ബ്രാഹ്മണിക്കുരുടി

From Wikipedia, the free encyclopedia

ബ്രാഹ്മണിക്കുരുടി
Remove ads


പാമ്പുവർഗ്ഗത്തിലെ വളരെ ഒരു ചെറിയ ഇനമാണ് ബ്രാഹ്മണിക്കുരുടി. അഞ്ച് മുതൽ ഇരുപത് വരെ സെ.മീ നീളം വക്കുന്ന ഇവ കോഴിപ്പാമ്പ്, കുരുടൻ പാമ്പ്, കോലിപ്പാമ്പ് എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഫ്ലവർ പോട് സ്നേക് എന്നും പറയുന്ന ഇവയുടെ ശാസ്ത്രനാമം റാംഫോടൈപ്ലോപ്സ് ബ്രഹ്മിണസ് എന്നാണ്. ചില പ്രദേശങ്ങളിൽ ഇതിനെ തൊട്ടാരട്ടി എന്നും പറഞ്ഞിരുന്നു.

വസ്തുതകൾ Ramphotyphlops braminus, Conservation status ...

ഉപദ്രവിക്കപ്പെട്ടാൽ ഈ ഉരഗം ശരീരത്തിൽനിന്ന് റേഡിയം പോലെ തിളക്കവും രൂക്ഷഗന്ധവുമുള്ള ഒരു ദ്രാവകം സ്രവിപ്പിക്കുന്നു. ആക്രമണകാരികളെ പേടിപ്പിച്ചോടിക്കാനാണ് ഇത് ഉപയോഗപ്പെടുന്നത്. ഈ ജീവി ഇഴഞ്ഞുപോയ മാർഗങ്ങളിലും ചിലപ്പോൾ ഈ തിളക്കം കാണാം.

ഈ ജീവിവർഗ്ഗത്തിൽ ആൺപാമ്പുകളില്ല. പ്രജനനം പാർഥിനൊജെനെസിസ് അഥവാ അനിഷേകജനനം വഴിയാണ്. ഇണചേരൽ കൂടാതെതന്നെ പെൺപാമ്പുകളുടെ വയറ്റിൽ ഓരോ തവണയും പത്തു മുതൽ മുപ്പതുവരെ മുട്ടകൾ രൂപം കൊള്ളുന്നു. മുട്ടകൾ വിരിയുമ്പോൾ കുഞ്ഞുങ്ങൾക്ക് 50 മുത 60 വരെ മി. മീ. നീളം കാണും. എല്ലാം പെൺകുഞ്ഞുങ്ങൾ തന്നെ ആയിരിക്കും. ഇവയുടെ പ്രിയഭക്ഷണം ഉറുമ്പിന്റേയും ചിതലിന്റേയും മറ്റും മുട്ടകളും ലാർവ്വകളുമാണ്.

വിഷമില്ലാത്ത ഈ ചെറുപാമ്പ് മനുഷ്യർക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല[2]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads