പ്രതിരോധകം

From Wikipedia, the free encyclopedia

പ്രതിരോധകം
Remove ads

രണ്ട് ടെർമിനലുകളുള്ള ഒരു ഇലക്ട്രോണിക് ഉപകരണമാണ്‌ റെസിസ്റ്റർ. പ്രതിരോധകങ്ങൾ ഉപയോഗിക്കുന്നത് വൈദ്യുതപ്രവാഹം കുറയ്ക്കാനും അതേ സമയം തന്നെ ഇത് സർക്യൂട്ടിലെ വോൾട്ടതയുടെ നില കുറയ്ക്കാനും ഇത് പ്രവർത്തിക്കുന്നു. വൈദ്യുതസർക്യുട്ടുകളിൽ പ്രതിരോധകങ്ങൾ ഉപയോഗിക്കുന്നത് വൈദ്യുതപ്രവാഹത്തെ നിയന്ത്രിക്കാനും സിഗ്നൽ നിലകൾ ബയാസ് ആക്റ്റീവ് എലമെന്റുകൾ എന്നിവ ക്രമീകരിക്കാനും ട്രാൻസ്മിഷൻ ലൈനുകൾ അവസാനിപ്പിക്കാനും ആണ്. പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റങ്ങളിലെ മോട്ടോർ കൺട്രോളുകളിലെ ഒരു ഭാഗമായി ഉപയോഗിക്കുന്നവയിലേയോ, ജനറേറ്ററിലെ ടെസ്റ്റ് ലോഡായി ഉപയോഗിക്കുന്നതോ ആയ ഉയർന്ന പവറിലുള്ള പ്രതിരോധകങ്ങൾക്ക് ധാരാളം വാട്ട് വൈദ്യുതോർജ്ജപവർ താപമായി പാഴാക്കാൻ കഴിയും. ഫിക്സഡ് പ്രതിരോധകങ്ങൾക്കുള്ള പ്രതിരോധം, താപനില, സമയം അല്ലെങ്കിൽ പ്രവർത്തിക്കുന്ന വോൾട്ടത എന്നിവയനുസരിച്ച് വളരെ കുറച്ചു മാത്രമാണ് മാറുന്നത്. വേരിയബിൾ പ്രതിരോധകങ്ങൾക്ക് സർക്യൂട്ട് എലമെന്റുകൾ ക്രമീകരിക്കാനും താപം, പ്രകാശം, ആർദ്രത, ബലം അല്ലെങ്കിൽ രാസപ്രവർത്തനം എന്നിവ തിരിച്ചറിയാനുള്ള ഉപകരണമായും ഉപയോഗിക്കാം.

വസ്തുതകൾ റെസിസ്റ്റർ, തരം ...
Thumb
Axial-lead resistors on tape. The component is cut from the tape during assembly and the part is inserted into the board.

ഒരു പ്രതിരോധകത്തിന്റെ വൈദ്യുതപ്രവർത്തനം നിർണ്ണയിക്കുന്നത് അതിന്റെ പ്രതിരോധകമാണ്: സാധാരണ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രതിരോധകങ്ങൾ ഒൻപത് ഓർഡർ ഓഫ് മാഗ്നിറ്റ്യൂഡുകളിൽക്കൂടുതലുള്ള ശ്രേണിയിൽ നിർമ്മിക്കപ്പെടുന്നു. ഓം നിയമം അനുസരിക്കുന്ന ഈ ഉപകരണത്തിന്റെ ടെർമിനലുകൾക്കിടയിലെ പൊട്ടൻഷ്യൽ വ്യത്യാസം വൈദ്യുതധാരയ്ക്ക് ആനുപാതികമായിരിക്കും. അതായത്, . സർക്യൂട്ടിലെ അടിസ്ഥാനഘടകഭാഗങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു (കപ്പാസിറ്റർ, ഇൻഡക്റ്റർ, മെം‌റിസ്റ്റർ എന്നിവയാണ്‌ മറ്റുള്ളവ). റെസിസ്റ്റർ ഒരു അപ്രവർത്തകഘടകമാണ്‌.

എല്ലാ ഇലക്ട്രോണിക് സർക്യൂട്ടുകളിലും തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ കാണപ്പെടുന്ന ഘടകമാണ്‌ റെസിസ്റ്റർ. ഉയർന്ന റെസിസ്റ്റിവിറ്റി ഉള്ള ലോഹങ്ങളുടെ കമ്പികൾ ഉപയോഗിച്ചും സം‌യുക്തങ്ങളുടെ നേർത്ത പാളികൾ ഉപയോഗിച്ചും റെസിസ്റ്ററുകൾ നിർമ്മിക്കാം.

Remove ads

=ശ്രേണീരീതിയിലും സമാന്തരരീതിയിലുമുള്ള പ്രതിരോധകങ്ങൾ

ശ്രേണീരീതിയിൽ ഘടിപ്പിച്ചിരിക്കുന്ന പ്രതിരോധകങ്ങളുടെ ആകെ പ്രതിരോധം അവയുടെ ഓരോന്നിന്റേയും പ്രതിരോധമൂല്യങ്ങളുടെ തുകയാണ്.

Thumb

സമാന്തരരീതിയിൽ ഘടിപ്പിച്ചിരിക്കുന്ന പ്രതിരോധകങ്ങളുടെ ആകെ പ്രതിരോധം അവയുടെ ഓരോന്നിന്റേയും പ്രതിരോധമൂല്യങ്ങളുടെ തുകയുടെ വ്യൂൽക്രമമാണ്.

Thumb
Remove ads

പ്രതിരോധം(Resistor)

ഒരു ഇലക്ട്രിക് / ഇലക്ട്രോണിക് സർക്യൂട്ടിലെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ കറന്റിന്റെയും , വോൾട്ടേജിന്റെയും അളവ് വ്യത്യസ്തെമായിരിക്കും. ബാറ്ററി പോലയുള്ള ഒരു പൊതുസ്റോതസ്സിൽ നിന്നും സർക്യുട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യത്യസ്ത അളവുകളിൽ കറണ്ടും വോൾട്ടേജും നൽകുന്നത്, നിശ്ചിത സർക്യൂട്ട് ശാഖകളിൽ അവശ്യമായഅളവിൽ പ്രതിരോധം ഉൾപ്പെടുത്തിയാണ്. ഇപ്രകാരം ഇലക്ട്രിക് സർക്യൂട്ടുകളിൽ ഒരു നിശ്ചിത അളവിൽ പ്രതിരോധം ഉൾപെടുത്തുന്നതിനുപയോഗിക്കുന്ന ഒരു ഘടകമാണ് റെസിസ്റ്റർ.

ഘടനയെ ആസ്പതമാക്കി റെസിസ്റ്ററുകളെ രണ്ടായി തരംതിരിക്കാവുന്നതാണ്

  1. ഫിക്സഡ് റെസിസ്റ്ററുകൾ (Fixed Resistors)
  2. വേരിയബിൾ റെസിസ്റ്ററുകൾ (Variable Resistors)

ഫിക്സഡ് റെസിസ്റ്റർ (Fixed Resistors)

റെസിസ്റ്റൻസിന്റെ മൂല്യത്തിൽ വ്യത്യാസം വരുത്താൻ കഴിയാത്ത രൂപത്തിലുള്ള, അഥവാ ഒരു സ്ഥിര മൂല്യമുള്ള റെസിസ്റ്ററുകളെയാണ് ഫിക്സഡ് റെസിസ്റ്ററുകൾ എന്ന് പറയുന്നത്. നിർമ്മാണരീതിയെ ആദാരമാക്കി വിവിധതരം ഫിക്സഡ് റെസിസ്റ്ററുകൾ ലഭ്യമാണ്. താഴെ പറയുന്നവ ഇതിൽ പ്രധാനപ്പെട്ടവയാണ്

  • കാർബൺ മിശ്രിത റെസിസ്റ്ററുകൾ (Carbon Composition Resistors)
  • കാർബൺ ഫിലിം റെസിസ്റ്ററുകൾ (Carbon film resistors)
  • മെറ്റൽ ഫിലിം റെസിസ്റ്ററുകൾ (metal Film Resistors)
  • വയർ ചുറ്റിയ റെസിസ്റ്ററുകൾ (Wire Wound Resistors)
Remove ads

ഏകകം

റെസിസ്റ്ററിന്റെ പ്രധാന ഗുണമായ റെസിസ്റ്റൻസിന്റെ ഏകകം ഓം (Ohm - Ω) ആണ്‌. ഓം നിയമം കണ്ടെത്തിയ ജോർജ്ജ് സൈമൺ ഓമിന്റെ ബഹുമാനാർത്ഥമാണ്‌ ഇത് നൽകപ്പെട്ടത്.

ചിഹ്നങ്ങൾ

യൂറോപ്പിലും അമേരിക്കയിലും വിവിധതരം റെസിസ്റ്ററുകൾക്ക് ഉപയോഗിക്കുന്ന ചിഹ്നങ്ങൾ പട്ടികയിൽ കൊടുത്തിരിക്കുന്നു

കൂടുതൽ വിവരങ്ങൾ റെസിസ്റ്റർ, പൊട്ടൻഷ്യോമീറ്റർ ...

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads