പൈത്തൺ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ ലൈസൻസ്
From Wikipedia, the free encyclopedia
Remove ads
പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ ലൈസൻസ് (പിഎസ്എഫ്എൽ) ഒരു ബിഎസ്ഡി ശൈലിയാണ്, ഗ്നു ജനറൽ പബ്ലിക് ലൈസൻസ് (ജിപിഎൽ) അനുസരിച്ചുള്ള അനുവാദം നൽകുന്ന സ്വതന്ത്ര സോഫ്റ്റ്‌വേർ ലൈസൻസ്.[1] പൈത്തൺ പ്രോജക്ട് സോഫ്റ്റ്‌വേർ വിതരണത്തിന് വേണ്ടിയുള്ളതാണ് ഇതിന്റെ പ്രധാന ഉപയോഗം. ജിപിഎല്ലിൽ നിന്ന് വ്യത്യസ്തമായി പൈത്തൺ ലൈസൻസ് കോപ്പിലെഫ്റ്റ് ലൈസൻസല്ല, പരിഷ്ക്കരിച്ച പതിപ്പ് സോഴ്സ് കോഡില്ലാതെ വിതരണം ചെയ്യാൻ അനുവദിക്കുന്നു. എഫ്.എസ്.എഫ് അംഗീകരിച്ചിട്ടുള്ള ലൈസൻസുകളുടെ ലിസ്റ്റിലും [1]ഒഎസ്ഐയുടെ അംഗീകൃത ലൈസൻസുകളുടെ ലിസ്റ്റിലും പിഎസ്എഫ്എൽ(PSFL) ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്.
പൈത്തണിന്റെ പഴയ പതിപ്പുകൾ പൈത്തൺ ലൈസൻസിനു കീഴിലാണ്, ഇത് ജിപിഎല്ലുമായി പൊരുത്തപ്പെടാത്തതാണ്. സ്വതന്ത്ര സോഫ്റ്റ്‌വേർ ഫൗണ്ടേഷന്റെ ഈ പൊരുത്തക്കേടിന് നൽകപ്പെട്ട കാരണം "ഈ പൈത്തൺ ലൈസൻസ് അമേരിക്കയിലെ" സ്റ്റേറ്റ് ഓഫ് വിർജീനിയ"യുടെ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു, കൂടാതെ ജിപിഎൽ ഇത് അനുവദിക്കുന്നില്ല.[2]
ഈ പൊരുത്തക്കേടിനെ പരിഹരിക്കാനുള്ള പൈത്തണിന്റെ സ്രഷ്ടാവ് ഗൈഡോ വാൻ റോസ്സം ലൈസൻസ് മാറ്റിയ വർഷം, സ്വതന്ത്ര സോഫ്റ്റ്‌വേർ വികസനത്തിനുള്ള സ്വതന്ത്ര സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ അവാർഡ് അദ്ദേഹത്തിനു ലഭിച്ചു.[3]
Remove ads
ഇതും കാണുക
- Software using the PSF license (category)
ബാഹ്യ ലിങ്കുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads