മതം
ഒരു ഗ്രൂപ്പിനോ സമൂഹത്തിനോ വേണ്ടിയുള്ള വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയു From Wikipedia, the free encyclopedia
Remove ads
Religion എന്ന ഇംഗ്ലീഷ് പദത്തിനർത്ഥം'മനുഷ്യനെ ഒന്നിപ്പിക്കുന്നത് ' എന്നാണ്. റെലിജ്യോ (Religio) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിലീജ്യന്റെ പിറവി.
ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെ പൊതുവേ കുറിക്കുന്ന പദം.

നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം
നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ
നിര 3: സിഖ് മതം, ബഹായി, ജൈനമതം

ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദേവതകളിലോ വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദേവതകളോടോ പുന്യാളൻമാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.[1]എല്ലാ മതത്തിനും രണ്ട് ഭാഗങ്ങൾ ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വിവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങൾ. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങൾ കാലാനുസൃതമായി പുതുക്കപ്പെടുന്നു.
Remove ads
വിവിധ മതങ്ങൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads