പൾസാർ
From Wikipedia, the free encyclopedia
Remove ads
സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തിൽ വൈദ്യുതകാന്തിക വികിരണം പ്രസരിപ്പിക്കുന്ന അത്യധികം കാന്തികരിക്കപ്പെട്ട ന്യൂട്രോൺ നക്ഷത്രങ്ങളെയാണ് പൾസാറുകൾ എന്ന് പറയുന്നത്. ഈ നക്ഷത്രങ്ങളുടെ ഭ്രമണത്തിടയിൽ ഇവയിൽ നിന്നുത്സർജ്ജിക്കുന്ന വികിരണപുഞ്ജം ഭൂമിക്കു നേരെ വരുമ്പോൾ മാത്രമാണ് നമുക്കു ദൃശ്യമാകുകയുള്ളു. ഇതുകൊണ്ടാണ് ഇവക്ക് പൾസാറുകൾ എന്ന പേര് ലഭിച്ചത്. തരംഗങ്ങളുടെ ഇടവേള 1.5 മില്ലീ.സെ മുതൽ 8.5 സെ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നതിനാൽ ഇതിനെ ലൈറ്റ്‌ഹൗസ് പ്രതിഭാസം എന്നു പറയുന്നു. വളരെയധികം സാന്ദ്രത കൂടിയ ഖഗോള വസ്തുക്കളാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ, അത്കൊണ്ട് തന്നെ പൾസാറുകളുടെ ഭ്രമണത്തിന്റെയും കൂടെ പ്രസരിപ്പിക്കപ്പെടുന്ന വികിരണത്തിന്റെയും ഇടവേള വളരെ കൃത്യമാണ്, എത്രതോളമെന്നാൽ അവയിൽ ചിലതിന്റെ ഇടവേളകളുടെ കൃത്യത ആണവഘടികാരങ്ങളോളം തുല്യമാണ്. ഗ്രഹങ്ങളാൽ പ്രദക്ഷിണം ചെയ്യപ്പെടുന്ന പൾസാറുകളെ കണ്ടെത്തിയിട്ടുണ്ട്, അവയിലൊന്നാണ് PSR B1257+12.വലിയ മാസുള്ള നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചാൽ അത് ന്യൂട്രോൺ നക്ഷത്രമായി മാറും.ഇവയിൽ ചിലതാണ് പൾസാറായിമാറുന്നത്.

Animation: ഒരു പൾസാറിന്റെ ജനനം.
ഇരട്ടനക്ഷത്രങ്ങളിലെ ന്യൂട്രോൺ നക്ഷത്രം മറ്റേ നക്ഷത്രത്തിന്റെ ദ്രവ്യത്തെ പിടിച്ചെടുക്കുന്നു.ഇങ്ങനെ വന്നു ചേരുന്ന ദ്രവ്യം ന്യൂട്രോൺ നക്ഷത്രത്തിന്റെ ഭ്രമണവേഗത വർദ്ധിപ്പിക്കുന്നതിനും വികിരണോർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. രൂപം കൊണ്ടു കഴിഞ്ഞ ഒരു പൾസാർ സെക്കന്റിൽ 1000 പ്രാവശ്യം ഭ്രമണം ചെയ്യും.(Also: high res version)
Remove ads

ന്യൂട്രോൺ നക്ഷത്രം രൂപം സ്വയം ചുരങ്ങലിന് വിധേയമാകുമ്പോഴും അതിന്റെ കോണീയ പ്രവേഗത്തിന് മാറ്റം സംഭവിക്കുന്നില്ല. അതുകൊണ്ട് നക്ഷത്രം ചുരുങ്ങുന്നതിനനുസരിച്ച് അതിന്റെ ഭ്രമണവേഗത വർദ്ധിക്കുന്നു. ഇവക്ക് വളരെ ഉയർന്ന തോതിലുള്ള കാന്തിക ക്ഷേത്രമുണ്ട്. കാന്തിക അക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള ചരിവു നിമിത്തം കാന്തിക ധ്രുവങ്ങൾ ഭ്രമണാക്ഷത്തിനു ചുറ്റും കറങ്ങുമ്പോൾ റേഡിയോ തരംഗങ്ങൾ ഉത്സർജ്ജിക്കപ്പെടുന്നു. കാന്തിക ധ്രുവങ്ങളിൽ നിന്ന് പുറത്തുവരുന്ന വികിരണ രശ്മികൾ ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശപുഞ്ജം പോലെ ചുറ്റുപാടും സ്കാൻ ചെയ്തു നീങ്ങുന്നു. നക്ഷത്രത്തിന്റെ ഭ്രമണവേഗതയാണ് അതിൽ നിന്നു പുറത്തു വരുന്ന വികിരണോർജ്ജത്തിന്റെ അളവ് നിശ്ചയിക്കുന്നത്. നക്ഷത്രത്തിന്റെ ഭ്രമണവേഗത കുറയുമ്പോൾ അതിൽ നിന്നു വരുന്ന വികിരണത്തിന്റെ അളവും കുറയുന്നു. ഇത് ഇല്ലാതാവുന്നതോടെ പൾസാർ ഇല്ലാതായി എന്നു പറയാം.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads