രാംബരൺ യാദവ്
From Wikipedia, the free encyclopedia
Remove ads
നേപ്പാളിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാംബരൺ യാദവ് (ജനനം: ഫെബ്രുവരി 4, 1947 - ). രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷിയായ നേപ്പാളി കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.
2008 ജൂലൈ 21-ന് നേപ്പാൾ ഭരണഘടനാസമിതിയിലെ വോട്ടെടുപ്പിൽ 594 അംഗങ്ങളിൽ 308 വോട്ടുനേടിയാണ് രാംബരൺ വിജയിച്ചത് [2] . ഏപ്രിലിൽ നടന്ന ഭരണഘടനാസമിതി തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ മാവോവാദികളുടെ പിന്തുണയുള്ള രാംരാജ പ്രസാദ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് രാംബരൺ ചരിത്രനിയോഗത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
താനി-രാംരതി യാദവ് ദമ്പതികളുടെ മകനായി പിറന്ന രാംബരണിന്റെ വിദ്യാഭ്യാസം ഏറെയും ഇന്ത്യയിലായിരുന്നു. കൊൽക്കത്തയിൽവെച്ച് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത്. 1991ൽ അധികാരത്തിലെത്തിയ നേപ്പാളി കോൺഗ്രസ് സർക്കാരിൽ ആരോഗ്യ സഹമന്ത്രിയായിരുന്നു[3]. 1999ൽ നേപ്പാളി കോൺഗ്രസ് ടിക്കറ്റിൽ പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു [4]. അതിനുശേഷം ആരോഗ്യമന്ത്രിയാകുകയും ചെയ്തു[5][6].
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads