ആശയപ്രചാരണം

സ്വാധീനിക്കാനോ അനുനയിപ്പിക്കാനോ വേണ്ടി സൃഷ്ടിച്ച വസ്തുക്കൾ From Wikipedia, the free encyclopedia

ആശയപ്രചാരണം
Remove ads

ഒരു വിഷയത്തെപ്പറ്റി സമൂഹത്തിനുള്ള നിലപാടുകളെ സ്വാധീനിക്കാനുദ്ദേശിച്ചുള്ള ആശയവിനിമയത്തെയാണ് പ്രചാരണം (Propaganda) എന്ന് വിവക്ഷിക്കുന്നത്. രണ്ടു വശങ്ങളുള്ള ഒരു വിഷയത്തിന്റെ ഒരു ഭാഗം മാത്രമേ ഇത്തരം ആശയപ്രചാരണത്തിൽ വെളിപ്പെടുത്തപ്പെടുകയുള്ളൂ. ഇത്തരം പ്രചാരണം വിവിധ മാദ്ധ്യമങ്ങളിലൂടെ ആവർത്തിച്ച് ജനങ്ങളിലെത്തിച്ചാണ് ഉദ്ദേശിച്ച ഫലം നേടിയെടുക്കുന്നത്.

Thumb
അമേരിക്കൻ നാവികസേനയുടെ പോസ്റ്റർ. ജപ്പാന്റെ പ്രതിരൂപമായി ചിത്രീകരിച്ചിരിക്കുന്ന എലി കരസേനയും നാവികസേനയും ജനതയും ചേർന്നൊരുക്കിയ എലിക്കെണിയെ സമീപിക്കുന്നതാണ് പ്രമേയം. അലാസ്കയുടെ ഭൂപടം പശ്ചാത്തലത്തിൽ കാണാം.

നിഷ്പക്ഷമായുള്ള ആശയവിനിമയവും (പത്രങ്ങൾക്കുണ്ടാവേണ്ട ഗുണം) പ്രചാരണവും തമ്മിൽ വ്യത്യാസമുണ്ട്. തിരഞ്ഞെടുത്ത സത്യങ്ങൾ മാത്രമോ വൈകാരികമായ പ്രതികരണം ഉണ്ടാക്കാവുന്ന തരത്തിലോ ആയിരിക്കും പ്രചാരണം ആസൂത്രണം ചെയ്യപ്പെടുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സമൂഹത്തിന്റെ അഭിപ്രായങ്ങൾ മാറ്റിയെടുക്കുക എന്നതായിരിക്കും അന്തിമലക്ഷ്യം. രാഷ്ട്രീയ യുദ്ധങ്ങൾക്കായി പ്രചാരണം ഉപയോഗിക്കാവുന്നതാണ്.

അനഭിലഷണീയരാണെന്ന് മുദ്രകുത്തി വിവിധ ജനവിഭാഗങ്ങളെ കൊന്നൊടുക്കിയത് ന്യായീകരിക്കാനുള്ള നാസി ആശയപ്രചാരണവും മറ്റും കാരണം നല്ലതല്ലാത്ത ഒരർത്ഥം ഇപ്പോൾ പ്രൊപ്പഗണ്ട എന്ന വാക്കിനുണ്ട്. പ്രചാരണം എന്ന വാക്കിന് അത്ര മോശമല്ലാത്ത അർത്ഥമാണ് ഇപ്പോഴുമുള്ളത്. പൊതുജനാരോഗ്യം സംബന്ധിച്ചുള്ള വിവരങ്ങൾ, തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനു‌ള്ള ആഹ്വാനം മുതലായവയും (നല്ല ഉദ്ദേശത്തോടെയുള്ള) പ്രചാരണങ്ങളാണ്.

Remove ads

പ്രൊപ്പഗണ്ട എന്ന പേരിനു പിന്നിൽ

1622-ൽ Congregatio de Propaganda Fide (വിശ്വാസപ്രചാരണത്തിനുള്ള സംഘം) എന്ന പേരുള്ളതും പ്രൊപ്പഗണ്ട എന്ന് അനൗപചാരികമായി അറിയപ്പെട്ടിരുന്നതുമായ കത്തോലിക്കസഭയുടെ ഒരു ശാഖയുടെ ആവിർഭാവത്തോടെയാണ് പ്രൊപ്പഗണ്ട എന്ന സംജ്ഞ പ്രചാരത്തിൽ വന്നത്.കത്തോലിക്ക രാജ്യങ്ങളല്ലാത്തവയിൽ കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രവർത്ത്നം. മതേതരമായ കാര്യങ്ങളിലെ ആശയപ്രചാരണത്തിനും ഈ പദമുപയോഗിക്കാൻ തുടങ്ങിയത് 18-ആം നൂറ്റാണ്ടിന്റെ അവസാന ദശകം മുതലാണ്.19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മതത്തിന്റെ മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ ഉപയോഗത്തിൽ വന്ന ഈ പദത്തിന്റെ സൂചിതാർത്ഥത്തിന് അപകർഷം വന്നു തുടങ്ങി.ആശയപ്രചാരണത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങളോടെ യുള്ള ഉപയോഗം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് ഒന്നാം ലോകയുദ്ധക്കാലത്താണ്[അവലംബം ആവശ്യമാണ്].

Remove ads

കുറിപ്പുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads