റെഗ്ഗെ
From Wikipedia, the free encyclopedia
Remove ads
1970 കളിലും 80 കളിലും ശക്തമായ വെസ്റ്റിന്ത്യൻ പോപ്പുലർ സംഗീതം ആണ് റെഗ്ഗെ . ദ്രുതമായ ആലാപനവും രൗദ്രമായ താളലയവുമാണ് സവിശേഷത. വെസ്റ്റിൻ ഡീസിൽ ഉടലെടുത്ത റാസ്റ്റഫാരിയനിസം എന്ന മതവുമായി ബന്ധപ്പെട്ടവയാണ് റെഗ്ഗെയുടെ ഗാനങ്ങൾ. മാർക്കസ് ഗാർവെയുടെ ആശയങ്ങളിൽ അധിഷ്ഠിതമായ റാസ്റ്റഫാരിയനിസം, കറുത്തവർഗക്കാരോട് ആഫ്രിക്കയിലേക്കു തിരിച്ചു പോകാനും കറുത്തവർ നിയന്ത്രിക്കുന്ന രാഷ്ട്രം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു. ബോബ് മാർലി (1945-81) യുടെ ഗാനങ്ങൾ 70 കളിൽ റെഗ്ഗെയ്ക്ക് ലോകവ്യാപകമായ പ്രശസ്തി നല്കി. ആലാപനവേഗത്തിന് പ്രാധാന്യമുള്ളതും റെഗ്ഗെയും റാപ്പും കലർന്നതുമായ റഗ്ഗ എന്ന പുതിയ ശൈലി 1990 കളിൽ ആവിർഭവിച്ചു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads