ചിഹ്നനം
From Wikipedia, the free encyclopedia
Remove ads
ലിഖിതഭാഷയിൽ, വിവക്ഷിതം വ്യക്തമാക്കുന്നതിനായി വാക്യങ്ങളിൽ ചില അടയാളങ്ങൾ ഇടുന്നതിനാണ് ചിഹ്നനം എന്ന പറയുന്നത്. ഭാഷണത്തിലെ വിരാമങ്ങളെയും അനുതാനങ്ങളെയും എഴുത്തിന്റെ ഘടനയിലേക്ക് പരിവർത്തിപ്പിക്കുകയാണ് ചിഹ്നനം. അന്വയത്തിൽ സന്ദേഹത്തിന് ഇടകൊടുക്കാതിരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ ധർമ്മം.
അക്ഷരങ്ങൾ അക്കങ്ങൾ ഇവ ഒഴിച്ചുള്ളവയെല്ലാം ചിഹ്നനത്തിൽ ഉൾപ്പെടുന്നു. നിശ്ചിതചിഹ്നങ്ങൾക്കുപുറമേ വാക്കുകൾക്കിടയിലുള്ള ഇടം, ഖണ്ഡികാകരണം തുടങ്ങിയവയും ചിഹ്നനമാണ്. എഴുത്തിലെ ചിഹ്നങ്ങൾ സാധാരണയായി ഏതെങ്കിലും വർണ്ണത്തെയോ പദത്തെയോ സൂചിപ്പിക്കുന്നില്ല.[1]
Remove ads
പ്രാധാന്യം
ചിഹ്നഭേദം വാക്യത്തിന്റെ അർത്ഥത്തെ പാടേ മാറ്റാറുണ്ട്. ചിലപ്പോൾ വാക്യാർത്ഥം അസംബന്ധമെന്ന് തോന്നിക്കുംവിധം മാറാം:
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും
ദ്യോതമാനമുടൽ നഗ്നമൊട്ടു ശീ-
താതപാദികളവൻ ജയിച്ചതും
ഇവിടെ ‘ഓതി നീണ്ട ജട’ അന്വയത്തിൽ ക്ലേശമുണ്ടാക്കുന്നു. ‘ഓതി‘ എന്ന ക്രിയാപദം ശേഷിച്ച മുഴുവൻ വാക്യാംശത്തിനുമൊടുവിലാണ് അന്വയിക്കേണ്ടതെന്ന് അങ്കുശം വ്യക്തമാക്കുന്നു.
ഇംഗ്ലീഷിൽ ചില ഉദാഹരണങ്ങൾ നോക്കുക:
- "woman, without her man, is nothing," - "woman: without her, man is nothing,"
- "eats shoots and leaves" - "eats, shoots and leaves."
- "King Charles walked and talked half an hour after his head was cut off" - "King Charles walked and talked; half an hour after, his head was cut off".
ചിഹ്നനനിയമങ്ങൾ ഭാഷ, ദേശം, കാലം, സവിശേഷഭാഷണസമൂഹം എന്നിവയനുസരിച്ച് വ്യത്യാസപ്പെടുന്നു. വ്യക്തിയുടെ എഴുത്തുശൈലിക്കനുസരിച്ചും ചിഹ്നങ്ങളുടെ പ്രയോഗം ഭേദപ്പെടുന്നു. ഇന്റർനെറ്റ് സല്ലാപം, മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയിൽ പല ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്നുണ്ട്.
Remove ads
ചരിത്രം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads