രാജീവ് അഞ്ചൽ
മലയാളം ചലച്ചിത്ര സംവിധായകൻ From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ നിന്നുള്ള ഒരു പ്രശസ്ത ചലച്ചിത്രസംവിധായകനാണ് രാജീവ് അഞ്ചൽ. 1997-ലെ ഓസ്കർ പുരസ്കാരത്തിനുവേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളചലച്ചിത്രമായ ഗുരു സംവിധാനം ചെയ്തത് രാജീവ് അഞ്ചലാണ്. കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്താണ് രാജീവ് അഞ്ചൽ ജനിച്ചത്. ഇൻറർനാഷ്ണൽ ഫിലിം ആൻഡ് ടെലിവിഷൻ ക്ലബിന്റെ ആജീവനാന്ത അംഗം കൂടിയാണ് രാജീവ് അഞ്ചൽ[1].
ജീവിതരേഖ
ഒരു കലാസംവിധായകനായാണ് രാജീവ് അഞ്ചൽ തൻ്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. രാജീവ് അഞ്ചൽ ആദ്യമായി കലാസംവിധാനം ചെയ്തത് അഥർവ്വം എന്ന ചിത്രത്തിലാണ്. പിന്നീട് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലും ഇദ്ദേഹം കലാസംവിധാനം നിർവ്വഹിച്ചു. രാജീവ് അഞ്ചൽ ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രം ബട്ടർഫ്ലൈസ് ആണ്[2]. മോഹൻലാലായിരുന്നു ഈ ചിത്രത്തിലെ നായകൻ. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും ഇദ്ദേഹം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം സംവിധാനം നിർവ്വഹിച്ച ഗുരു എന്ന മലയാളചലച്ചിത്രം 1997-ലെ ഓസ്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. മോഹൻലാൽ രഘുറാം എന്ന നായകകഥാപാത്രമായി അഭിനയിച്ച ഈ ചിത്രം ഹിന്ദു, മുസ്ലീം വർഗീയലഹളയെ പ്രമേയമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
Remove ads
ചലച്ചിത്രങ്ങൾ
സംവിധാനം
- നതിംഗ് ബട്ട് ലൈഫ് - 2004
- ബിയോണ്ട് ദി സോൾ - 2002
- പൈലറ്റ്സ് - 2000
- ഋഷി വംശം - 1999
- ഗുരു - 1997
- കാശ്മീരം - 1994
- ബട്ടർഫ്ലൈസ് - 1993
കഥാകൃത്ത്
- നതിംഗ് ബട്ട് ലൈഫ് - 2004 (കഥ)
- ബിയോണ്ട് ദി സോൾ - 2002 (കഥ)
- പൈലറ്റ്സ് - 2000 (തിരക്കഥ), (കഥ)
കലാസംവിധാനം
- ഞാൻ ഗന്ധർവൻ - 1991
- അഥർവ്വം - 1989
നിർമ്മാണം
- ബിയോണ്ട് ദി സോൾ - 2002
പുറത്തേക്കുള്ള കണ്ണികൾ
Rajiv Anchal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാജീവ് അഞ്ചൽ
- Rediff report on Guru
- News Archived 2005-01-12 at the Wayback Machine
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads