ചുവപ്പ് ചത്വരം
From Wikipedia, the free encyclopedia
Remove ads
റഷ്യയിലെ മോസ്കോ നഗരത്തിലുള്ള ഒരു ചത്വരമാണ് ചുവപ്പ് ചത്വരം (Russian: Красная площадь, tr. Krásnaya plóshchaď; IPA: [ˈkrasnəjə ˈploɕːətʲ]). മോസ്കോ ക്രെംലിനും റോയൽ സിറ്റാഡെല്ലിനും കിറ്റായ്-ഗോറോഡ് എന്ന പുരാതന ചന്തക്കും മദ്ധ്യേയാണ് ചുവപ്പ് ചത്വരം സ്ഥിതി ചെയ്യുന്നത്. മോസ്കോ നഗരത്തിന്റെ മദ്ധ്യ ഭാഗമായി ചുവപ്പ് ചത്വരം പരിഗണിക്കപ്പെടുന്നു. ഈ ചത്വരത്തിൽ നിന്നും തുടങ്ങുന്ന മോസ്കോയിലെ പ്രധാന വീഥികൾ റഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന പാതകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ചുവപ്പ് ചത്വരത്തിൽ നിന്നും തുടങ്ങുന്ന പാതകൾ റഷ്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി ബന്ധപ്പെടുന്നു.
Remove ads
പേരിനു പിന്നിൽ
റഷ്യൻ വാക്കായ красная (ക്രസ്നയ), അതായത് ചുവപ്പ്, എന്ന പേര് സെന്റ് ബേസിൽ കത്തീഡ്രല്ലിനും ലൊബ്നോ മെസ്റ്റോക്കും ക്രെംലിന്റെ സ്പാസ്സകി ടവറിനും ഇടയിലുള്ള ഒരു ചെറിയ പ്രദേശത്തിന് നൽകപ്പെട്ടിരുന്നു. പിന്നീട് സാർ അലെക്സി മിഖായ്ലോവിച്ച് ഈ പേര് ചത്വരത്തിനു മുഴുവനും നൽകി. പൊസാർ അഥവാ കത്തിക്കരിഞ്ഞ സ്ഥലം എന്നായിരുന്നു ഈ പ്രദേശത്തിന്റെ മുൻപത്തെ പേര്. ഈ സ്ഥലം ചതുരമാക്കാനായി ചുറ്റുമുള്ള കുറേ സ്ഥലം കത്തിച്ചു ചാമ്പലാക്കിയതുകൊണ്ടാണ് പൊസാർ എന്ന പേര് വന്നത്. പുരാതന റഷ്യൻ നഗരങ്ങളായ സുസാഡെൽ, യെലെറ്റ്സ്, പെരെസ്ലാവൽ-സലേസ്സകി എന്നിവയുടെയെല്ലാം പ്രധാന ചത്വരത്തിന് ക്രസ്നയ പ്ലോഷ്ചാഡ് എന്നായിരുന്നു പേര്.
Remove ads
ചുറ്റുമുള്ള പ്രധാന സ്ഥലങ്ങൾ
ചുവപ്പ് ചത്വരത്തിന്റെ ചുറ്റുമുള്ള എല്ലാ കെട്ടിടങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രധാനപ്പെട്ടവയാണ്. ഉദാഹരണത്തിന് ലെനിന്റെ മുസോളിയം, ഇവിടെയാണ് സോവിയറ്റ് യൂണിയന്റെ സ്ഥാപകനായ വ്ലാഡിമിർ ഇൽയിച്ച് ലെനിന്റെ ശരീരം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. സെന്റ് ബേസിൽ കത്തീഡ്രല്ലും ക്രെംലിനും എല്ലാം ചുവപ്പ് ചത്വരത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നു. കിഴക്കു ഭാഗത്തായി കസാൻ കത്തീഡ്രല്ലും ജി.യു.എം. ഡിപ്പാർട്ട്മെന്റ് സ്റ്റോറും സ്ഥിതി ചെയ്യുന്നു. വടക്കു ഭാഗത്തായി സ്റ്റേറ്റ് ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറേ ഭാഗത്തായി ഇബെറിയൻ ഗേറ്റും ചാപ്പലും പുനർ നിർമ്മിച്ചിട്ടുണ്ട്.
Remove ads
ലോക പൈതൃക സ്ഥാനം
13-ാം നൂറ്റാണ്ടു മുതലുള്ള റഷ്യൻ ചരിത്രത്തിലെ അവിഭാജ്യ ഘടകമായതുകൊണ്ട് ക്രെംലിനും ചുവപ്പ് ചത്വരവും യുനെസ്കോ ലോക പൈതൃക സ്ഥാനമായി 1990 ൽ ഉൾപ്പെടുത്തി.
ഇതും കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads