റെയ്ക്യവിക്
From Wikipedia, the free encyclopedia
Remove ads
ലോകത്തിന്റെ ഏറ്റവും വടക്കുള്ള തലസ്ഥാനനഗരമാണ് ഐസ്‌ലാന്റിന്റെ തലസ്ഥാനമായ റെയ്ക്യവിക്.[1][2] ജനസംഖ്യ 1.19 ലക്ഷം. രാജ്യത്തെ മൂന്നിലൊന്നിലധികം ജനങ്ങൾ തലസ്ഥാനത്ത് പാർക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനനഗരങ്ങളിൽ ഒന്നുകൂടിയാണിത്.
Remove ads
പേര് വന്നവഴി
ആദ്യകാല കുടിയേറ്റ നേതാവ് ഇൻഗോൽഫർ ആർനസൻ 874-ൽ ഇവിടെയെത്തി താവളമുറപ്പിച്ചു. ഉഷ്ണജല ഉറവകളിൽ നിന്ന് സദാ വമിച്ചുകൊണ്ടിരിക്കുന്ന നീരാവി കണ്ട് അദ്ദേഹം നോർഡ് ഭാഷയിൽ "പുകയുടെ തീരം" എന്നർത്ഥമുള്ള റെയ്ക്യവിക് എന്ന് ഈ ദേശത്തിന് പേരിട്ടു.[3]
സംസ്കാരം
കുപ്രസിദ്ധമായ കാബറെ ബാറുകളുടേയും സംഗീതനിശകളുടേയും നഗരമാണിത്. ഭക്ഷണകാര്യത്തിലും മറ്റു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം. ചെമ്മരിയാടിന്റെ തല കൊണ്ടുണ്ടാക്കിയ സാൻഡ്‌വിച്ച്, ചീഞ്ഞ സ്രാവിൻ കറി മുതൽ വൃഷ്ണ അച്ചാർ വരെ റെസ്റ്റോറന്റുകളിൽ സാധാരണം. ഇവ രുചിച്ചുനോക്കാനെത്തുന്ന സഞ്ചാരികൾ ധാരാളം. പക്ഷേ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയാത്തവർക്ക് ഇവിടുത്തെ ഭക്ഷണം പേടിസ്വപ്നം തന്നെ.[3]
ടൂറിസം
ഹാൾഗ്രിംസ്‌കിർകിയ എന്ന പള്ളിയുടെ 75 മീറ്റർ ഉയരമുള്ള ഗോപുരമാണ് റെയിക്യാവികിന്റെ ടൂറിസം മുദ്രകളിലൊന്ന്. തിമിംഗില നിരീക്ഷണം, ഉഷ്ണജലതടാകത്തിലെ കുളി, ബ്ലൂ ലഗൂൺ എന്ന ദ്വീപിലേക്കുള്ള സഞ്ചാരം എന്നിവയാണ് പ്രധാന വിനോദ സഞ്ചാര പ്രവർത്തനങ്ങൾ. സുവർണവൃത്തം എന്നറിയപ്പെടുന്ന ടൂറിസ്റ്റ്മേഖല പ്രസിദ്ധമാണ്.[3]
ഹവിറ്റ നദി മഴവില്ലിന്റെ ആകൃതിയിൽ ഒരുക്കുന്ന ഇരട്ടവെള്ളച്ചാട്ടം കാണാൻ കഴിയുന്ന ഗുൽഫോസ്, ലോകത്തിലെ ആദ്യ പാർലമെന്റ് (അൽതിങ്) സമ്മേളനം കൂടിയ തിങ്മെല്ലിർ ദേശീയ ഉദ്യാനപരിസരം, ഗ്രേറ്റ് ഗീസർ എന്ന ഉഷ്ണജല പ്രവാഹം (ഇതിൽ നിന്നാണ് വെള്ളം ചൂടാക്കുന്ന ഉപകരണങ്ങൾക്ക് ഗീസർ എന്നു പേര് വന്നത്) എന്നിവയടങ്ങിയ ടൂറിസം മേഖലയാണ് സുവർണവൃത്തം.[3]
ചിത്രശാല
- ഒരു ആകാശവീക്ഷണം
- റെയ്ക്യവിക് ലൈറ്റ് ഹൗസ്
- നഗരത്തിനകത്ത്
- ഒരു രാത്രികാല ദൃശ്യം
- ഗതാഗതം
- ഒരു ബസ്സ്റ്റോപ്പ്
ജില്ലകൾ
റെയിക്യാവികിനെ 10 ജില്ലകളായി തിരിച്ചിരിക്കുന്നു.

Mosfellsbær
Seltjarnarnes
Vesturbær
Miðborg
Hlíðar
Háaleiti og Bústaðir
Laugardalur
Grafarvogur
Árbær
Breiðholt
Grafarholt og Úlfarsárdalur
Kópavogur
- Vesturbær
- Miðborg (നഗര മദ്ധ്യം)
- Hlíðar
- Laugardalur
- Háaleiti og Bústaðir
- Breiðholt
- Árbær
- Grafarvogur
- Kjalarnes
- Grafarholt og Úlfarsárdalur
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads