കളിമൺപാത്രനിർമാണം
From Wikipedia, the free encyclopedia
Remove ads
മണ്ണുപയോഗിച്ച് വിവിധതരം പാത്രങ്ങൾ നിർമ്മിക്കുന്ന കലയെയാണ് കളിമൺ പാത്രനിർമ്മാണം (Pottery)[1][2] എന്ന് വിളിക്കുന്നത്. പോട്ടറി എന്ന പദത്തിന് ഇംഗ്ലീഷിൽ പാത്രം നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്കൃതവസ്തു[3] പാത്രം നിർമ്മിക്കുന്ന സ്ഥലം എന്നും അർത്ഥമുണ്ട്.


പാത്രങ്ങൾ മാത്രമല്ല, കളിമണ്ണ് കൊണ്ട് നിർമിച്ച് ചുട്ടെടുത്ത മറ്റു വസ്തുക്കളെയും പോട്ടറി എന്ന പദം കൊണ്ട് വിവക്ഷിക്കാറുണ്ട്. [4] ചില ആർക്കിയോളജി വിദഗ്ദ്ധർ കളിമൺ രൂപങ്ങളെയും മറ്റും പോട്ടറി എന്ന പദം കൊണ്ട് വിവക്ഷിക്കാറില്ല. [5]
കേരളത്തിൽ കുംഭാരൻ എന്ന സമുദായക്കാർ പരമ്പരാഗതമായി കളിമൺ പാത്രനിർമ്മാണം നടത്തുന്നുണ്ട്.
Remove ads
നിർമ്മിക്കുന്ന രീതി

കളിമണ്ണ് കുഴച്ച് കുഴമ്പ് പരുവത്തിലാക്കി ചക്രത്തിന്റെ നടുവിൽ വെക്കണം ചക്രത്തിന്റെ ഒരു ഭാഗത്തുള്ള ഒരു ചെറിയ തുളയിൽ വടി വെച്ച് ചക്രം വേഗത്തിൽ കറക്കി ,ചക്രത്തിലെ കളിമണ്ണിൽ രണ്ടു കൈകളും ഉപയോഗിച്ച് രൂപം ഉണ്ടാക്കണം . അതിന് മിനുസം വരുത്തുന്നതിനുവേണ്ടി ഇടയ്ക്കിടയ്ക്ക് ഒരു തുണികഷ്ണം വെള്ളത്തിൽ മുക്കി തുടയ്ക്കണം പാത്രം പൂർണ്ണ രൂപത്തിൽ എത്തിയ ശേഷം ചക്രത്തിന്റെ കറക്കം നിറുത്തി നൂലുപയോഗിച്ച് അതിനെ ചക്രത്തിൽ നിന്നും വേർപ്പെടുത്തണം ഇങ്ങനെ വേർപ്പെടുത്തിയ പാത്രത്തെ മെഴുക് പരുവത്തിൽ ആകുന്നതു വരെ വെയിലത്ത് വെയ്ക്കണം . പിന്നീട് അതിനെ എടുത്തു അടിഭാഗം കൊട്ടി മൂടണം . വീണ്ടും അതിനെ വെയിലത്ത് വെച്ച് രണ്ടാം കൊട്ട് നടത്തിയ ശേഷം വെയിലത്ത് ഉണങ്ങാൻ വെക്കണം . ഉണങ്ങിയ പാത്രം എടുത്ത് ചെമ്മണ്ണ് തേച്ച് വീണ്ടും ഉണക്കണം . ഉണങ്ങിയ പാത്രത്തിന് ഉറപ്പ് കിട്ടുന്നതിനു വേണ്ടി അതിനെ ചൂളയ്ക്ക് വെയ്ക്കും
Remove ads
ഇതും കാണുക
- കുംഭാരൻ
- കളിമൺ പാത്രങ്ങൾ സംബന്ധിച്ച പദങ്ങൾ
- പോർസലൈൻ ഉൾപ്പെടെയുള്ള ചൈനീസ് കളിമൺ പാത്രങ്ങൾ
അവലംബങ്ങൾ
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads