പഴുപ്പ്
From Wikipedia, the free encyclopedia
Remove ads
ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധ സമയത്ത് വീക്കം സംഭവിക്കുന്ന സ്ഥലത്ത് രൂപം കൊള്ളുന്ന ഒരു എക്സുഡേറ്റാണ് പഴുപ്പ് എന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഇത് പസ് എന്ന് അറിയപ്പെടുന്നു. കണ്ണിലെ പഴുപ്പ് സാധാരണയായി പീള എന്ന പേരിൽ അറിയപ്പെടുന്നു. പഴുപ്പ് സാധാരണയായി വെള്ള-മഞ്ഞ, മഞ്ഞ അല്ലെങ്കിൽ മഞ്ഞ-തവിട്ട്നിറത്തിൽ കാണപ്പെടുന്നു. [1] [2] ഒരു അടഞ്ഞ ടിഷ്യൂ സ്പേസിൽ പഴുപ്പ് അടിഞ്ഞുകൂടുന്നത് പരു എന്നറിയപ്പെടുന്നു, അതേസമയം പുറംതൊലിക്കുള്ളിലോ താഴെയോ ഉള്ള പഴുപ്പിന്റെ ദൃശ്യമായ ശേഖരം കുരു, മുഖക്കുരു അല്ലെങ്കിൽ പുള്ളി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.
Remove ads
വിവരണം
പഴുപ്പിൽ കനം കുറഞ്ഞതും പ്രോട്ടീൻ അടങ്ങിയതുമായ ദ്രാവകവും (ചരിത്രപരമായി ലിക്വർ പ്യൂരിസ് [3] [4] എന്നറിയപ്പെടുന്നു) ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തിൽ നിന്നുള്ള ചത്ത ല്യൂക്കോസൈറ്റുകളും (മിക്കവാറും ന്യൂട്രോഫിൽസ്) അടങ്ങിയിരിക്കുന്നു. [5] അണുബാധയ്ക്കിടെ, ടി ഹെൽപ്പർ സെല്ലുകൾ സൈറ്റോകൈനുകൾ പുറത്തുവിടുന്നു, ഇത് കീമോടാക്സിസ് വഴി അണുബാധയുള്ള സ്ഥലം കണ്ടെത്താൻ ന്യൂട്രോഫിലുകളെ പ്രേരിപ്പിക്കുന്നു. അവിടെ, ന്യൂട്രോഫിൽസ് തരികൾ പുറത്തുവിടുന്നു, ഇത് ബാക്ടീരിയയെ നശിപ്പിക്കുന്നു. ല്യൂക്കോസിഡിൻ എന്ന വിഷവസ്തുക്കൾ പുറത്തുവിടുന്നതിലൂടെ ബാക്ടീരിയകൾ രോഗപ്രതിരോധ പ്രതികരണത്തെ ചെറുക്കുന്നു. [6] വിഷവസ്തുക്കളും പ്രായവും മൂലം ന്യൂട്രോഫുകൾ മരിക്കുമ്പോൾ, അവ മാക്രോഫേജുകളാൽ നശിപ്പിക്കപ്പെടുകയും കട്ടികൂടിയ പഴുപ്പ് രൂപപ്പെടുകയും ചെയ്യുന്നു. പഴുപ്പിന് കാരണമാകുന്ന ബാക്ടീരിയകളെ പയോജനിക് എന്ന് വിളിക്കുന്നു. [6] [7] ഇംപെറ്റിഗോ, [8] ഓസ്റ്റിയോമെയിലൈറ്റിസ്, സെപ്റ്റിക് ആർത്രൈറ്റിസ്, നെക്രോട്ടൈസിംഗ് ഫാസിയൈറ്റിസ് എന്നിവയാണ് പയോജനിക് അണുബാധകൾ മൂലമുണ്ടാകുന്ന ചില രോഗപ്രക്രിയകൾ.
പഴുപ്പ് സാധാരണയായി വെളുത്ത-മഞ്ഞ നിറത്തിലാണു കാണപ്പെടുന്നതെങ്കിലും, ചില സാഹചര്യങ്ങളിൽ നിറത്തിലുള്ള മാറ്റങ്ങൾ നിരീക്ഷിക്കാവുന്നതാണ്. ചിലതരം വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കുന്ന തീവ്രമായ പച്ച ആൻറി ബാക്ടീരിയൽ പ്രോട്ടീനായ മൈലോപെറോക്സിഡേസിന്റെ സാന്നിധ്യം കാരണം പഴുപ്പ് ചിലപ്പോൾ പച്ച നിറത്തിൽ കാണാം. സ്യൂഡോമോണസ് എരുഗിനോസയുടെ ചില അണുബാധകളിൽ പച്ച നിറത്തിലുള്ള ദുർഗന്ധമുള്ള പഴുപ്പ് കാണപ്പെടുന്നു. ഇത് ഉത്പാദിപ്പിക്കുന്ന പയോസയാനിൻ എന്ന ബാക്ടീരിയൽ പിഗ്മെന്റിന്റെ ഫലമാണ് പച്ചകലർന്ന നിറം. കരളിലെ അമീബിക് കുരുക്കൾ തവിട്ട് നിറത്തിലുള്ള പഴുപ്പ് ഉണ്ടാക്കുന്നു, ഇത് "ആഞ്ചോവി പേസ്റ്റ്" പോലെ കാണപ്പെടുന്നു. അനൈറോബിക് (വായുരഹിത) അണുബാധകളിൽ നിന്നുള്ള പഴുപ്പിന് പലപ്പോഴും ദുർഗന്ധം ഉണ്ടാകും. [9]
മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ശരീരത്തിൽ പഴുപ്പ് ശേഖരണം ഉണ്ടാകുമ്പോൾ, ചെറിയ മുറിവ് ഉണ്ടാക്കി അത് പുറത്തു കളയാൻ ഒരു ഡോക്ടർ ശ്രമിക്കും. ഈ തത്ത്വത്തിൽ നിന്നാണ് പ്രസിദ്ധമായ ലാറ്റിൻ പഴഞ്ചൊല്ല് "ഉബി പസ്, ഇബി ഇവാക്വ " ("പഴുപ്പ് ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കുക") ഉണ്ടായത്.


Remove ads
പയോജനിക് ബാക്ടീരിയ
പല തരത്തിലുള്ള ബാക്ടീരിയകൾ പഴുപ്പ് ഉൽപ്പാദിപ്പിക്കാം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഇനങ്ങളിൽ ഇവ ഉൾപ്പെടുന്നു: [10]
- സ്റ്റഫൈലോകോക്കസ് ഓറിയസ്
- സ്റ്റഫൈലോകോക്കസ് എപിഡെർമിഡിസ്
- സ്ട്രെപ്റ്റോകോക്കസ് പയോജനിസ്
- എഷെറിക്കിയ കോളി (ബാസിലസ് കോളി കമ്മ്യൂണിസ്)
- സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ (ഫ്രാങ്കെൽസ് ന്യൂമോകോക്കസ്)
- ക്ലെബ്‌സിയെല്ല ന്യൂമോണിയ (ഫ്രീഡ്‌ലാൻഡേഴ്‌സ് ബാസിലസ്)
- സാൽമൊണല്ല ടൈഫി (ബാസിലസ് ടൈഫോസസ്)
- സ്യൂഡോമോണസ് എരുഗിനോസ
- നിസെറിയ ഗൊണോറിയ
- ആക്ടിനോമൈസസ്
- ബർഖോൾഡേരിയ മല്ലി (ഗ്ലാൻഡേഴ്സ് ബാസിലസ്)
- മൈകോബാക്ടീരിയം ട്യൂബർകുലോസിസ് (ട്യൂബർക്കിൾ ബാസിലസ്)
സ്റ്റഫൈലോകോക്കസ് ഓറിയസ് ബാക്ടീരിയയാണ് ബോയിലിന്റെ ഏറ്റവും സാധാരണമായ കാരണം.
Remove ads
ഇതും കാണുക
- പിയോഡെർമ
- സെറസ് ദ്രാവകം
- ബോയിൽ
- കാർബങ്കിൾ
- ഫ്ലെഗ്മോൻ
- എംപീമ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads