ശുദ്ധീകരണസ്ഥലം
From Wikipedia, the free encyclopedia
Remove ads
കത്തോലിക്കാ വിശ്വാസപ്രകാരം “തിരഞ്ഞെടുക്കപ്പെട്ടവരുടെ അവസാന ശുദ്ധീകരണം” നടക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. “ദൈവത്തിന്റെ കൃപയിലും സൗഹൃദത്തിലും ജീവിച്ച് മരിക്കുന്നവർ സമ്പൂർണ്ണമായി ശുദ്ധീകരിക്കപ്പെടാത്ത പക്ഷം, അവർക്ക് അത്യന്തിക മോക്ഷം ഉറപ്പാണെങ്കിലും, മരണശേഷം സ്വർഗത്തിന്റെ ആനന്ദത്തിന് അനുയോജ്യമായ വിശുദ്ധി കൈവരിക്കുന്നതിന് അവർ ശുദ്ധീകരണത്തിലൂടെ കടന്നുപോകുന്നു.”[1]

എല്ലാ ആദ്യകാല ക്രിസ്തീയ സഭകളും മരിച്ചവർക്കുവേണ്ടി, അവർ സമീപസ്ഥരാണെന്ന വിശ്വാസത്തിൽ, പ്രാർത്ഥിച്ചുപോന്നു.[2]
സ്വർഗ്ഗവും നരകവും
കത്തോലിക്ക വിശ്വാസം അനുസരിച്ച് മരണശേഷം ഉടനെ ഒരുവന് ഒരു വിധി ഉണ്ടാകും (തനതുവിധി) അതിൽ വെച്ച് ഒരു ആത്മാവിന്റെ നിത്യമായ അവസ്ഥ തിരുമാനിക്കപെടുന്നു .കുറേപേർ നിത്യമായി ദൈവത്തോട് കൂടിയായിരികുന്ന സ്വർഗ്ഗത്തിലേക്ക് നയിക്കപെടുന്നു. എന്നാൽ ദൈവത്തോടും ദൈവാത്മവിനോടും ശത്രുതയിൽ മരിക്കുന്നവർ നരകത്തിലേക്ക് നയിക്കപെടുന്നു. തനതുവിധിയിൽ സ്വര്ഗം നിശ്ചയിക്കപെടുകയും എന്നാൽ സ്വർഗതിനവശ്യമായ വിശുദ്ധിയിൽ എന്തെങ്കിലും കുറവുണ്ടെന്ന് വന്നാൽ ആ ആത്മാവ് നിശ്ചിത കാലത്തോളം ശുധികരണ സ്ഥലത്ത് കഴിയേണ്ടിവരുന്നു
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads