റിച്ച് ഹിക്കി

From Wikipedia, the free encyclopedia

റിച്ച് ഹിക്കി
Remove ads

റിച്ച് ഹിക്കി ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറും സ്പീക്കറുമാണ്(പ്രഭാഷകൻ), ക്ലോജർ പ്രോഗ്രാമിംഗ് ഭാഷയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നു. ജാവ വെർച്വൽ മെഷീനിൽ നിർമ്മിച്ച ഒരു ലിസ്പ് ഭാഷവകഭേദമാണ് ക്ലോജർ.[1][2]ക്ലോജർസ്ക്രിപ്റ്റും എക്സ്റ്റൻസിബിൾ ഡാറ്റ നോട്ടേഷൻ (EDN) ഡാറ്റ ഫോർമാറ്റും അദ്ദേഹം സൃഷ്ടിക്കുകയോ രൂപകൽപ്പന ചെയ്യുകയോ ചെയ്തു.

Thumb
സാൻ ഫ്രാൻസിസ്കോയിൽ വച്ച് നടക്കുന്ന ഒരു ഇവന്റിൽ പങ്കെടുക്കുന്ന റിച്ച് ഹിക്കി

ക്ലോജൂറിന് മുമ്പ്, .നെറ്റ് ഫ്രെയിംവർക്കിനെ അടിസ്ഥാനമാക്കിയുള്ള സമാനമായ ഒരു പ്രോജക്റ്റ് ഡോട്ട്‌ലിസ്‌പ് അദ്ദേഹം വികസിപ്പിച്ചെടുത്തു.[3]ഹിക്കി ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഡെവലപ്പറും ഒരു കൺസൾട്ടന്റും സോഫ്‌റ്റ്‌വെയർ വികസനത്തിന്റെ വിവിധ മേഖലകളിൽ 20 വർഷത്തിലേറെ പരിചയവുമുള്ളയാളാണ്. ഷെഡ്യൂളിംഗ് സിസ്റ്റങ്ങൾ, ബ്രോഡ്കാസ്റ്റ് ഓട്ടോമേഷൻ, ഓഡിയോ അനാലിസിസ്, ഫിംഗർ പ്രിന്റിംഗ്, ഡാറ്റാബേസ് ഡിസൈൻ, യീൽഡ് മാനേജ്മെന്റ്, എക്സിറ്റ് പോൾ സിസ്റ്റങ്ങൾ, മെഷീൻ ലിസണിംഗ് എന്നിവയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[4]

2007-ൽ റീലീസിന് മുമ്പ് അദ്ദേഹം ക്ലോജറിൽ ഏകദേശം 2½ വർഷം ചെലവഴിച്ചു, ആ സമയത്തിന്റെ ഭൂരിഭാഗവും ക്ലോജറിൽ മാത്രം പുറമെ നിന്നുള്ള ഫണ്ടിംഗ് ഇല്ലാതെ തന്നെ പ്രവർത്തിച്ചു. 2012-ൽ, കോഗ്‌നിറ്റക്റ്റുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഒരു കുത്തകസോഫ്റ്റ്വെയറും ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബേസായ ഡാറ്റാമിക് ആരംഭിച്ചു.[5] 2013 മുതൽ, 2020-ൽ നുബാങ്ക് ഏറ്റെടുത്ത കോഗ്‌നിറ്റക്‌റ്റിന്റെ[5] ചീഫ് ടെക്‌നോളജി ഓഫീസറാണ് അദ്ദേഹം.

Remove ads

പേപ്പറുകൾ

  • Rich Hickey (February 1995), "Callbacks in C++ using template functors", C++ Report, 7 (2): 43–50. Reprinted in Stanley B. Lippman, ed. (January 1996). C++ Gems: Programming Pearls from The C++ Report (SIGS Reference Library). pp. 515–537. ISBN 978-1-884842-37-5.
  • Rich Hickey (June 2020), "A History of Clojure", Proc. ACM Program. Lang 4, HOPL, Article 71

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads