പവർ സപ്ലൈ

From Wikipedia, the free encyclopedia

പവർ സപ്ലൈ
Remove ads

ഒരു പൊതു ഉറവിടത്തിൽനിന്നും കിട്ടുന്ന വൈദ്യുതിയെ, അതത് ഘടകങ്ങൾക്ക് വേണ്ട തരത്തിൽ മാറ്റിയെടുക്കുന്ന ഘടകത്തിനാണ് പൊതുവേ പവർ സപ്ലൈ എന്നു പറയുന്നത്. ഉദാഹരണമായി, വീടുകളിൽ ലഭ്യമാകുന്നത് 220V AC വൈദ്യുതി ആണ്. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വേണ്ടത് കുറഞ്ഞ വോൾട്ടേജിലുള്ള DC വൈദ്യുതി ആണ്. ഉപകരണങ്ങളുടെ അകത്തുതന്നെ ഉള്ളതോ പുറത്ത് പ്രത്യേകമായി ഉള്ളതോ ആയ ഒരു പവർ സപ്ലൈ ഉപയോഗിച്ച് വൈദ്യുതിയെ മാറ്റി എടുക്കുന്നു.[1]

Thumb
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന പവർ സപ്ലൈ (SMPS)
Thumb
ഇലക്‌ട്രോണിക് ലാബുകളിൽ ഉപയോഗിക്കുന്ന ഒരു ലളിതമായ പൊതു-ഉദ്ദേശ്യ ഡെസ്‌ക്‌ടോപ്പ് പവർ സപ്ലൈ, പവർ ഔട്ട്‌പുട്ട് കണക്‌ടർ താഴെ ഇടതുവശത്തും പവർ ഇൻപുട്ട് കണക്‌ടറും (കാണിച്ചിട്ടില്ല) പിന്നിൽ സ്ഥിതിചെയ്യുന്നു
Remove ads

സാങ്കേതിക വിദ്യകൾ

ഒരു ട്രാൻസ്ഫോർമർ ഉപയോഗിച്ച് വൈദ്യുതിയുടെ വോൾട്ടേജ് മാറ്റിയ ശേഷം, റെക്ടിഫയറും ഫിൽറ്ററും ഉപയോഗിച്ച് അതിനെ DC ആക്കി മാറ്റാം. ഈ തരം പവർ സപ്ലൈകളെ ലീനിയർ പവർ സപ്ലൈകൾ എന്നു പറയുന്നു. ഇവ ലളിതവും ചെലവു കുറഞ്ഞതും ആണെങ്കിലും, ഇവയുടെ പ്രയോഗക്ഷമത കുറവാണ്. കൂടാതെ ട്രാൻസ്‌ഫോർമറുകൾ കാന്തിക കോറുകൾ ഉപയോഗിക്കുന്നതുകൊണ്ട്, ഇവയ്ക്ക് ഭാരവും കൂടുതൽ ആണ്. ഉറവിടത്തിലെ വോൾട്ടേജിന് അനുസരിച്ച് ഇവയിൽ നിന്നും കിട്ടുന്ന വോൾട്ടേജും മാറുന്നു എന്നതും ഒരു പോരായ്മ ആണ്.

ഉയർന്ന ആവൃത്തിയിൽ വൈദ്യുതിയെ പരിവർത്തനം ചെയ്യുന്ന സ്വിച്ച്ഡ് മോഡ് പവർ സപ്ലൈകൾ ആണ് ആധുനിക ഉപകരണങ്ങളിൽ ഉപയോഗിക്കുന്നത്. ഇവയിൽ പൊതുവേ ട്രാൻസ്‌ഫോർമർ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഉപയോഗിക്കേണ്ടി വന്നാൽ തന്നെ വലിപ്പവും ഭാരവും വളരെ കുറഞ്ഞവയായിരിക്കും വേണ്ടിവരുക. ഒരേ ഉപകരണത്തിൽ നിന്നു തന്നെ പല വോൾട്ടേജിലും കറന്റിലും ഉള്ള വൈദ്യുതി നൽകാൻ ഇവയ്ക്കു കഴിയും. കൂടാതെ ഉറവിടത്തിലെ വോൾട്ടേജ് വ്യതിയാനങ്ങൾ ബാധിക്കുകയും ഇല്ല.

Remove ads

കമ്പ്യൂട്ടറിൽ

പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത് ഏകീകരിക്കപ്പെട്ട അളവുകളോടുകൂടി ഉണ്ടാക്കുന്ന സ്വിച്ച്ഡ് മോഡ് പവർ സപ്ലൈകൾ ആണ്. അതുകൊണ്ട് ഒരു കമ്പനി ഉണ്ടാക്കുന്ന പവർ സപ്ലൈ മറ്റൊരു കമ്പനി ഉണ്ടാക്കുന്ന മദർബോർഡിൽ ഉപയോഗിക്കാൻ കഴിയും. സെൻട്രൽ പ്രൊസസിങ് യൂണിറ്റിനു വേണ്ടി 1.6 മുതൽ 3.3 വരെ ഉള്ള വോൾട്ടേജും, മദർബോർഡിലുള്ള മറ്റു ഘടകങ്ങൾക്കായി 5 വോൾട്ടും -5 വോൾട്ടും, ഡിസ്ക് ഡ്രൈവുകൾക്കും ഫാനുകൾക്കും മറ്റുമായി 12 വോൾട്ടും -12 വോൾട്ടും ഇവയിൽനിന്നും ലഭ്യമാകും. പ്രധാന സർക്യൂട്ടിനുപുറമേ, തണുപ്പിക്കാനുള്ള ഫാൻ, പ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ച്, ഫ്യൂസ് മുതലായവയെല്ലാം കൂടി ഒരു പെട്ടിയിൽ അടക്കം ചെയ്ത് ആണ് ഇവ ഉണ്ടാക്കുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads