റാഞ്ചി

From Wikipedia, the free encyclopedia

റാഞ്ചി
Remove ads

ഇന്ത്യയിലെ സംസ്ഥാനമായ ഝാ‍ർഖണ്ഡിന്റെ തലസ്ഥാനമാണ്‌ റാഞ്ചി (ഹിന്ദി: राँची). വെള്ളച്ചാട്ടങ്ങളുടേയും തടാകങ്ങളുടെയും നഗരം എന്നാണ്‌ ഈ നഗരത്തെ വിശേഷിപ്പിച്ചുവരുന്നത്.[2]. റാഞ്ചി ജില്ലയുടെ‍ ആസ്ഥാനം കൂടിയാണിത്.

റാഞ്ചി
Thumb
റാഞ്ചി
23.35°N 85.33°E / 23.35; 85.33
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം ഝാർഖണ്ഡ്‌
ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലറ്റി
മെയർ
വിസ്തീർണ്ണം 7574.17ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 2190645 [1]
ജനസാന്ദ്രത 3289/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
834001
+0651
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
Remove ads

ഭൂമിശാസ്ത്രം

ഉത്തര അക്ഷാംശം 23°21′ പൂർവ്വ രേഖാംശം 85°20′ സമുദ്രനിരപ്പിൽ നിന്നും 620 മീറ്റർ ഉയരത്തിലായാണ്‌ റാഞ്ചി സ്ഥിതിചെയ്യുന്നത്. [3]ചെറിയ നാഗപ്പൂർ പീഠഭൂമിയുടെ(ഛോട്ടാ നാഗപ്പൂർ പീഠഭൂമി) തെക്കുഭാഗത്തായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് താപനില 37 °C വരെ ഉയരാറുണ്ട് - നവംബർ മുതൽ ജനുവരി വരെ ശൈത്യകാലത്ത് താപനില 3 °C വരെ താഴുന്നു. ജൂൺ പകുതി മുതൽ ഒക്ടോബർ ആദ്യം വരെയുള്ള വർഷകാലത്ത് 1100 മില്ലീമീറ്റർ മഴ ലഭിക്കുന്ന ഇവിടത്തെ ആകെ വർഷപാതം 1530 മില്ലീമീറ്റർ ആണ്‌.

കൂടുതൽ വിവരങ്ങൾ കാലാവസ്ഥ പട്ടിക for റാഞ്ചി ...
Remove ads

ഗതാഗതം

റാഞ്ചിയിൽക്കൂടി കടന്നുപോകുന്ന ദേശീയപാത 23, ദേശീയപാത 33, ഇവിടെനിനും തുടങ്ങുന്ന ദേശീയപാത 75 എന്നിവ ഈ നഗരത്തെ മറ്റുപ്രധാനനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്നും റെയിൽ സർവ്വീസുകളും വിമാനസർവ്വീസുകളുമുണ്ട്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads