പ്യൂപ്പിലറി റെസ്പോൺസ്

From Wikipedia, the free encyclopedia

പ്യൂപ്പിലറി റെസ്പോൺസ്
Remove ads

ഒപ്റ്റിക്, ഒക്കുലോമോട്ടർ ക്രേനിയൽ നാഡികൾ വഴി പ്യൂപ്പിൾ വലുപ്പം വ്യത്യാസപ്പെടുന്ന ഒരു ഫിസിയോളജിക്കൽ പ്രതികരണമാണ് പ്യൂപ്പിലറി റെസ്പോൺസ്.

Thumb
പ്യൂപ്പിൾ ഡൈലേഷനും കൺസ്ട്രിക്ഷനും

ഒരു കൺസ്ട്രിക്ഷൻ റെസ്പോൺസ് (മയോസിസ്),[1] എന്നത് പ്യൂപ്പിളിൻ്റെ സങ്കോച പ്രതികരണമാണ്, ഇത് സ്ക്ലീറൽ ബക്കിളുകൾ അല്ലെങ്കിൽ ഓപിയറ്റ്സ്/ഒപിയോയിഡുകൾ അല്ലെങ്കിൽ ഹൈപ്പർ‌ടെൻഷൻ മരുന്നുകൾ പോലുള്ള മരുന്നുകൾ മൂലമാകാം. പാരസിംപതിറ്റിക് നാഡീവ്യൂഹം (പി‌എസ്‌എൻ‌എസ്) നിയന്ത്രിക്കുന്ന വൃത്താകൃതിയിലുള്ള ഐറിസ് സ്പിങ്ങ്റ്റർ പേശി ചുരുങ്ങുമ്പോൾ പ്യൂപ്പിൾ സങ്കോചം സംഭവിക്കുന്നു.

ഒരു ഡൈലേഷൻ റെസ്പോൺസ് (മിഡ്രിയാസിസ്) എന്നത് പ്യൂപ്പിളിൻ്റെ വലുപ്പം കൂട്ടലാണ്, ഇത് അഡ്രിനാലിൻ, ആന്റി കോളിനെർജിക് ഏജന്റുകൾ അല്ലെങ്കിൽ എംഡിഎംഎ, കൊക്കെയ്ൻ, ആംഫെറ്റാമൈനുകൾ, ഡിസോക്കേറ്റീവ്സ്, ചില ഹാലുസിനോജെനിക്സ് എന്നിവ പോലെെയുള്ള മരുന്നുകൾ മൂലം സംഭവിക്കാം. ഡൈലേറ്റർ പേശിയുടെ, സിമ്പതറ്റിക് നാഡീവ്യൂഹം (എസ്എൻ‌എസ്) നിയന്ത്രിക്കുന്ന സ്മൂത്ത് സെല്ലുകൾ ചുരുങ്ങുമ്പോഴാണ് പ്യൂപ്പിൾ വലുതാവുന്നത്.

അനിയന്ത്രിതമായ റിഫ്ലെക്സ് പ്രതികരണം മുതൽ കണ്ണിൽ പതിക്കുന്ന വെളിച്ചത്തിൻ്റെ അളവ് വരെ പല കാരണങ്ങളാൽ പ്യൂപ്പിൾ പ്രതികരണം സംഭവിക്കാം. കുറഞ്ഞ പ്രകാശാവസ്ഥയിൽ പ്യൂപ്പിൾ ഡൈലൈറ്റഡ് (വലുത്) ആയി കണ്ണിലേക്ക് കൂടുതൽ പ്രകാശം കടക്കാൻ അനുവദിക്കുന്നു. അത് കൂടാതെ ഇത് ശ്രദ്ധ അല്ലെങ്കിൽ ഉത്തേജനം, ലൈംഗിക ഉത്തേജനം,[2] അനിശ്ചിതത്വം,[3] തീരുമാന വൈരുദ്ധ്യം,[4] പിശകുകൾ,[5] അല്ലെങ്കിൽ വർദ്ധിച്ച വൈജ്ഞാനിക ലോഡ്[6] എന്നിവ പോലെ മറ്റ് പല കാരണങ്ങളാലും സംഭവിക്കാം. പ്രതികരണങ്ങൾ ലോക്കസ് കോറൂലിയസ് ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റത്തിലെ പ്രവർത്തനവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.[7][8] [9] REM ഉറക്കം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്യൂപ്പിൾ ചുരുങ്ങുന്നു.[10] ചില ഉത്തേജകങ്ങളോടുള്ള പാവ്‌ലോവിയൻ പ്രതികരണമായി ഒരു പ്യൂപ്പിളറി പ്രതികരണം മനപൂർവ്വം കണ്ടീഷൻ ചെയ്യാം.[11]

പ്യൂപ്പിളറി പ്രതികരണത്തിന്റെ ലേറ്റൻസി (അത് സംഭവിക്കാൻ എടുക്കുന്ന സമയം) പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു.[12] കേന്ദ്ര നാഡീവ്യവസ്ഥ ഉത്തേജക മരുന്നുകളും ചില ഹാലുസിനോജെനിക് മരുന്നുകളും ഉപയോഗിക്കുന്നത് പ്യൂപ്പിൾ ഡൈലേഷന് കാരണമാകും.[13]

നേത്രവിജ്ഞാനത്തിൽ, പ്യൂപ്പിലറി പ്രതികരണത്തെക്കുറിച്ചുള്ള പഠനങ്ങൾ വീഡിയോ പ്യൂപ്പിലോമെട്രി വഴി നടത്തുന്നു.[14]

ഒരു പ്യൂപ്പിളിൻ്റെ വലുപ്പം മറ്റേതിനേക്കാൾ വ്യത്യാസപ്പെട്ടിരിക്കുന്ന അവസ്ഥയാണ് അനൈസോകോറിയ.

Thumb
ഒരു ഹോർണേഴ്സ് സിൻഡ്രോമിലെ പ്യൂപ്പിളിൻ്റെ ലീഷൻ സൈറ്റുകളുടെയും സിമ്പതറ്റിക് പാരസിംപതിക് ഇന്നർവേഷനും കാണിക്കുന്ന സ്കീം
Thumb
സിലിയറിയുടെയും സുപ്പീരിയർ സെർവിക്കൽ ഗാംഗ്ലിയയുടെയും സിമ്പതറ്റിക് കണക്ഷനുകൾ
Remove ads

പ്യൂപ്പിലറി പ്രതികരണങ്ങൾ

കൂടുതൽ വിവരങ്ങൾ കൺസ്ട്രിക്ഷൻ (പാരസിംപതിറ്റിക്), ഡൈലേഷൻ (സിമ്പതറ്റിക്) ...
Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads