പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ

ഓർഗനൈസേഷൻ From Wikipedia, the free encyclopedia

Remove ads

പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ (പിഎസ്എഫ്) പൈത്തൺ പ്രോഗ്രാമിങ് ഭാഷയ്ക്ക് നൽകിയ ലാഭരഹിത സംഘടനയാണ്,[3] മാർച്ച് 6, 2001 ന് ആരംഭിച്ചു. പൈത്തൺ സമൂഹത്തിൻറെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പൈത്തൺ സമൂഹത്തിനുള്ളിൽ വിവിധ പ്രക്രിയകൾക്കും മറ്റുമുള്ള ഉത്തരവാദിത്തമാണ് ഫൗണ്ടേഷൻറെ ദൗത്യം. പൈത്തൺ വിതരണത്തിൻറെ വികസനം ഉൾപ്പെടെ, ബുദ്ധിപരമായ അവകാശങ്ങൾ കൈകാര്യം ചെയ്യുക, പൈക്കോൺ(PyCon) ഉൾപ്പെടെയുള്ള ഡെവലപ്പർ കോൺഫറൻസുകൾ സംഘടിപ്പിക്കുക, ഫണ്ട് സമാഹരിക്കുക എന്നിവയാണ് പ്രധാന കർത്തവ്യങ്ങൾ. 2005-ൽ പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ "കട്ടിങ്-എഡ്ജ്" ടെക്നോളജിക്ക് വേണ്ടി കമ്പ്യൂട്ടർ വിഡ്ത്ത് ഹൊറൈസൺ അവാർഡ് കരസ്ഥമാക്കി.[4][5]

വസ്തുതകൾ ചുരുക്കപ്പേര്, രൂപീകരണം ...
Remove ads

അവലോകനം

സ്പ്രിന്റുകൾ, കോൺഫറൻസുകൾ, മീറ്റപ്പുകൾ, ഉപയോക്തൃ ഗ്രൂപ്പുകൾ, പൈത്തൺ വികസനം എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രാന്റ് പ്രോഗ്രാമുകൾ ഉപയോഗിച്ച് പൈത്തൺ കമ്മ്യൂണിറ്റിയിലെ ആളുകളെ ശാക്തീകരിക്കുന്നതിലും പിന്തുണക്കുന്നതിലും പിഎസ്എഫ്(PSF)ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിഎസ്എഫ് പൈത്തൺ കമ്മ്യൂണിറ്റി കോൺഫറൻസായ പൈത്തൺ കോൺഫറൻസ് (പൈകോൺ) യുഎസ് നടത്തുന്നു. പൈത്തണിനൊപ്പം പ്രവർത്തിക്കാനോ പൈത്തണിനെ പിന്തുണയ്ക്കാനോ പൈത്തൺ വികസനം സ്പോൺസർ ചെയ്യാനോ ആഗ്രഹിക്കുന്ന ഓർഗനൈസേഷനുകൾക്കുള്ള പ്രാഥമിക സമ്പർക്ക പോയിന്റാണ് പിഎസ്എഫ്. ലോകമെമ്പാടും ജോലികൾ, സംഭാവനകൾ, സ്പോൺസർഷിപ്പുകൾ എന്നിവ ഏകോപിപ്പിക്കപ്പെടുന്ന ഒരു ഘടന പിഎസ്എഫ് നൽകുന്നു. "പൈത്തൺ" എന്ന വാക്ക്, രണ്ട് പാമ്പുകളുടെ ലോഗോ, "പൈലേഡീസ്", "പൈകോൺ എന്നീ പദങ്ങൾ പോലെയുള്ള പൈത്തണും പൈത്തൺ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തുക്കളും പിഎസ്എഫ് കൈവശം വയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

Remove ads

അംഗത്വം

പിഎസ്എഫിൽ അഞ്ച് ടയറുകളാണുള്ളത്(tiers). ഈ ടയറുകൾ എന്തൊക്കെയെന്ന് താഴെ വിശദമാക്കുന്നു:

  • ബേസിക്ക് മെമ്പേഴ്സ്-പൈത്തൺ ഭാഷാ കമ്മ്യൂണിറ്റിയുടെ ഭാഗമായ വ്യക്തികളോ സ്ഥാപനങ്ങളോ ആണ് ബേസിക്ക് മെമ്പേഴ്സ്, പൈത്തണിന് പിന്തുണ പ്രഖ്യാപിക്കാനും കമ്മ്യൂണിറ്റി പെരുമാറ്റച്ചട്ടം അംഗീകരിക്കാനും തീരുമാനിച്ചവരാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads