രാജേന്ദ്രകുമാർ പാച്ചൗരി

From Wikipedia, the free encyclopedia

രാജേന്ദ്രകുമാർ പാച്ചൗരി
Remove ads

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തിൽലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) മുൻ അധ്യക്ഷനാണ് ഭാരതീയനായ ഡോ. രാജേന്ദ്രകുമാർ പാച്ചൗരി (ജനനം: 20 ആഗസ്റ്റ് 1940). 106 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. ഇദ്ദേഹം അധ്യക്ഷനായിരിക്കെയാണ് 2007ൽ ഐ.പി.സി.സിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.

വസ്തുതകൾ ഡോ. രാജേന്ദ്രകുമാർ പാച്ചൗരി, ജനനം ...
Remove ads

ജീവിതരേഖ

1940 ആഗസ്റ്റ് 20 - ൻ നൈനിറ്റാളിൽ ജനിച്ച പാച്ചൗരി ലക്നോയിലുമ ബീഹാറിലെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1958 ലെ റെയിൽവെ സ്പെഷ്യൽ ക്ലാസ് അപ്രന്റീസ് ബാച്ചിൽപ്പെട്ടയാളാണ്. റെയിൽവെ ജീവനക്കാരനായ പാച്ചൗരി പിന്നീട് അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിൽ എം.എസിനു ചേർന്നു. 1974 ൽ അവിടുന്നു തന്നെ പി.എച്ച്.ഡിയും പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്കായി 2001- ൽ അദ്ദേഹത്തിന് പത്മഭൂഷൻ ബഹുമതി ലഭിച്ചു.[1]

Remove ads

2007 ലെ നോബൽ പുരസ്കാരം

2007 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം പാച്ചൗരി അധ്യക്ഷനായ ഐ.പി.സി.സി. , അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന അൽ ഗോറുമായി പങ്ക് വെച്ചിരുന്നു.

Thumb
Pachauri and Al Gore on balcony of Grand Hotel, Oslo.

ലൈംഗികപീഡന ആരോപണം

സഹപ്രവർത്തക പച്ചൗരിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് 2015 ഫെബ്രുവരിയിൽ ഐ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്നും രാജി വെച്ചു.[2]

വിമർശനങ്ങൾ

  • പാച്ചൗരിയുടെ ഒ.എൻ.ജി.സി ബോർഡിലെ അംഗത്വത്തിനെതിരെയും അദ്ദേഹം ഡയറക്ടർ ജനറലായ എനർജി റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന് ഗവേഷണ ഗ്രാന്റ് അനുവദിച്ചെതിനെതിരെയും സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.[3]
  • ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നതിനെക്കുറിച്ച് ഐ.പി.സി.സി.യുടെ നാലാമത് റിപ്പോർട്ടിൽ പിഴവു പറ്റിയതിനെത്തുടർന്ന് പല കോണുകളിൽനിന്നും പച്ചൗരിയുടെ രാജി ആവശ്യമുയർന്നിരുന്നു.[4]

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads