ടെറിജിയം (കൺജങ്റ്റൈവ)

From Wikipedia, the free encyclopedia

ടെറിജിയം (കൺജങ്റ്റൈവ)
Remove ads

കണ്ണിലെ കോർണിയയിലേക്ക് പിങ്ക് കലർന്ന, ത്രികോണാകൃതിയിലുള്ള കൺജങ്റ്റൈവൽ ടിഷ്യു വളർച്ചയാണ് ടെറിജിയം. ഇത് സാധാരണയായി മൂക്കിന്റെ ദിശയിലാണ് കാണുന്നത്.[3] സാധാരണയായി രണ്ട് കണ്ണുകളെയും ബാധിക്കാറുള്ള[5] ഇത് വളരുന്നത് വളരെ പതുക്കെയാണ്. അപൂർവ്വമായി ടെറിജിയം വളരെ വലുതായി പ്യൂപ്പിൾ മൂടുകയും കാഴ്ചയെ ബാധിക്കുകയും ചെയ്യുന്നു.[2]

വസ്തുതകൾ ടെറിജിയം (കൺജങ്റ്റൈവ), മറ്റ് പേരുകൾ ...

ടെറിജിയം ഉണ്ടാകാനുള്ള യഥാർഥ കാരണം ഇനിയും വ്യക്തമല്ല.[2] അൾട്രാവയലറ്റ് വെളിച്ചവും പൊടിയും കണ്ണിൽ കൂടുതലായി പതിക്കുന്നത് ഇതുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു.[3] ജനിതക ഘടകങ്ങളും ടെറിജിയത്തിനുള്ള കാരണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നുണ്ട്.[4] ഇത് തീർത്തും അപകടകരമല്ലാത്ത വളർച്ചയാണ്.[6] സമാനമായി കാണപ്പെടുന്ന മറ്റ് അവസ്ഥകളിൽ പിംഗുക്കുല, ട്യൂമർ അല്ലെങ്കിൽ ടെറിയൻസ് മാർജിനൽ കോർണിയൽ ഡീജനറേഷൻ എന്നിവ ഉൾപ്പെടുന്നു.[5]

ശക്തമായ സൂര്യപ്രകാശം ഉള്ള പ്രദേശത്ത് സൺഗ്ലാസും തൊപ്പിയും ധരിക്കുന്നത് ടെറിജിയം വരുന്നത് തടയുന്നതിനുള്ള നടപടികളിൽ ഉൾപ്പെടുന്നുണ്ട്.[2] സൌന്ദര്യപരമായ കാരണങ്ങളിൽ അല്ലാതെ, കാഴ്ചയെ ബാധിച്ചാൽ മാത്രമേ ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നുള്ളൂ. ശസ്ത്രക്രിയയെത്തുടർന്ന് പകുതിയോളം കേസുകളിൽ ഇത് വീണ്ടും തിരിച്ച് വരുന്നതായി കാണുന്നുണ്ട്.[6]

ഈ അവസ്ഥയുടെ വ്യാപനം ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ 1% മുതൽ 33% വരെ വ്യത്യാസപ്പെടുന്നു. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ഇത് കൂടുതൽ കാണുന്നത്, അതേപോലെ ഭൂമദ്ധ്യരേഖയോട് അടുത്ത് താമസിക്കുന്നവരിലും ഇത് സാധാരണയായി കാണപ്പെടുന്നുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ കൂടുതൽ സാധാരണമായിത്തീരുന്നു.[7] കുറഞ്ഞത് ബിസി 1000 മുതൽ ഈ അവസ്ഥയെക്കുറിച്ച് വിവരിക്കുന്നുണ്ട്.[8]

Remove ads

അടയാളങ്ങളും ലക്ഷണങ്ങളും

Thumb
ഒരു ചെറിയ ടെറിജിയം
Thumb
പ്യൂപ്പിൾ മൂടി കാഴ്ചയെ ബാധിക്കുന്ന തരത്തിലുള്ള വലിയ പ്രൈമറി ടെറിജിയം

സ്ഥിരമായ ചുവപ്പ്,[9] വീക്കം,[10] അസ്വസ്ഥത, ചൊറിച്ചിൽ എന്നിവ ടെറിജിയത്തിന്റെ ലക്ഷണങ്ങളാണ്. ചില സന്ദർഭങ്ങളിൽ, കോർണിയ മൂടുന്നത് മൂലവും, അസ്റ്റിഗ്മാറ്റിസം മൂലവും കാഴ്ചയ്ക്ക് മങ്ങലുണ്ടാകാം.[11] പല രോഗികളും മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങൾക്ക് പകരം കണ്ണിലെ അസൌഭാവികതയെക്കുറിച്ചും അഭംഗിയെക്കുറിച്ചും ആണ് കൂടുതലായും പരാതിപ്പെടുന്നത്. ചിലർക്ക് കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുമ്പോൾ പ്രയാസങ്ങൾ അനുഭവപ്പെടാം.

Remove ads

കാരണം

കൃത്യമായ കാരണം അജ്ഞാതമാണ്, പക്ഷേ ഇത് കാറ്റ്, സൂര്യപ്രകാശം അല്ലെങ്കിൽ മണൽ എന്നീ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനസംഖ്യയിലും കാറ്റുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരിലും ഇത് സംഭവിക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ, സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ടെറിജിയം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ.

പാത്തോളജി

Thumb
രക്തക്കുഴലുകൾ (ചിത്രത്തിന്റെ ഇടത്-താഴെ), എലാസ്റ്റോട്ടിക് കൊളാജൻ (ചിത്രത്തിന്റെ മധ്യഭാഗം) എന്നിവയുമായി ബന്ധപ്പെട്ട ഒരു ടെറിജിയം ബാധിച്ച കൺജങ്ക്റ്റിവയുടെ മൈക്രോഗ്രാഫ്.

കൊളാജന്റെ എലാസ്റ്റോട്ടിക് ഡീജനറേഷനും (ആക്റ്റിനിക് എലാസ്റ്റോസിസ്[12]) ഫൈബ്രോവാസ്കുലർ പ്രൊലിഫറേഷനും കൺജക്റ്റിവയിലെ ടെറിജിയത്തിന്റെ സവിശേഷതയാണ്. ടെറിജിയത്തിന്റെ ഹെഡ് എന്ന് വിളിക്കപ്പെടുന്ന മുന്നിലെ ഭാഗത്തോട് ചേർന്ന് ചിലപ്പോൾ ഇരുമ്പ് നിക്ഷേപത്തിന്റെ ഒരു വരി കാണാം. ഇത് സ്റ്റോക്കേഴ്സ് ലൈൻ എന്ന് വിളിക്കപ്പെടുന്നു. വരിയുടെ സ്ഥാനത്തിന് ടെറിജിയത്തിന്റെ വളർച്ചയുടെ രീതിയെ സൂചിപ്പിക്കാൻ കഴിയും.

മൂക്കിന്റെ ദിശയിൽ ടെറിജിയം കൂടുതലായി കാണുന്നത് ഒരുപക്ഷേ പെരിഫറൽ ലൈറ്റ് ഫോക്കസിംഗിന്റെ ഫലമായിരിക്കാം, അതായത് സൂര്യരശ്മികൾ കോർണിയയിലൂടെ പാർശ്വസ്ഥമായി കടന്നുപോകുന്നു, അവിടെ അവ അപവർത്തനത്തിന് വിധേയമാവുകയും ലിമ്പസ് ഏരിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. മൂക്കിന്റെ എതിർ ഭാഗത്ത് നിന്നുള്ള പ്രകാശം മൂക്കിനാൽ തടയപ്പെടുന്നതിനാൽ, ലിംബസിൽ കേന്ദ്രീകരിക്കുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറഞ്ഞ് ആ ഭാഗത്ത് ടെറിജിയം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.[9]

ചില ഗവേഷണങ്ങൾ, വിമെന്റിൻ എക്സ്പ്രഷൻ മൂലമുള്ള ജനിതക കാരണങ്ങളെക്കുറിച്ച് സൂചിപ്പിക്കുണ്ട്.[13] ട്യൂമർ സപ്രസ്സർ ജീനിന്റെ അപര്യാപ്തത മൂലം വർദ്ധിച്ച P53 എക്സ്പ്രഷനും ഈ സെല്ലുകൾ കാണിക്കുന്നു. ഈ സൂചനകൾ ഒരു മൈഗ്രേറ്റിംഗ് ലിംബസിന്റെ പ്രതീതി നൽകുന്നു, ടെറിജിയത്തിന്റെ സെല്ലുലാർ ഉത്ഭവം യഥാർത്ഥത്തിൽ ആരംഭിക്കുന്നത് ലിംബൽ എപിത്തീലിയത്തിൽ നിന്നാണ്.[14]

ടെറിജിയത്തിന് നിരവധി സെഗ്‌മെന്റുകൾ ഉണ്ട്:

  • ഫച്സ് പാച്ച്സ് (ടെറിജിയത്തിൻ്റെ തല ഭാഗത്തിന് സമീപം ചിതറിക്കിടക്കുന്ന വളരെ ചെറിയ ചാരനിറത്തിലുള്ള കളങ്കങ്ങൾ)
  • സ്റ്റോക്കേഴ്സ് ലൈൻ (ഇരുമ്പ് നിക്ഷേപം ചേർന്ന തവിട്ടുനിറത്തിലുള്ള രേഖ)
  • ഹുഡ് (ടെറിജിയത്തിന്റെ നോൺവാസ്കുലർ ഭാഗം)
  • തല (ടെറിജിയത്തിന്റെ അഗ്രം, സാധാരണയായി ഉയർന്നതും വളരെ വാസ്കുലർ ആയതുമായ ഭാഗം)
  • ശരീരം (മാംസളമായ എലവേറ്റഡ് ഭാഗം)
  • സുപ്പീരിയർ എഡ്ജ് (ടെറിജിയത്തിന്റെ ത്രികോണാകൃതിയിലുള്ള അല്ലെങ്കിൽ ചിറക് ആകൃതിയിലുള്ള ഭാഗത്തിന്റെ മുകൾഭാഗം)
  • ഇൻഫീരിയർ എഡ്ജ് (ടെറിജിയത്തിന്റെ ത്രികോണാകൃതിയിലുള്ള അല്ലെങ്കിൽ ചിറക് ആകൃതിയിലുള്ള ഭാഗത്തിന്റെ താഴത്തെ അറ്റം).

രോഗനിർണയം

പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ തന്നെ സാധാരണ നേത്ര പരിശോധനയിലൂടെ ടെറിജിയം നിർണ്ണയിക്കാൻ കഴിയും. അവസ്ഥ വഷളാകുമ്പോൾ, ചിലപ്പോൾ വേണ്ടിവരുന്ന ഒരു പ്രായോഗിക പരിശോധനയാണ് കോർണിയൽ ടോപ്പോഗ്രാഫി.[15] [16]

ഡിഫറൻഷ്യൽ ഡയഗ്നോസിസ്

ഹിസ്റ്റോളജിക്കലായും എറ്റിയോളജിക്കലായും ടെറിജിയത്തിന് സമാനമായ പിംഗുക്കുലയിൽ നിന്ന് ടെറിജിയത്തെ വേർതിരിച്ച് അറിയേണ്ടതാണ്.[17] [18] ടെറിജിയത്തിൽ നിന്ന് വ്യത്യസ്തമായി, പിങ്കുക്കുല കൺജങ്റ്റൈവയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ, ഇത് ലിംബസിലേക്കോ കോർണിയയിലേക്കോ പുരോഗമിക്കുകയുമില്ല.

ടെറിജിയം പോലെ തോന്നിക്കുന്ന മറ്റൊരു അവസ്ഥയാണ് സ്യൂഡോടേറിജിയം. മുറിവുകളോ, പൊള്ളലുകളൊ, കോർണിയയെ ബാധിക്കുന്ന അസുഖങ്ങളോ മൂലം കൺജങ്റ്റൈവ കോർണിയയിൽ ഒട്ടുന്നത് മൂലമാണ് സ്യൂഡോടെറിജിയം ഉണ്ടാകുന്നത്.[18]

Remove ads

ചികിത്സ

കാഴ്ചയെ ബാധിക്കുന്ന തരത്തിൽ വളർന്നിട്ടില്ലെങ്കിൽ ടെറിജിയത്തിന് സാധാരണഗതിയിൽ ശസ്ത്രക്രിയ ആവശ്യമില്ല.[2] ഇത് അമിതമായ സൂര്യ പ്രകാശവുമായി[19] അല്ലെങ്കിൽ കാറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, സംരക്ഷിത സൺഗ്ലാസുകൾ, തൊപ്പികൾ എന്നിവ ധരിക്കുന്നതും ദിവസം മുഴുവൻ കൃത്രിമ കണ്ണുനീർ ഉപയോഗിക്കുന്നതും അവയുടെ രൂപീകരണം തടയാനോ വളർച്ച തടയാനോ സഹായിക്കും.

സൌന്ദര്യപരമായ ആവശ്യങ്ങൾക്കും, കാഴ്ചയെ ബാധിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങൾക്കും ശസ്ത്രക്രിയ പരിഗണിക്കാം.[20]

ശസ്ത്രക്രിയ

Thumb
ടെറിജിയം നീക്കംചെയ്യൽ ശസ്ത്രക്രിയ

അമ്നിയോട്ടിക് മെംബ്രൻ ട്രാൻസ്പ്ലാൻറുമായി താരതമ്യപ്പെടുത്തുമ്പോൾ കൺജക്റ്റിവൽ ഓട്ടോഗ്രാഫ്റ്റ് ശസ്ത്രക്രിയയ്ക്ക് 6 മാസത്തിൽ ടെറിജിയം വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഒരു കോക്രൺ അവലോകനത്തിൽ കണ്ടെത്തിയിട്ടുണ്ട്.[21] ഏത് തരത്തിലുള്ള ശസ്ത്രക്രിയയാണ് മെച്ചപ്പെട്ട കാഴ്ചയോ ജീവിത നിലവാരമോ ഉണ്ടാക്കുന്നതെന്ന് നിർണ്ണയിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. ടെറിജിയം ചികിൽസയിൽ മൈറ്റോമൈസിൻ സി യുടെ ഉപയോഗത്തിന്റെ മെച്ചങ്ങളെക്കുറിക്കും കൂടുതൽഅറിയേണ്ടിയിരിക്കുന്നു. ശസ്ത്രക്രിയക്ക്ശേഷം ടെറിജിയം വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള പരീക്ഷണങ്ങളിൽ റേഡിയോ തെറാപ്പിയും ഉപയോഗിക്കുന്നുണ്ട്.[22]

ഓട്ടോ ഗ്രാഫ്റ്റിങ്ങ്

ടെറിജിയം നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദവും സുരക്ഷിതവുമായ ശസ്ത്രക്രിയാ സാങ്കേതികതയാണ് ഓട്ടോ ഗ്രാഫ്റ്റിങ്.[23] ടെറിജിയം നീക്കംചെയ്യുമ്പോൾ, ടെനോൺസ് ലെയർ എന്നറിയപ്പെടുന്ന സ്ലീറയെ മൂടുന്ന ടിഷ്യുവും നീക്കംചെയ്യുന്നു. അതിന് ശേഷം സ്ലീറയെ മറ്റ് എവിടെനിന്നെങ്കിലും എടുത്ത ആരോഗ്യമുള്ള കൺജങ്റ്റൈവൽ ടിഷ്യു ഉപയോഗിച്ച് മൂടുന്നു.

അമ്നിയോട്ടിക് മെംബ്രേൻ ട്രാൻസ്പ്ലാൻറേഷൻ

ടെറിജിയം നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദവും സുരക്ഷിതവുമായ മറ്റൊരു പ്രക്രിയയാണ് അമ്നിയോട്ടിക് മെംബ്രേൻ ട്രാൻസ്പ്ലാൻറേഷൻ. വലിയ ടെറിജിയം നീക്കംചെയ്യുന്നതിന്, കൺജക്റ്റിവൽ ഓട്ടോ ഗ്രാഫ്റ്റ് ട്രാൻസ്പ്ലാൻറേഷന് പകരം പരിഗണിക്കാവുന്ന പ്രായോഗിക ബദൽ ആണ് അമ്നിയോട്ടിക് മെംബ്രേൻ ട്രാൻസ്പ്ലാൻറേഷൻ. മനുഷ്യ മറുപിള്ളയുടെ ഏറ്റവും ആന്തരിക പാളിയിൽ നിന്ന് എടുക്കുന്ന ടിഷ്യുവാണ് അമ്നിയോട്ടിക് മെംബ്രൻ ട്രാൻസ്പ്ലാൻറേഷന് ഉപയോഗിക്കുന്നത്, കേടായ മ്യൂക്കോസൽ പ്രതലങ്ങളെ മാറ്റിസ്ഥാപിക്കാനും സുഖപ്പെടുത്താനും ഇത് ഉപയോഗിക്കുന്നു. 1940 മുതൽ ഇത് ഒരു ശസ്ത്രക്രിയാ വസ്തുവായി ഉപയോഗിക്കുന്നുണ്ട്.

Remove ads

പരാമർശങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads