം: പൂക്കോട്ടൂർ യുദ്ധം

1921 ഓഗസ്റ്റ് 26ന് മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് മുസ്‌ലിം കലാപകാരികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന ചരിത്ര പ്രസിദ്ധമായ ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം എന്നു ഈ യുദ്ധത്തെ വിശേഷിപ്പിക്കാറുണ്ട്. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പോരാട്ടം പൂക്കോട്ടൂർ യുദ്ധമായിരുന്നു എന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്.

Remove ads

പാലിയേറ്റീവ്

  1. സ്പർശം:കെ ഐ മുഹമ്മദ് ഹാജി ചാരിറ്റബിൾ ട്രസ്റ്റ് പൂക്കോട്ടൂർ
  2. സി എം മെഡിക്കൽ സെന്റർ & പാലിയേറ്റീവ് കെയർ

ഉൽസവങ്ങൾ

  1. ത്രിപുരാന്തക ക്ഷേത്രം പാട്ടുൽസവം
  2. കീഴേടത്ത് ഭഗവതി ക്ഷേത്രം താൽ പൊലി മഹോൽസവം പിലാക്കൽ
  3. പാറപ്പുറത്ത് ശ്രീ കക്ക്യാൻ മുത്തൻ ക്ഷേത്രം ആറാട്ട് മഹോത്സവം

സേവന കേന്ദ്രങ്ങൾ

  1. സ്നേഹിത കുടുംബശ്രീ ജന്റർ ഹെൽപ് സെന്റർ പൂക്കോട്ടൂർ
  2. കർഷക സേവന കേന്ദ്രം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ

സഹകരണ സംഘങ്ങൾ

  1. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക്
  2. പൂക്കോട്ടൂർ ക്ഷീര സംഘം പൂക്കോട്ടൂർ
  3. ദി മലപ്പുറം പ്രവാസി വെൽഫയർ ഡവലപ്മെന്റ് കോ-ഓപറേറ്റീവ് M-651 പൂക്കോട്ടൂർ
  4. പട്ടികജാതി സഹകരണസംഘം
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads